HomeMoviesധനുഷിന്റെ ‘നാനെ വരുവേൻ" ടീസർ പുറത്തിറങ്ങി

ധനുഷിന്റെ ‘നാനെ വരുവേൻ” ടീസർ പുറത്തിറങ്ങി

ധനുഷ് നായകനാകുന്ന നാനെ വരുവേൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്നാണ് ടീസറിൽ നിന്ന് തോന്നുന്നത്. ഒരു കഥാപാത്രം ഭാര്യയോടും കുട്ടിയോടും ഒപ്പം ജീവിക്കുന്ന ഒരു സാധാരണക്കാരനെ പോലെ കാണുമ്പോൾ, നീളൻ  മുടിയുള്ള ലുക്കിൽ എത്തുന്ന രണ്ടാമത്തെ കഥാപാത്രം ഒരു സൈക്കോ കൊലയാളിയാണെന്ന് തോന്നുന്നു.

ഇന്ദുജയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. എല്ലി അവ്‌റാം, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കേരളത്തിൽ ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. ചിത്രം ഈ മാസം തീയറ്ററുകളിൽ എത്തും

RELATED ARTICLES
- Advertisment -
Google search engine

Most Popular