HomeMoviesതിരുവനന്തപുരത്തെ ലുലു മാളിൽ 'ഐമാക്സ്' തീയേറ്റർ തുടക്കം കുറിച്ചു

തിരുവനന്തപുരത്തെ ലുലു മാളിൽ ‘ഐമാക്സ്’ തീയേറ്റർ തുടക്കം കുറിച്ചു

തലസ്ഥാന നഗരിയിൽ ഷോപ്പിംഗ് വസന്തം തീർത്ത ലുലു മാൾ ഒരു വർഷം പിന്നിട്ടപ്പോൾ അടുത്ത സന്തോഷം  നൽകിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മാൾ കൂടിയായ  തിരുവനന്തപുരം ലുലു മാളിൽ ഐമാക്സ് തീയേറ്റർ എത്തിക്കഴിഞ്ഞു. രാജ്യത്തെ രണ്ടാമത്തെ ഐ മാക്സ് തീയേറ്റർ കൂടിയാണ് തിരുവനന്തപുരത്തു തുറന്നിരിക്കുന്നത്.

അവതാർ : ദി വേ ഓഫ് വാട്ടർ പ്രദർശിപ്പിച്ചുകൊണ്ടാണ് ഡിസംബർ 21ന് കേരളക്കരയുടെ പ്രേഷകർക്കു വിസ്മയം തീർതിരിക്കുന്നത്. തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐമാക്സ് തീയേറ്റർ കൂടിയാണ്. 830,930 മുതലാണ് ടിക്കറ്റ് നിരക്കുകൾ.

ഇന്ത്യയിൽ മുംബൈയിലുള്ള വഡാലയിലാണ് 1999ൽ ആദ്യമായി ഐമാക്സ് തീയേറ്റർ ഒരുക്കിയത്. നൂതനമായ മുഴുവൻ സാധ്യതാകളും പ്രേഷകർക്കു സിനിമയിലുള്ള ഓരോ കാഴ്ചകളും നേരിട്ട് അനുഭവിക്കുന്ന രീതിയിലാണ്. തിയേറ്ററിൽ സിനിമാകാണാനായി വൻതിരക്കാണ് ഓൺലൈൻനിൽ അനുഭവപെടുന്നത്. സിനിമാ അനുഭവത്തിന്റെ മറ്റൊരു ലോകത്തേക്കാണ് സ്ക്രീനുകളും സ്റ്റേഡിയം സിറ്റിംഗുമൊക്കെ സജ്ജീകരിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular