ഐശ്വര്യ ലക്ഷ്മിയുടെ തെലുങ്ക് ചിത്രം ‘അമ്മു’ ട്രൈലെർ പുറത്തിറങ്ങി

ഐശ്വര്യ ലക്ഷ്മിയുടെ തെലുങ്ക് ചിത്രം ‘അമ്മു’ ട്രൈലെർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ഒക്ടോബർ 19-ന് റീലിസിന് എത്തും.ഐശ്വര്യ ലക്ഷ്മിക്ക് പുറമെ ചിത്രത്തിൽ ബോബി സിംഹ, നവീൻ ചന്ദ്ര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗാർഹിക പീഢനത്തിന് ഇരയാകുന്ന സ്ത്രീ കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

തെലുങ്കിൽ ഒരുക്കിയരിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്യുന്നതാണ്. സ്റ്റോൺ ബഞ്ചറിന്റെ ബാനറിൽ കല്യാൺ സുബ്രഹ്മണ്യനും കാർത്തികേയൻ സന്താനവും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചാരുകേശ് ശേഖറാണ്.

admin:
Related Post