തിങ്കൾ. നവം 29th, 2021

നാമെല്ലാം ക്ഷേത്ര ദർശനം നടത്താറുള്ളവരാണ്. എന്നാൽ ഓരോ ദേവ പ്രതിഷ്ഠയ്ക്കും നാം ചെയ്യേണ്ടുന്ന പ്രദക്ഷിണത്തിന്റെ എണ്ണത്തിൽ വത്യാസം ഉണ്ട്. അത് എങ്ങനെ എന്ന് നോക്കാം.

“ഏകം വിനായകേ കുര്യാൽദ്വേസൂര്യേ, ത്രീണി ശങ്കരേ ചത്വാരിദേവ്യാ വിഷ്ണൌച, സപ്താശ്വേത്ഥേ പ്രദക്ഷിണം ” –  എന്നാണ് ആഗമ ശാസ്ത്ര വിധി.

പ്രദക്ഷിണ എണ്ണം

ഗണപതിക്ക്    –  1

സൂര്യന്          –  2

ശിവന്            – 3

എല്ലാ ദേവീദേവന്മാർക്കും വിഷ്ണുവിനും – 4

അരയാലിന്‌    – 7

ഇത്രയും പ്രദക്ഷിണം നിർബന്ധമാണ്. അരയാലിന്‌ ഉച്ചകഴിഞ്ഞാൽ പ്രദക്ഷിണം പാടില്ല. പ്രദക്ഷിണത്തിന് നാലംഗങ്ങൾ ഉണ്ട്. അടിവച്ചടിവച്ചു പതുക്കെ നടക്കുകയെ ചെയ്യാവു. അതിവേഗത്തിൽ കൈവീശി നടന്നുകൊണ്ട് പ്രദക്ഷിണം വെയ്ക്കരുത്. കൈ വീശരുത്, തൊഴുത് പിടിക്കുന്നതാണ് ഉത്തമം. ചുണ്ടുകളിൽ ഈശ്വര സ്തുതിയും, മനസ്സിൽ ഈശ്വര ധ്യാനവും ഉണ്ടായിരിക്കണം.

By admin