HomeMoviesകാത്തിരിപ്പു അവസാനിപ്പിച്ചുകൊണ്ട് ഫഡ്ജും സുശാന്തിന്റെ അരികിൽ

കാത്തിരിപ്പു അവസാനിപ്പിച്ചുകൊണ്ട് ഫഡ്ജും സുശാന്തിന്റെ അരികിൽ

കാത്തിരിപ്പിനൊടുവിൽ ഫഡ്ജും സുശാന്തിന്റെ അരികിലേക്ക് എത്തിയിരിക്കുന്നു.  അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ പ്രിയപ്പെട്ട വളർത്തുനായ ആരാധകർക്കിടയിലും പ്രിയങ്കരനാണ്.സുശാന്തിന്റെ മരണവേളയിൽ, സുശാന്ത് പോയതറിയാതെ യജമാനനെയും കാത്തിരിക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകരുടെ കണ്ണും മനസ്സും നിറയിച്ചതായിരുന്നു. “ഫഡ്ജ്, ഒടുവിൽ നീ നിന്റെ സുഹൃത്തിനൊപ്പം സ്വർഗത്തിൽ ചേർന്നിരിക്കുന്നു” എന്നാണ് സുശാന്തും ഫഡ്ജും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സുശാന്തിന്റെ സഹോദരി പ്രിയങ്ക സിംഗ് കുറിച്ചത്. സുശാന്തിന്റെ സഹോദരി പ്രിയങ്ക സിംഗ് തന്നെയാണ് ഫഡ്ജിന്റെ മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്.

സുശാന്തിന്റെ നിരവധി ആരാധകരും ഫഡ്ജിനു ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്. നിത്യശാന്തി ഫഡ്ജ് ഒന്നും പറയാനില്ല. ഇത് ഞങ്ങൾക്കെല്ലാവർക്കും ഹൃദയം തകർക്കുന്ന വാർത്തയാണ്. പക്ഷെ ഫഡ്ജ് സുശാന്തിന്റെ യഥാർത്ഥ സുഹൃത്താണ്, എന്നേക്കും അവനോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ സുഹൃത്തിന്റെ അടുത്തേക്ക് പോയി, എന്നാണ് ആരാധകരുടെ കമെന്റുകൾ. 2020 ജൂണിൽ സുശാന്തിന്റെ മരണശേഷം സുശാന്തിന്റെ പിതാവ് ഫഡ്ജിനെ പാറ്റ്നയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതിനുശേഷം സുശാന്തിന്റെ സഹോദരിപുത്രി മല്ലിക സിംഗിനോടൊപ്പമായിരുന്നു ഈ ബ്ലാക്ക് ലാബ്രഡോറിന്റെ താമസം. സുശാന്തിന്റെ മരണത്തിനു കുറച്ചുദിവസങ്ങൾക്ക് ശേഷം, ഓരോ തവണയും വാതിൽ തുറക്കുമ്പോഴും അവൻ പ്രതീക്ഷയോടെ നോക്കുന്നു, എന്നുള്ള കുറിപ്പോടെ മല്ലിക ഫഡ്ജിന്റെ ചിത്രം പങ്കുവെച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular