HomeNewsസംവിധായകന്‍ വിഎം വിനു കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി

സംവിധായകന്‍ വിഎം വിനു കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശസ്ത സംവിധായകന്‍ വിഎം വിനു യുഡിഎഫിനു വേണ്ടി മത്സരിക്കും. കോഴിക്കോട് കോർപ്പറേഷനിലെ കോൺ​ഗ്രസിന്റെ സിറ്റിങ് സീറ്റായ കല്ലായി ഡിവിഷനില്‍ (37-ാം വാര്‍ഡ്) നിന്നാണ് അദ്ദേഹം മത്സരിക്കുക. മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വിനു.

ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ പറവകള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അടക്കം പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്ത വിനു ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഈ പട്ടികയിലാണ് വിനുവും ഇടം പിടിച്ചത്. 15 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് പാറോപ്പടി ഡിവിഷനില്‍ മത്സരിക്കും.

വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്നാണ് വിവരം. പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയന്റെ മകനാണ് വിനു. കോഴിക്കോട് കോര്‍പ്പറേഷനില്‍ 49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

Director vm vinu as Congress Candidate

RELATED ARTICLES
- Advertisment -

Most Popular