HomeMoviesമേരിക്കുട്ടിക്ക് അഭിനന്ദനവുമായി അനൂപ് മേനോൻ

മേരിക്കുട്ടിക്ക് അഭിനന്ദനവുമായി അനൂപ് മേനോൻ

സിനിമയിൽ നിന്നും പ്രേക്ഷകരിൽനിന്നും നല്ല അഭിപ്രായങ്ങൾ കിട്ടിയ ജയസൂര്യ പ്രധാന കഥാപാത്രമായ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ഞാൻ മേരിക്കുട്ടി. ചിത്രത്തിൽ ജയസൂര്യയുടെ അഭിനയത്തെ എല്ലാവരും പ്രശംസിക്കുന്നുണ്ട്.

ജയസൂര്യയുടെ അഭിനയത്തെ പ്രശംസിച്ച് അനൂപ് മേനോൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ –

രഞ്ജിത്തിന്റെയും ജയസൂര്യയുടെയും സിനിമ കാണാനാണ് പോയത്. രഞ്ജിത്തിനെ കണ്ടു. ജയസൂര്യയെ കണ്ടില്ല. ഒരു ഭൂത കണ്ണാടിയിലും ആ സിനിമയിൽ ജയസൂര്യ എന്ന വ്യക്തി, നടൻ തെളിയില്ല. മുന്നിൽ ഇതൾ വിരിയുന്ന കഥയിൽ ‘മേരിക്കുട്ടി” മാത്രം. ജയസൂര്യ ഇല്ലേയില്ല.

ട്രാൻസ്ജന്റേഴ്സിന്റെ കഥപറയുന്ന ഞാൻ മേരിക്കുട്ടി എന്ന ചിത്രം  പ്രതികരണം നേടി മുന്നേറുകയാണ് .

RELATED ARTICLES
- Advertisment -

Most Popular