Home Blog Page 98

ആൺസുഹൃത്തിന്റെ വാടക വീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

0

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആൺസുഹൃത്തിന്റെ വാടക വീട്ടിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മം​ഗലാപുരത്ത് ബി.ഫാം വി​ദ്യാർഥിനിയായ അത്തോളി തേരായി സ്വദേശിനിയായ ആയിഷ റഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് പെൺകുട്ടി മം​ഗലാപുരത്ത് നിന്നും ആൺ സുഹൃത്തായ ബഷീറുദ്ദീന്റെ വീട്ടിലെത്തിയെന്നാണ് വിവരം. കോഴിക്കോട്ടോ ജിമ്മിൽ ട്രെയ്നറാണ് ബഷീറുദ്ദീൻ.

ഇയാൾ പെൺകുട്ടിയെ മർദ്ദിച്ചതായും ബ്ലാക്ക്മെയിൽ ചെയ്തതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ രാത്രിയാണ് ആയിഷ മരിച്ചത്, പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച ബഷീറുദ്ദീൻ ആദ്യം ഭാര്യയെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത് പിന്നീട് സുഹൃത്തെന്ന് മാറ്റിപറയുകയും ചെയ്തതായി വിവരം ലഭിച്ചു. ഇതേ തുടർന്നാണ് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടിത്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകു.

നടി ലൗലി പെറ്റമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ​ഗാന്ധിഭവനിലെ പരിചരണം അഭിനയമോയെന്ന് സോഷ്യൽ മീഡിയ

കൊച്ചി: സ്വന്തം അമ്മയെ അമ്മയെ സ്നേഹപൂർവം പരിചരിക്കുന്ന നടി ലൗലിയുടെ വിഡിയോ ഏറെ വൈറലായിരുന്നു. മക്കളും ഭർത്താവും ആവശ്യപ്പെട്ടിട്ടും അമ്മയെ ഉപേക്ഷിക്കാതെ അവരെ ശുശ്രൂഷിക്കാൻ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയതോടെ വാർത്തയാകുകയും ചെയ്തു. ലൗലി ബാബു ഈയടുത്താണ് വാർത്തകളിൽ നിറഞ്ഞത്. വയോധികരോട് ക്രൂരമായി പെരുമാറുന്ന മക്കളെക്കുറിച്ചുള്ള വാർത്തകൾ നിറയുന്ന ഈ കാലത്ത് ലൗലി ബാബുവിന്റെ കരുതലും സ്നേഹവും ഏറെ മാതൃകയാണെന്ന തരത്തിൽ നിരവധി പേർ അവരെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ലൗലി ബാബു തന്റെ പെറ്റമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.

എടീ എന്നും ഇടയ്ക്ക് നീ എന്നും ദേശ്യത്തോടെ വിളിക്കുകയും ദേഹോദ്രവം ഏൽപ്പിക്കുന്ന ലൗലിയെ ആണ് വിഡിയോയിൽ കാണാനാവുക. വീട്ടിൽ വച്ചുള്ള മർദന ദൃശ്യമാണോ ഇതെന്നും വ്യക്തമല്ല. ‘ആൽഫ ഒമേഗ ഷാഡോ’ എന്ന യുട്യൂബ് പേജാണ് വിവാദ വിഡിയോ പുറത്തുവിട്ടത്.‘നിങ്ങളുടെ വീട്ടിൽ ഒരു വ്യക്തി ഇങ്ങനെ പെരുമാറിയാൽ നിങ്ങളെന്തു ചെയ്യും’ എന്ന ചോദ്യത്തോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇതിൻ്റെ ബ്രേക്ക് എവിടെ..?; തലവര ഷൂട്ടിംഗ് സമയത്തുണ്ടായ അപകടം, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അർജുൻ അശോകൻ

0

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന അർജുൻ അശോകൻ ചിത്രം ‘തലവര’ തിയേറ്ററുകള്‍തോറും മികച്ച അഭിപ്രായം നേടിക്കൊണ്ട് രണ്ടാം വാരം മുന്നേറുമ്പോൾ സിനിമയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ ഒരു അപകടത്തിന്‍റെ ബിടിഎസ് വീഡിയോ പങ്കുവെച്ച് അണിയറ പ്രവർത്തകർ. പ്രായഭേദമന്യേ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസ് ദിനം മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ ചർച്ചയായിരിക്കുന്ന വേഷമായിരിക്കുകയാണ് ‘തലവര’യിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തിൽ അർജുൻ അശോകനും ശരത് സഭയും ചേർന്നുള്ള ചിത്രീകരണസമയത്തെ അപകട ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ സംവിധായകൻ അഖിൽ അനിൽകുമാർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ‘തലവര’ അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ചിത്രത്തിൽ ‘പാണ്ട’ എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്.

അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്. പി ആർ ഒ ആതിര ദിൽജിത്ത്.

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഫസ്റ്റ് ലുക്ക് പുറത്ത്

0

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ഗ്ലിമ്പ്സ് വീഡിയോ വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി കത്തനാർ മാറുമെന്നും ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ഗ്ലിമ്പ്സ് എന്നിവ സൂചിപ്പിക്കുന്നു.

അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ നമ്മൾ കാലങ്ങളായി കേട്ട് ശീലിച്ച കഥകളിൽ നിന്നും കണ്ട് ശീലിച്ച ചിത്രങ്ങളിൽ നിന്നുമെല്ലാം തീർത്തും വ്യത്യസ്തമായ ഒരു രീതിയിലാണ് ഈ ചിത്രത്തിൽ കത്തനാർ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന സൂചനയും ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നുണ്ട്. ഒന്നര വർഷം നീണ്ട കത്തനാറിൻ്റെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പൂർത്തിയായത്. ഇന്ദ്രൻസ് നായകനായ, ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ. വെർച്വൽ പ്രൊഡക്‌ഷൻ ഉൾപ്പെടെയുള്ള അതിനൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ജയസൂര്യ ടൈറ്റിൽ വേഷം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ ഫെയിം), മലയാളത്തിൽ നിന്ന്
സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം എത്തുന്നത്.

ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, എഡിറ്റിംഗ് – റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ – രാജീവൻ, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, വിഎഫ്എക്സ് സൂപ്പർവൈസർ – വിഷ്ണു രാജ്, വിർച്വൽ പ്രൊഡക്ഷൻ ഹെഡ് – സെന്തിൽ നാഥ്, കലാ സംവിധാനം – അജി കുട്ടിയാനി, രാം പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനക്കൽ, പിആർഒ – ശബരി, വാഴൂർ ജോസ്.

മത്സരിച്ച് മദ്യപാനം: പ്ലസ് ടു വിദ്യാർത്ഥി ഐസിയുവിൽ

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സരിച്ച് മദ്യപാനം നടത്തിയ പ്ലസ് ടു വിദ്യാർത്ഥി ഐസിയുവിൽ. പ്ലസ് ടു വിദ്യാർത്ഥി സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച മദ്യപിക്കുകയായിരുന്നു കുട്ടി. ഇതിനിടെ കുഴഞ്ഞ് വീണപ്പോൾ കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ ഓടി. ഒരു സുഹൃത്ത് മാത്രമാണ് സ്ഥലത്ത് നിന്നത്. ബോധരഹിതനായ വിദ്യാർത്ഥിക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയാണ് മ്യൂസിയം പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ആംബുലൻസിൽ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചു. വിവിധ സ്കൂകളിലെ വിദ്യാർത്ഥികൾ ചേർന്നാണ് മദ്യപാനം നടത്തിയത്. ആൽതറയിലെ ആളൊഴിഞ്ഞ വീട്ടിലിരുന്നാണ് വിദ്യാർത്ഥികൾ മദ്യപിച്ചത്.

Plus Two student in ICU after drinking in competition

‘ഞാൻ എന്തിനും റെഡിയാണ്, എന്തിനും…’; ചിരിപ്പിച്ച് ത്രില്ലടിപ്പിച്ച് ‘ഇന്നസെന്‍റ് ‘ ട്രെയിലർ

0

പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന സിനിമയുടെ ചിരിയൊളിപ്പിച്ച ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാൻ കഴിയുന്നത്. ഇന്ന് തിയേറ്ററുകളിലെത്തിയ ഓണച്ചിത്രങ്ങളോടൊപ്പം ട്രെയിലർ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. അതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ട്രെയിലർ പുറത്തിറക്കി. ഒക്ടോബറിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയായാണ് ‘ഇന്നസെന്‍റ് ‘ എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് ട്രെയിലർ നൽകുന്ന സൂചനകള്‍. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.

ധീരമായ കാൽ വെയ്പ്പുമായി ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് “ലോക”

0

ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച “ലോക: ചാപ്റ്റർ വൺ ചന്ദ്ര” ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണിത്. ലോക നിലവാരത്തിൽ ഒരുക്കിയ ഈ മലയാള ചിത്രം കേരളത്തിൻ്റെ അതിരുകൾ താണ്ടി അഭിനന്ദനം നേടുമ്പോൾ പ്രേക്ഷകർ കയ്യടിക്കുന്നത് ദുൽഖർ സൽമാനും വേഫേറർ ഫിലിംസിനും കൂടിയാണ്. ഇത്രയും സങ്കേതിക പൂർണതയിൽ ഒരു ചിത്രം നിർമ്മിക്കുക എന്നതും, സ്ത്രീ കഥാപാത്രത്തെ ചിത്രത്തിൻ്റെ കേന്ദ്രമായി നിർത്തിക്കൊണ്ട് ഇത്രയും വമ്പൻ കാൻവാസിൽ, മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിൽ കഥ പറയുന്ന ഒരു ചിത്രത്തിന് പിന്തുണ കൊടുക്കുക എന്നതുമാണ് ദുൽഖർ സൽമാൻ ചെയ്തത്. ഒരുപക്ഷേ മലയാള സിനിമയിൽ ഒരു നിർമ്മാതാവ് കാണിച്ച ഏറ്റവും വലിയ ദീർഘ വീക്ഷണം കൂടിയാണ് ഇതെന്ന് വിശേഷിപ്പിക്കാം. ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന് തന്നെ ഇതിലൂടെ തുടക്കം കുറിക്കുമ്പോൾ മലയാള സിനിമ അതിൻ്റെ അതിരുകൾ ഭേദിച്ച് വളരുന്നതിന് വേഫേറർ ഫിലിംസ് ഒരു നിമിത്തമായി മാറുകയാണ്. ഇതിന് മുൻപും ഗംഭീര ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ഈ ബാനർ മലയാള സിനിമയുടെ വളർച്ചയിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൂടിയാണ് ലോകയിലൂടെ ഇപ്പൊൾ സ്ഥാപിച്ചിരിക്കുന്നത്. ലോക എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നടത്തിയ ധീരമായ ഈ കാൽ വെയ്പ്പ് ഇപ്പൊൾ ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം ആവുകയാണ്. ഒരു നടനെന്ന നിലയിൽ മാത്രമല്ല, ഒരു നിർമ്മാതാവ് എന്ന നിലയിലും മലയാള സിനിമക്ക് ദുൽഖർ സൽമാൻ നൽകുന്ന സംഭാവന “ലോക” ഇവിടെ കുറിക്കുന്ന ചരിത്രത്തോടൊപ്പം ചേർത്ത് വായിക്കപ്പെടുമെന്ന് ഉറപ്പാണ്.

അതിനൊപ്പം തന്നെ എടുത്തു പറയേണ്ടത് ഡൊമിനിക് അരുൺ എന്ന പേരാണ്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന രീതിയിൽ ഈ ചിത്രം അണിയിച്ചൊരുക്കാൻ ഒരു സംവിധായകൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും അദ്ദേഹത്തിന് സാധിച്ചു. ഇതൊരു മലയാള ചിത്രം തന്നെയാണോ എന്ന് തോന്നിക്കുന്ന രീതിയിൽ ഞെട്ടിക്കുന്ന നിലവാരത്തിൽ ദൃശ്യങ്ങൾ സമ്മാനിച്ച നിമിഷ് രവി എന്ന ഛായാഗ്രാഹകനും ലോകയുടെ കഥ നടക്കുന്ന രസകരവും മനോഹരവും രഹസ്യങ്ങൾ നിറഞ്ഞതുമായ ലോകം ഗംഭീരമായി ഒരുക്കിയെടുത്ത ബംഗ്ലാൻ എന്ന പ്രൊഡക്ഷൻ ഡിസൈനറും, ജിത്തു സെബാസ്റ്യൻ എന്ന കലാസംവിധായകനും ഈ ചിത്രത്തിൻ്റെ വിജയത്തിൽ വഹിച്ച പങ്ക് മറക്കാൻ സാധിക്കാത്തതാണ്. ജേക്സ് ബിജോയ് എന്ന സംഗീത സംവിധായകൻ തൻ്റെ പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തിന് നൽകിയ താളവും പ്രേക്ഷകർക്ക് നൽകിയ രോമാഞ്ചവും എടുത്ത് പറഞ്ഞു തന്നെ അഭിനന്ദിക്കപ്പെടേണ്ടതാണ്. ചമൻ ചാക്കോയുടെ കൃത്യതയാർന്ന എഡിറ്റിങ്ങും, യാനിക് ബെൻ ഒരുക്കിയ ത്രസിപ്പിക്കുന്ന ആക്ഷനും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്.

കേരളത്തിന് അകത്തും പുറത്തും ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രം ബോക്സ് ഓഫീസിലും തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ടൈറ്റിൽ വേഷത്തിൽ കല്യാണി പ്രിയദർശൻ കാഴ്ച വെക്കുന്ന പ്രകടനത്തിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇവർക്കൊപ്പം നസ്‌ലൻ, സാൻഡി, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, വിജയ രാഘവൻ, ശരത് സഭ എന്നിവരും ചിത്രത്തിലെ അതിഥി താരങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഒന്നിലധികം ഭാഗങ്ങൾ ഉള്ള ഒരു സിനിമാറ്റിക് യൂണിവേഴ്സിൻ്റെ ആദ്യ ഭാഗം എന്ന നിലയിൽ ഒരു ഗംഭീര അടിത്തറയാണ് ചിത്രം ഇപ്പൊൾ പ്രേക്ഷകരുടെ മനസ്സിൽ പാകിയിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

തെലുങ്കിലും ട്രെൻഡിങ്ങായി വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”; ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്നു

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”യുടെ തെലുങ്ക് പതിപ്പിനും ഗംഭീര പ്രേക്ഷക പ്രതികരണം. “കൊത്ത ലോക” എന്ന പേരിൽ റിലീസ് ചെയ്ത തെലുങ്ക് പതിപ്പും ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ കയറി ശ്രദ്ധ നേടി. മികച്ച പ്രതികരണം ലഭിക്കുന്ന തെലുങ്ക് പതിപ്പ് ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ തെലുങ്ക് സംസ്ഥാനങ്ങളിൽ റിലീസ് ചെയ്തിരിക്കുന്നത് അവിടുത്തെ വമ്പൻ നിർമ്മാണ/വിതരണം ബാനർ ആയ സിതാര എൻ്റർടൈൻമെൻ്റ്സ് ആണ്. കേരളത്തിലും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന് രണ്ടാം ദിനം 150 ലധികം ലേറ്റ് നൈറ്റ് ഷോകളാണു കൂട്ടിച്ചേർക്കപ്പെട്ടത്. 250 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പൊൾ കേരളത്തിലെ 300 ന് മുകളിൽ സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.

“ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരത്ഭുത ലോകമാണ് ഈ ചിത്രം തുറന്നിടുന്നത് എന്നതാണ് ഇതിൻ്റെ ഹൈലൈറ്റ്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ കല്യാണി അവതരിപ്പിക്കുന്നത്. കേരളത്തിൻ്റെ സംസ്കാരത്തിലും മിത്തുകളിലും ഊന്നി ഒരു ഫാൻ്റസി ലോകം തന്നെയാണ് ചിത്രത്തിലൂടെ സംവിധായകൻ ഒരുക്കിയത്.

ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണി പ്രിയദർശൻ വമ്പൻ കയ്യടി നേടുമ്പോൾ, സണ്ണി ആയി നസ്‌ലൻ, ഇൻസ്പെക്ടർ നാചിയപ്പ ഗൗഡ ആയി സാൻഡി എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ വമ്പൻ കാമിയോ റോളുകളും പ്രേക്ഷകർക്ക് വൻ ആവേശം സമ്മാനിക്കുന്നു.

ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം, യാനിക്ക് ബെൻ ഒരുക്കിയ ഗംഭീര ആക്ഷൻ രംഗങ്ങൾ എന്നിവ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം അതിനൊപ്പം വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കിയാണ് കഥ പറയുന്നത്. കേരളത്തിൽ വമ്പൻ റിലീസായി വേഫെറർ ഫിലിംസ് എത്തിച്ച ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ വിതരണം ചെയ്തിരിക്കുന്നത് വലിയ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് ചിത്രം എത്തിച്ചത്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

പ്രണയം പെയ്തിറങ്ങിയ പാട്ട്! ഷെയിൻ നിഗവും സാക്ഷിയും ഒന്നിക്കുന്ന ‘ഹാൽ’ സിനിമയിൽ ഷെയിൻ പാടിയ ‘കല്യാണ ഹാൽ’ ഗാനം പുറത്ത്, ചിത്രം സെപ്റ്റംബർ 12ന് തിയേറ്ററുകളിൽ

0

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സിനിമയിലെ പ്രണയം നിറച്ച ‘കല്യാണ ഹാൽ…’ എന്ന ഗാനം പുറത്ത്. നന്ദഗോപൻ വി ഈണമിട്ട് ബിൻസ് എഴുതിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഷെയിൻ നിഗം തന്നെയാണ്. സെപ്റ്റംബർ 12നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാൽ’ സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.

ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.

സിനിമയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പാട്ടും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ശ്രദ്ധേയമായിരുന്നു. 90 ദിവസമാണ് ഹാലിന്‍റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് ‘ഹാൽ’. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.

ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ഛായാഗ്രഹണം: രവി ചന്ദ്രൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, ആർട്ട് ഡയറക്ടർ: നാഥന്‍, പ്രശാന്ത് മാധവ്, പ്രൊജക്റ്റ്‌ ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്‌, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണ, തൻവീർ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാൻഡി, ഷെരീഫ് മാസ്റ്റർ, ദിനേശ് മാസ്റ്റർ, മാനിഷാദ, ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജൻ, സൗണ്ട് ഡിസൈൻ: അനെക്സ് കുര്യൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, വിഎഫ്എക്സ്: ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോസ്, ഡിഐ: കളർപ്ലാനറ്റ്, ചീഫ് അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ എസ് വിജയ്, പ്രൊജക്ട് കോ-ഓ‍ര്‍ഡിനേറ്റർ: ജിബു.ജെടിടി, ഷിസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ടെന്‍ പോയിന്‍റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‍സാഗർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാര്‍സ് ഫിലിംസ്, പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.

അന്ധവിശ്വാസങ്ങളും സുധീഷിൻ്റെ ജീവിതത്തിലെ പൊല്ലാപ്പുകളും.ചിരി കാഴ്ച്ചകളുമായി സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ പുറത്ത്

0

സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സ് ( FGFM) തിരുവനന്തപുരം യൂണിറ്റ് നിർമ്മിച്ച ഫാമിലി കോമഡി ചിത്രം സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ റിലീസായി.

തന്നെക്കാൾ അന്ധവിശ്വാസങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന സിനിമാ മോഹിയായ സുധീഷ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന തമാശ നിറഞ്ഞ മുഹൂർത്തങ്ങളാണ് സിനിമയുടെ പ്രധാന പ്രമേയം.

സുധീഷ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അഭിഷേക് ശ്രീകുമാറും നായികയെ വരദയും അവതരിപ്പിക്കുമ്പോൾ മറ്റു കഥാപാത്രങ്ങളെ സൈലൻ, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത എസ് എസ്, സ്‌റ്റീഫൻ, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാൽ, അഡ്വ ജോയ് തോമസ്, രാജൻ ഉമ്മനൂർ, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബിൽ രാജ്, സിദ്ധിഖ് കുഴൽമണ്ണം എന്നിവരും അവതരിപ്പിക്കുന്നു.

ബാനർ , നിർമ്മാണം – എഫ് ജി എഫ് എം, രചന, എഡിറ്റിംഗ്, സംവിധാനം -എസ് എസ് ജിഷ്ണുദേവ്, ഛായാഗ്രഹണം – ദിപിൻ എ വി, ഗാനരചന – സുരേഷ് വിട്ടിയറം, സംഗീതം – ശ്രീനാഥ് എസ് വിജയ്, ആലാപനം – അശോക് കുമാർ ടി കെ, അജീഷ് നോയൽ, സ്റ്റുഡിയോ- ബ്രോഡ് ലാൻ്റ് അറ്റ്മോസ്, എസ് കെ സ്റ്റുഡിയോസ് പൂവ്വച്ചൽ, മിക്സ് ആൻ്റ് മാസ്റ്ററിംഗ് -എബിൻ എസ് വിൻസൻ്റ്, പബ്ളിസിറ്റി ഡിസൈൻ- പ്രജിൻ ഡിസൈൻസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

ഒരു കൂട്ടം യുവതാരങ്ങളുടെ ഫൺ ആക്ഷൻ മൂവിയുമായി സജിൽ മമ്പാട്; ‘ഡർബി’ നിലമ്പൂരിൽ ആരംഭിച്ചു

0

ആക്ഷന് ഏറെ പ്രാധാന്യം നൽകിയ ‘കടകൻ’ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡർബി’യുടെ ചിത്രീകരണം നിലമ്പൂരിൽ ആരംഭിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ന്യൂജൻ ഫൺ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ് ആണ് നിർമ്മിക്കുന്നത്. ആദം സാബിക്ക്, ഹരി ശിവറാം, അമീൻ, അനു, ഋഷി എൻ.കെ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആൻ മെർലെറ്റ്, നോയില ഫ്രാൻസി, സുപർണ്ണ എസ് എന്നിവരാണ് നായികമാർ. മത്സരം- എന്നാണ് ഡർബി എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്.അതുകൊണ്ടുതന്നെ ഒരു പക്കാ മാസ് എൻ്റെർടൈനർ തന്നെയായിരിക്കും ഈ ചിത്രമെന്ന് സംവിധായകൻ പറഞ്ഞു.

നിലമ്പൂരും സമീപ പ്രദേശങ്ങളുമാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിൽ ഈ താരങ്ങളെ കൂടാതെ സാഗർ സൂര്യ, ഫ്രാങ്കോ ഫ്രാൻസിസ്, ജോണി ആൻ്റണി, ശബരീഷ് വർമ്മ, അബു സലിം, ശിവരാജ്, കൊല്ലം ഷാഫി, പ്രദീപ് ബാലൻ, ദിവ്യ എം നായർ തുടങ്ങിയവരും അഭിനയിക്കുന്നു. സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. തിരക്കഥ: സെഹ്റു സുഹറ, അമീർ സുഹൈൽ, ഛായാഗ്രഹണം: അഭിനന്ദൻ രാമനുജം, എഡിറ്റിംഗ്: ജെറിൻ കൈതക്കാട്. പ്രോജക്ട് ഡിസൈനർ: അർഷാദ് നക്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ: നജീർ നസിം. ജമാൽ വി ബാപ്പു ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനർ: നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റെജിൽ കെയ്‌സി, സംഘട്ടനം – തവസി രാജ്, സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, വി.എഫ്.എക്സ്: വിശ്വാസ് എഫ്.എച്ച്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മെഹ്ബൂബ്, സ്റ്റിൽസ്: എസ്.ബി.കെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: അപ്ടെയ്ക്സ് ആഡ്സ്, പിആർഒ: പി.ശിവപ്രസാദ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഓണം കളറാക്കാൻ ലുലുവിൽ നാളെ മലയാള ബാൻഡുകൾ ഒരുമിക്കും ; പ്രവേശനം പാസ് മൂലം

0

കൊച്ചി: ലുലുമാളിലെ ഓണാഘോഷത്തിന്റെ ഭാ​ഗമായി നാളെ (31) വിവിധ ബാൻഡുകൾ അവതരിക്കുന്ന സം​ഗീത വിരുന്ന് അരങ്ങേറും. ലുലു ഈ ഓണം ഇവിടെയാണ് ആഘോഷത്തിന്റെ ഭാ​ഗമായിട്ടാണ് 31ന് ചെമ്മീൻ, ഉറുമി, ഹരിശങ്കരൻ തുടങ്ങിയ പ്രശസ്ത പിന്നണി ​ഗായകർ അണിനിരക്കുന്ന വിവിധ ബാൻഡുകൾ അവതരിപ്പിക്കുന്ന . വൈകിട്ട് ആറിന് തുടങ്ങുന്ന ഷോ പത്ത് മണി വരെ നീണ്ട് നിൽക്കും. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനും അവസരമുണ്ട്. ടിക്കറ്റ് നാളെ വൈകിട്ട് 6 മണി വരെ ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും.
ടിക്കറ്റ് വിതരണോത്ഘാടനം സിനിമാ താരങ്ങളായ അഷ്കർ അലി, ഹൃതു ഹാരൂൺ , പ്രീതി മുകുന്ദൻ, മിധുട്ടി,അർജുൻ സുന്ദരേശൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഓണാഘോഷത്തിന്റെ ഭാ​ഗമായി കഥകളി, തെയ്യം, കളരിപ്പയറ്റ്, നൃത്തരൂപങ്ങളുമൊരുക്കി മെ​ഗാ ആർട്ട് ഫ്യൂഷനും അരങ്ങേറി. ലുലു മാൾ കൊച്ചി ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ, സെക്യൂരിറ്റി മാനേജർ. കെ.ആർ ബിജു ,സിനിമാ സംവിധായകൻ ഫൈസൽ ഫസലുദ്ധീൻ, നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ എന്നിവർ പ്രസം​ഗിച്ചു.

lulu onam shopping

രാഹുലിൽ മാങ്കൂട്ടത്തിലിനെതിരായ ബി.ജെ.പി മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോ​ഗം

0

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോ​ഗിച്ചു. ബാരിക്കേട് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ സഘർഷത്തിലേക്ക് കടക്കുന്നത്. എം.എൽ.എയെ ഒരു കാരണവശാലും പാലക്കാട് കാല് കുത്താൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പി പ്രതികരിക്കുന്നത്. ഔ​ദ്യോ​ഗിക പരിപാടികൾക്കായോ ക്ലബുകളുടെ പരി​പാടിക്കായോ രാഹുൽ എത്തിയാൽ തടയുമെന്നാണ് ബി.ജെ.പി പ്രതികരിക്കുന്നത്. കനത്ത മഴയിലും വലിയ പ്രതിഷേധം തുടരുകയാണ്യ ഇന്ന് മണ്ഡലത്തിലേക്ക് എം.എൽ.എ എത്താനിരിക്കെയാണ് ബി.ജെ.പിയുടെ പ്രതിഷേധം. അതേ സമയം യുവതികളുടെ പാരതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.

bjp protest against rahul mamkootathil