HomeMoviesലൈഗര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ലൈഗര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പുരി ജഗന്നാഥിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ  ലൈഗര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത.് വിജയ് ദേവരക്കൊണ്ട നായകനാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ്. തെലുങ്കിലെ ഹിറ്റ് സംവിധായകരില്‍ ഒരാളായ പൂരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. നേരത്തേ ഫൈറ്റര്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നു. ഇതു മാറ്റിയാണ് ലൈഗര്‍ എന്ന് നല്‍കിയിരിക്കുന്നത്.അനന്യ പാണ്ഡേ നായകിയായി എത്തുന്ന ചിത്രം ഹിന്ദി ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.വിജയ് ദേവരകൊണ്ട സോഷ്യല്‍മീഡിയയിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചു. ഫസ്റ്റ്‌ലുക്കില്‍ ബോക്‌സറുടെ വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മൊഴിമാറ്റ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ അടക്കം ആരാധകരുള്ള യുവ താരമാണ് വിജയ് ദേവരകൊണ്ട. വിജയിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍. അനന്യ പാണ്ഡേയുടെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ലൈഗര്‍ എന്നതും ശ്രദ്ധേയമാണ്. രമ്യ കൃഷ്ണന്‍ ഒരു സുപ്രധാന താരമായി ചിത്രത്തില്‍ എത്തുന്നുണ്ട്. റോണിത് റോയ്, വിഷ്ണു റെഡ്ഢി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. വിഷ്ണു ശര്‍മയാണ് ഛായാഗ്രാഹകന്‍. കരണ്‍ ജോഹറിനൊപ്പം പൂരി ജഗനാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നു.തിയേറ്ററിലായിരിക്കും ചിത്രത്തിന്റെ റിലീസ്.

English Summary : Liger movie first look

RELATED ARTICLES
- Advertisment -
Google search engine

Most Popular