Home Blog Page 200

ജനപ്രീതിയിൽ ഒന്നമതെത്തി കന്നടക്കാരൻ; ഇലക്ട്രീക്ക് സ്കൂട്ടർ വിപണിയിൽ വിപ്ലവവുമായി ഏഥറിന്റെ റിസ്‍ത എത്തി

0

ജനപ്രീതി നേടിയെടുത്ത കമ്പനിയാണ് ഏഥർ. ബാം​​ഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി തങ്ങളുടെ ഉത്പന്നങ്ങളുടെ മികവ് കൊണ്ടാണ് വൻകിട കമ്പനികളെ അടിച്ച് താഴെയിട്ട് പേരെടുത്തത്. മുൻവർഷങ്ങളിൽ ഇറങ്ങിയ ജനപ്രിയ മോഡലുകളെല്ലാം വിപണിയിൽ തരം​ഗമായി മാറിയിരുന്നു, ഇപ്പോഴിതാ ഏറ്റവും പുതിയ അപ്പ്ഡേറ്റഡ് വെർഷനുമായി ഇറങ്ങുകയാണ് ഏഥർ. ഏഥർ റിസ്‍ത എന്ന തങ്ങളുടെ പുതിയ മോഡൽ കഴിഞ്ഞ ദിവസമാണ് വിപണിയിൽ എത്തിയത്.

ഏഥർ 450ന് ശേഷം ഏഥർ എനർജിയുടെ രണ്ടാമത്തെ മോഡൽ നിരയാണ് പുതിയ റിസ്‌റ്റ ഇലക്ട്രിക് സ്‌കൂട്ടർ. സുഖപ്രദമായ റൈഡിംഗിനും, മെച്ചപ്പെട്ട സുരക്ഷയ്ക്കുമാണ് ഈ സ്‌കൂട്ടർ പ്രാധാന്യം നൽകി കൊണ്ടാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. . ന്യൂഡൽഹിയിൽ ആതർ റിസ്‌റ്റയുടെ ഓൺറോഡ് വില ആരംഭിക്കുന്നത് ബേസ് എസ് വേരിയന്റിന് 1,04,882 രൂപ മുതലാണ്. കൂടുതൽ മെച്ചപ്പെട്ട വലിയ ബാറ്ററി പായ്ക്ക് ഉള്ള ടോപ്പ്-സ്പെക്ക് ഇസെഡ് വേരിയന്റിന് നിങ്ങൾ മുടക്കേണ്ടത് 1,36,607 രൂപയോളം ആയിരിക്കും(ഓൺറോഡ് വില).ഈ സ്‌കൂട്ടറിന്റെ നീളമേറിയ സീറ്റ് തന്നെയാണ് ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്.

അടിസ്ഥാന എസ്, മിഡ്-സ്പെക് ഇസെഡ് വേരിയന്റുകളിൽ 2.9 kWh ബാറ്ററിയാണ് വരുന്നത്, അതേസമയം ടോപ്പ്-സ്പെക്ക് മോഡലായ റിസ്‌റ്റ ഇസെഡിന് 3.7 kWh ബാറ്ററിയാണ് ലഭിക്കുന്നത്. മൂന്ന് മോണോടോൺ കളർ ഓപ്‌ഷനുകളിൽ റിസ്‌റ്റ എസ് ഓഫർ ആതർ നൽകുമ്പോൾ, 3 മോണോടോണും 4 ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ഉൾപ്പെടുന്ന 7 കളർ ഓപ്ഷനുകളിലാണ് റിസ്‌റ്റ ഇസെഡ് കമ്പനി അവതരിപ്പിക്കുന്നത്. എസ്, ഇസെഡ് മോഡലുകളിലായി മൂന്ന് വേരിയന്റുകളുള്ള രണ്ട് മോഡലുകളിലാണ് സ്‌കൂട്ടർ എത്തുന്നത്.

‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷേ നടന്നൂ. ടെസ്ല കാറ് സ്വന്തമാക്കിയ സന്തോഷവുമായി മനോജ് കെ ജയൻ

0

വാഹനപ്രേമികളുടെ പ്രിയപ്പെട്ട ആഡംബര വാഹനമാണ് ടെസ്ല കാറുകൾ. വിദേശത്ത് ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച കാറിന് എന്നാൽ ഇന്ത്യയിൽ ലോഞ്ച് ഇതുവരെ ആയിട്ടില്ല. രാജ്യത്ത് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി തന്റെ സ്വപ്ന സാക്ഷാത്കാരം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരംമനോജ് കെ ജയൻ. യുകെയിലാണ് പുത്തൻ ടെസ്‌ല കാർ സ്വന്തമാക്കിയത്. ബ്രാൻഡിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായ ടെസ്‌ല മോഡൽ 3 -ആണ് താരം സ്വന്തമാക്കിയത് എന്ന പ്രത്യേകത കൂടിയുണ്ട്.

ടെസ്ല മോഡൽ 3 -യുടെ ഏറ്റവും പുതിയ അപ്പ്ഡേറ്റാണ് മനോജ് കെ ജയൻ സ്വന്തമാക്കിയത്. കാറിനൊപ്പം നിൽക്കുന്ന താരത്തിൻെറ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടു തന്നെ വൈറലായി മാറി. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തോടെയാണ് ടെസ്ല മോഡൽ 3 അവതരിപ്പിച്ചിരിക്കുന്നത്. മുൻ തലമുറ മോഡലിൽ നിന്ന് 50 ശതമാനത്തോളം പാർട്സുകൾ മാറിക്കൊണ്ട് ഫ്രെഷ് അപ്പ്ഡേറ്റുകളാണ് വാഹനത്തിന് ലഭിച്ചത്. അതോടൊപ്പം തന്നെ വാഹനത്തിന്റെ വേരിയന്റിനെ ആശ്രയിച്ച് 5.0 മുതൽ 8.0 ശതമാനം വളരെ ഡ്രൈവിംഗ് റേഞ്ച് ബൂസ്റ്റും വാഹനത്തിന് ലഭിക്കുന്നു. ഒരു സിംഗിൾ ചാർജിൽ WLTP സൈക്കിൾ അനുസരിച്ച് ഏറ്റവും ടോപ്പ് മോഡലിന് 629 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും താരത്തിന് അഭിനന്ദനം നിറയുകയാണ്.

പറന്നുയർന്നതിന് പിന്നാലെ വിമാനത്തിൻ്റെ എൻജിൻ കവർ അടന്നുവീണു; അടിയന്തര ലാൻഡിങ്ങ്; വൈറലായി വീഡിയോ

0

പറന്നുയർന്നതിന് പിന്നാലെ വിമാനത്തിൻ്റെ എൻജിൻ കവർ അടന്നുവീണു. അടിയന്തര ലാൻഡിങ്ങിലൂടെ ബോയിങ് വിമാനം തിരിച്ചിറക്കി.
ഡെൻവർ അന്താരാഷ്‌ട വിമാനത്താവളത്തിൽനിന്ന് ഹൂസ്റ്റണിലേക്ക് പോകുകയായിരുന്ന ബോയിങ് 737-800 വിമാനമാണ് എൻജിൻ കവർ അടന്നുവീണതിനെ തുടർന്ന് അടിയന്തരലാൻഡിങ് നടത്തിയത്. വിമാനം 10,300 അടി പറന്നുയർന്ന ശേഷമാണ് തിരിച്ചിറക്കിയത്.യാത്രക്കാരെ അപകടമല്ലാതെ സുരക്ഷിതരായി തിരിച്ചെത്തിച്ച പൈലറ്റുമാർക്ക് അഭിനന്ദന പ്രവാഹമാണ്.

ടെക്‌സാസിലെ ഹൂസ്റ്റണിലേക്ക് പോയതായിരുന്നു ബോയിംഗ് വിമാനം.135 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.വിമാനത്തിലെ എഞ്ചിൻ കൗലിംഗ് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അടർന്ന് വീണ് വിമാനത്തിന്റെ ചിറകിൽ ഇടിക്കുകയായിരുന്നു.ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എൻജിൻ്റെ പുറംഭാഗം കാറ്റിൽ ഇളകിപ്പറക്കുന്ന ദൃശ്യങ്ങൾ യാത്രക്കാരെടുത്ത വീഡിയോ ദൃശ്യങ്ങളിൽ കാണാം.

സിദ്ദാർത്ഥിന്റെ മരണത്തിൽ അതിവേ​ഗ കുറ്റപത്രവുമായി സി.ബി.ഐ; 21 പ്രതികൾ; കൊലക്കുറ്റം അന്വേഷണ പരിധിയിൽ

0

വയനാട്: എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ മരിച്ച പൂക്കോട് വെറ്റിനറി സർവകാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ അതിവേ​ഗ എഫ്‌ഐആറുമായി സി.ബി.ഐ.‌കേസ് ഏറ്റെടുത്ത് മൂന്നാം നാളാണ് സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. കേസിൽ ആകെ 21 പ്രതികളാണ് കേസിലുള്ളത്.

‌മൊത്തം 21 പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ്ഐആർ. മുഹമ്മദ് ഡാനിഷ്, റഹാന്‍ ബിനോയ്, ആകാശ് എസ്.ഡി, അഭിഷേക് എസ്, ശ്രീഹരി ആര്‍.ഡി, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ് ജോഷ്വാ തണ്ണിക്കോട്, അഖില്‍ കെ, കാശിനാഥന്‍ ആര്‍, അമീന്‍ അക്ബര്‍ അലി, അരുണ്‍ കെ, സിന്‍ജോ ജോണ്‍സണ്‍, ആസിഫ് ഖാന്‍, അമില്‍ ഇഹ്‌സാന്‍, അജയ് ജെ, അല്‍ത്താഫ് എ, സൗദ് റിസാല്‍ ഇ.കെ, ആദിത്യന്‍ വി, നസീഫ് വി, അഭി എ, പേര് രേഖപ്പെടുത്താത്ത ഒരാള്‍ എന്നിവരാണ് പ്രതികള്‍.

സിബിഐ ഡൽഹി സ്പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്. സത്യപാല്‍ യാദവ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍.മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സിബിഐ എഫ്ഐആ‌ർ സമർപ്പിച്ചത്. കൊലപാതകം അടക്കമുള്ള വകുപ്പുകൾ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തിന്‍റെ പുരോഗതി അനുസരിച്ചാകും വകുപ്പുകൾ കൂട്ടിച്ചേർക്കുക.

കഴിഞ്ഞ മാർച്ച് 5 നായിരുന്നു സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സിദ്ധാർത്ഥിന്റെ കുടുംബം ആവശ്യപ്പെട്ടതിന് പിന്നാലെ സർക്കാർ നിർബദ്ധതിരാകുകയായിരുന്നു. പിന്നാലെയാണ് അതിവേ​ഗ വിജ്ഞാപനം എത്തിയത്. വിജ്‌ഞാപനം പുറപ്പെടുവിക്കാൻ എത്രയും വേഗം നടപടി വേണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.പിന്നാലെ ഉത്തരവിനെ സ്വാ​ഗതം ചെയ്ത് കുടുംബം രം​ഗത്തെത്തുകയും ചെയ്തു.

മഹാ മൂവീസിൻ്റെ ‘ശബരി’യിൽ വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലെത്തുന്നു ! ചിത്രം മെയ് 3ന് റിലീസ്

0

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിന് തയ്യാറെടുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ശബരി’യിൽ യുവതാരം വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലെത്തുന്നു. അനിൽ കാറ്റ്സ് കഥ, തിരക്കഥ എന്നിവ നിർവഹിച്ച്, സംവിധായകനായ് അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം മെയ് 3ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. സണ്ണി നാഗബാബുവാണ് കോ-റൈറ്റർ. മഹാ മൂവീസിൻ്റെ ബാനറിൽ മഹേന്ദ്ര നാഥ് കോണ്ട്‌ല നിർമ്മിക്കുന്ന ചിത്രം മഹർഷി കോണ്ട്‌ലയാണ് അവതരിപ്പിക്കുന്നത്.

നൂതനമായ കഥയും തിരക്കഥയുമായാണ് ‘ശബരി’ എത്തുന്നത് എന്ന് നിർമ്മാതാവ് മഹേന്ദ്ര നാഥ് കോണ്ട്‌ല മാധ്യമങ്ങളോട് പറഞ്ഞു. ശക്തമായ ഇമോഷണൽ രം​ഗങ്ങളും ഗ്രിപ്പ് ചെയ്യുന്ന ത്രില്ലർ ഘടകങ്ങളും ചിത്രത്തിലുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. “വരലക്ഷ്മിയുടെ എല്ലാ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രം, അവളുടെ അഭിനയത്തിലെ പ്രാഗത്ഭ്യം പ്രേക്ഷകരെ വിസ്മയിപ്പിക്കും. തെലുങ്ക്, തമിഴ് പതിപ്പുകളുടെ അവസാന പകർപ്പുകൾ കണ്ടതിന് ശേഷമുള്ള ഔട്ട്‌പുട്ടിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. മറ്റ് ഭാഷാ ഡബ്ബുകൾ ഇപ്പോൾ നടക്കുന്നു. വേൾഡ് ഓഫ് ശബരി എന്ന പ്രിലൂഡ് വീഡിയോക്ക് ലഭിച്ച പ്രതികരണത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. മെയ് 3ന് ഞങ്ങൾ ചിത്രം ഒരു പാൻ ഇന്ത്യൻ റിലീസായി നൽകുന്നു.”എന്നും നിർമ്മാതാവ് മഹേന്ദ്ര നാഥ് കോണ്ട്‌ല പറയുകയുണ്ടായി.

ഗണേഷ് വെങ്കിട്ടരാമൻ, ശശാങ്ക്, മൈം ഗോപി, സുനയന, രാജശ്രീ നായർ, മധുനന്ദൻ, രഷിക ബാലി (ബോംബെ), വിവ രാഘവ, പ്രഭു, ഭദ്രം, കൃഷ്ണ തേജ, ബിന്ദു പഗിഡിമാരി, അശ്രിത വെമുഗന്തി, ഹർഷിണി കോഡൂർ, അർച്ചന അനന്ത്, പ്രമോദിനി ബേബി നിവേക്ഷ, ബേബി കൃതിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാരാമരാജു മല്ലേല, ഛായാഗ്രഹണം: രാഹുൽ ശ്രീവത്സവ, നാനി ചാമിഡി ഷെട്ടി, ചിത്രസംയോജനം: ധർമേന്ദ്ര കകരാല, സംഗീതം: ഗോപി സുന്ദർ, കമ്പോസർ: മഹർഷി കോണ്ട്ല, സഹ രചന: സണ്ണി നാഗബാബു, ഗാനങ്ങൾ: റഹ്മാൻ, മിട്ടപ്പള്ളി സുരേന്ദർ, മേക്കപ്പ്: ചിറ്റൂർ ശ്രീനു, വസ്ത്രാലങ്കാരം: അയ്യപ്പ, മാനസ, സ്റ്റിൽസ്: ഈശ്വർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലക്ഷ്മിപതി കാന്തിപ്പുടി, സഹസംവിധാനം: വംശി, ആക്ഷൻ: നന്ദു, നൂർ, കോറിയോഗ്രാഫർമാർ: സുചിത്ര ചന്ദ്രബോസ്, രാജ് കൃഷ്ണ, കലാസംവിധാനം: ആശിഷ് തേജ പൂലാല, പിആർഒ: ശബരി.

സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ ‘വേട്ടയൻ’ 2024 ഒക്ടോബർ റിലീസ് !

0

സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ 170-ആമത് ചിത്രമായ ‘വേട്ടയൻ’ 2024 ഒക്ടോബറിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടു. റിലീസ് ഡേറ്റ് ഉടൻ അറിയിക്കും. രജനികാന്തിൻ്റെ സ്റ്റൈൽ പ്രകടിപ്പിക്കുന്ന ഈ പോസ്റ്ററിൽ തന്റെ എതിരാളികളെ നേരിടാനായ് തോക്കെടുത്ത് നിശ്ചയദാർഢ്യത്തോടെ നിൽക്കുന്ന രജനികാന്തിനെ കാണാം. ‘ജയ്ഭീം’ലൂടെ ശ്രദ്ധേയനായ ടി ജെ ജ്ഞാനവേലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയാണ് ചിത്രം നിർമ്മിക്കുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്‌ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു. ഇവരോടൊപ്പം കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ, ജിഎം സുന്ദർ, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷൻ, സാബുമോൻ അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പൻ താരങ്ങളും അണിനിരക്കുന്നു. ഹിറ്റ് ചിത്രങ്ങളുടെ സം​ഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതം പകരുന്നത്.

തിരുവനന്തപുരം, തിരുനെൽവേലി, ചെന്നൈ, മുംബൈ, ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വിദേശ പ്രദേശങ്ങളിൽ ചിത്രീകരിച്ച ‘വേട്ടയൻ’ മികച്ച ദൃശ്യവിസ്മയമാണ് വാഗ്ദാനം ചെയ്യുന്നത്. സൂപ്പർസ്റ്റാറിനെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്ന വിധത്തിൽ രജനികാന്തിനെ ചിത്രത്തിൽ അവതരിപ്പിക്കുമെന്ന് ജ്ഞാനവേൽ വാഗ്ദാനം ചെയ്യുന്നതിനാൽ ‘വേട്ടയൻ’ വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുബ്രഹ്മണ്യൻ നാരായണൻ, ലൈക്ക പ്രൊഡക്ഷൻസ് മേധാവി: ജി.കെ.എം. തമിഴ് കുമാരൻ, ഛായാഗ്രഹണം: എസ് ആർ കതിർ, ചിത്രസംയോജനം: ഫിലോമിൻ രാജ്, പ്രൊഡക്ഷൻ ഡിസൈനർ: കെ കദിർ, ആക്ഷൻ: അൻബരിവ്, ക്രിയേറ്റീവ് ഡയറക്ടർ: ബി കിരുതിക, കലാസംവിധാനം: ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്: ബാനു ബി, പട്ടണം റഷീദ്, വസ്ത്രാലങ്കാരം: അനു വർദ്ധൻ, വീര കപൂർ, ദിനേശ് മനോഹരൻ, ലിജി പ്രേമൻ, സെൽവം, സ്റ്റിൽസ്: മുരുകൻ, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, വി.എഫ്.എക്സ് സൂപ്പർവിഷൻ: ലവൻ, കുസൻ, ടൈറ്റിൽ ആനിമേഷൻ: ദി ഐഡൻ്റ് ലാബ്സ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിംങ്: കണ്ണൻ ഗണപത്, കളറിസ്റ്റ്: രഘുനാഥ് വർമ്മ, ഡിഐ: ബി2എച്ച് സ്റ്റുഡിയോസ്, ഡിഐടി: ജിബി കളേർസ്, ലേബൽ: സോണി മ്യൂസിക്, പിആർഒ: ശബരി.

കമൽഹാസൻ-ശങ്കർ- ലൈക പ്രൊഡക്ഷൻസ് ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’ ജൂൺ റിലീസ് !

0

ഉലകനായകൻ കമൽഹാസനെ നായകനാക്കി സ്റ്റാർ ഡയറക്ടർ ശങ്കർ സംവിധാനം നിർവഹിക്കുന്ന മാസ്റ്റർപീസ് ചിത്രം ‘ഇന്ത്യൻ 2’ 2024 ജൂണിൽ റിലീസിനെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലൈക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് വരും ദിവസങ്ങളിലായ് അറിയിക്കും. “സേനാപതിയുടെ തിരിച്ചുവരവിനായി ഒരുങ്ങുക. ! ഇന്ത്യൻ-2 ഈ ജൂണിൽ തിയേറ്ററുകളിൽ കൊടുങ്കാറ്റായെത്താൻ ഒരുങ്ങുകയാണ്. ഈ ഇതിഹാസ സാഗക്കായ് നിങ്ങളുടെ കലണ്ടർ അടയാളപ്പെടുത്തുക!” എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ, റെഡ് ജെയന്റ് മൂവീസ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സുന്ദര്‌ രാജ്, ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: ടി മുത്തുരാജ്, പിആർഒ: ശബരി.

സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ആകാൻ വേഷപ്പകർച്ചകളുമായി ടൊവിനോ, ‘നടികർ’ ടീസർ നടൻ മമ്മൂട്ടി പുറത്തിറക്കി

0

മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ സിനിമയുടെ ടീസർ എത്തി. നടൻ മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആയാണ് ടൊവിനോ എത്തുന്നത്. വിവിധ വേഷപ്പകർച്ചകളിലാണ് താരം ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവനയാണ് നായികയാകുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്. മെയ് മൂന്നിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈൻ നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ, ഓഡിയോഗ്രഫി – ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ – അരുൺ വർമ്മ MPSE, കൊറിയോഗ്രാഫി – ഭൂപതി, ആക്ഷൻ – കാലൈ കിങ്സൺ, വിഷ്വൽ എഫ് എക്സ് – മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ – രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി – വിവി ചാർളി, പ്രോമോ ഡിസൈൻ – സിജെ അച്ചു, പബ്ലിസിറ്റി ഡിസൈൻ – ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ – അനൂപ് സുന്ദരൻ, പി ആർ ഓ – ശബരി.

നിരത്തില്‍ രാജാവാകാന്‍ കിയയുടെ കാരന്‍സ്; ഇവന്‍ വേഗത്തിലും ലുക്കിലും തകര്‍ക്കും

0

ചുരുങ്ങിയ കാലം കൊണ്ടു തന്നെ വാഹനപ്രേമികള്‍ വേഗത്തില്‍ ഏറ്റെടുത്ത ബ്രാന്‍ഡാണ് കിയ. വിപണിയില്‍ പരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കുന്ന കിയ പുതിയ കാരന്‍ വേരിയന്റുമായി വാഹനപ്രേമികള്‍ക്ക് അരികിലേക്ക് എത്തുകയാണ്. എംപിവിയുടെ പ്രസ്റ്റീജ് + വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള പ്രസ്റ്റീജ് പ്ലസ് (ഒ) വേരിയന്റാണ് കിയ പുറത്തിറക്കിയിരിക്കുന്നത്. പുതിയ വേരിയന്റ് ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍ പുലര്‍ത്തുന്നുണ്ട്. അതെന്റാണെന്ന് നമുക്ക് നോക്കാം.

പ്രസ്റ്റീജ് പ്ലസ് (O) വേരിയന്റിന് എല്‍ഇഡി ഡിആര്‍എല്‍, ബോഡി കളര്‍ ഫ്രണ്ട് ബമ്പര്‍, ഫ്രണ്ട് ഗ്രില്ലില്‍ ക്രോം ഫിനിഷുകള്‍ എന്നിങ്ങനെ പ്രീമിയം ലുക്കാണ് നല്‍കുന്നത്. ഹാലൊജന്‍ ഹെഡ് ലാമ്പ് ഉള്‍പ്പടെ ഫ്രണ്ട് വ്യൂകൊണ്ട് വണ്ടി എറിച്ചു നില്‍ക്കും.16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ്കള്‍, വീല്‍ ആര്‍ച്ച്, സൈഡ് മോള്‍ഡിംഗുകള്‍, ബോഡി കളര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, നീളത്തില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോകള്‍ക്ക് താഴെയുള്ള ക്രോം ഫിനിഷ് എന്നിവ കാണാം.

ഇനി വണ്ടിയുടെ പിന്നിലേക്ക് നോക്കിയാല്‍ ്ഫ്രണ്ട് വ്യൂവില്‍ നിന്നും തകര്‍പ്പന്‍ ലുക്കാണ് ബാക്ക് വ്യു നല്‍കുന്നത്. പ്രസ്റ്റീജ് പ്ലസ് (O) വേരിയന്റിന്റെ പിന്‍ഭാഗം എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ബോഡി കളര്‍ റിയര്‍ ബമ്പര്‍, ആ പ്രീമിയം ലുക്കിനായി റിയര്‍ ബമ്പറിന് ക്രോം ഗാര്‍ണിഷ് എന്നിവ ഉള്‍ക്കൊള്ളുന്നു. രാജകീയ പ്രൗഡി തന്നെ വാഹനത്തിന് ഇത് നല്‍കുന്നുണ്ട്.

കണ്ണഞ്ചിപ്പിക്കുന്ന ലുക്കില്‍ പുതിയ ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്; ഇത് തകര്‍പ്പന്‍ എസ്.യു.വി

0

സ്ലീക്ക്, ഡാര്‍ക്ക് തീം എസ്യുവികള്‍ക്കായുള്ള വിപണിയില്‍ കരുത്തനെ ഇറക്കി ലാന്‍ഡ് റോവര്‍. സ്റ്റെല്‍ത്ത് പാക്ക്. റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഡൈനാമിക് എസ്ഇ ഗ്രേഡിന് മാത്രമായി ലഭ്യമായ ഈ പുതിയ ഓപ്ഷന് ആവശ്യക്കാരും ഏറുകയാണ്. പുതിയ എസ്.യുവിയുടെ രൂപഭംഗി തന്നെയാണ് ഏറ്റവു്ം കൗതുകം. തകര്‍പ്പന്‍ ഇന്റീരിയറിലും ം ബ്ലാക്ക്ഡ് ഔട്ട് ട്രീറ്റ്മെന്റ് വാഗ്ദാനം ചെയ്തു കൊണ്ടാണ് നിരത്തിലേക്ക് ഈ ഗ്ലാമര്‍ താരം എത്തുന്നത്.

കാര്‍പാത്തിയന്‍ ഗ്രേ മെറ്റാലിക് പെയിന്റിലാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എഡിഷന്‍ എത്തുന്നത്. രൂപഭംഗിയില്‍ തന്നെ ആരും കണ്ണെടുക്കാതെ നോക്കി നിന്ന് പോകും, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ശ്രേണിയിലെ ആദ്യത്തേ പരീക്ഷണം തന്നെയാണിത്. പോറലുകള്‍ അല്ലെങ്കില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ എളുപ്പത്തില്‍ നീക്കം ചെയ്യാനും മാറ്റിസ്ഥാപിക്കാനും കഴിയുന്ന തരത്തില്‍ സംരക്ഷിത കവചിതമായ കളര്‍ ഓപ്ഷനും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

പുറംഭാഗത്തെ കൗതുകങ്ങളില്‍ താഴത്തെ ഫ്രണ്ട്, റിയര്‍ ബമ്പര്‍ ട്രിം, റൂഫ്, ഹുഡ് വെന്റുകള്‍, ബാഡ്ജിംഗ്, സൈഡ് സില്‍സ് തുടങ്ങിയ പ്രധാന ഘടകങ്ങള്‍ നാര്‍വിക് ബ്ലാക്ക് ഗ്ലോസിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. 23 ഇഞ്ച് വീലുകളാണ് എസ്യുവിയെ കൂടുതല്‍ ഹൈലൈറ്റ് ചെയ്യുന്നത്

സ്‌കോര്‍പ്പിയോ വാങ്ങുന്നവര്‍ക്ക് കിടിലന്‍ വിഷു കൈനീട്ടവുമായി മഹീന്ദ്ര; ഓഫര്‍ അറിഞ്ഞാല്‍ ഞെട്ടും

0

ഈ വിഷു മഹീന്ദ്ര ഫാന്‍സിന് കൈനീട്ടത്തിന്റെ കാലമായിരിക്കും. ഏപ്രില്‍ മാസത്തിലെ മഹീന്ദ്ര നടപ്പിലാക്കുന്ന ഓഫര്‍ കണ്ട് ആരാധകര്‍ കണ്ണഅ തള്ളുകയാണ്. ഏപ്രില്‍ മാസം മഹീന്ദ്ര സകോര്‍പ്പിയോ സ്വന്തമാക്കുന്നവര്‍ക്ക് 1 ലക്ഷം രൂപയുടെ ആനുകൂല്യമാണ് കമ്പനി ഉറപ്പ് നല്‍കുന്നത്.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് എസ്യുവിയില്‍ കിട്ടുന്ന ക്യാഷ് ഡിസ്‌കൗണ്ടിനും ഒരുപാട് പ്രത്യേകതയുണ്ട്. സ്‌കോര്‍പിയോയുടെ 2023 മോഡലുകള്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുക എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സ്‌കോര്‍പിയോ N എസ്യുവിയുടെ ടോപ്പ് F³Uv Z8, Z8L ഡീസല്‍ 4ഃ4 വേരിയന്റുകള്‍ക്കാണ് 1 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കുക. 7-സീറ്റര്‍ പതിപ്പിലാണ് ലഭ്യമാവുന്നതെങ്കിലും മാനുവലിനും ഓട്ടോമാറ്റിക്കിനും 1 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടോടെ സ്വന്തമാക്കാന്‍ൃ സാധിക്കും എന്നതും പ്രത്യേകതയാണ്. അതേസമയം, Z8, Z8L ഡീസല്‍ 4ഃ2 ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 60,000 രൂപ ക്യാഷ് കിഴിവോടെ ലഭിക്കും. ഇത് 6 അല്ലെങ്കില്‍ 7 സീറ്റര്‍ മോഡലില്‍ വാങ്ങാന്‍ സാധിക്കും.

സിപിഎംകാരെ നിങ്ങള്‍ എത്ര രക്തസാക്ഷികളെ ഉണ്ടാക്കിയെടുത്തു; വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

0

കൊച്ചി: പാനൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ മരിച്ചതിന് പിന്നാലെ സി.പി.എം നേതാക്കള്‍ വീട് സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സി.പി.എം നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് തുറന്നിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരിക്കുകയാണ്.സിയാദിനെ നിങ്ങള്‍ക്ക് ഓര്‍മയില്ലേ എന്നും സിയാദിനെ കൊന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലേ എന്ന തരത്തില്‍ സി.പി.എം നടത്തിയ വ്യാജ പ്രചരണങ്ങള്‍ കോടതി വിധിയോടെ പൊളിഞ്ഞത് ഓര്‍മയില്ലേ എന്നും രാഹുല്‍ ചോദിക്കുന്നു,. നിങ്ങള്‍ എത്ര രക്തസാക്ഷികളെ ഉണ്ടാക്കിയെടുത്തു. നിര്‍ത്താറായില്ലേ നിങ്ങളുടെ കള്ളത്തരങ്ങള്‍ എ്ന്നും രാഹുല്‍ ചോദിക്കുന്നു, ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണഇരൂപം ഇങ്ങനെയാണ്.

ഓര്‍മ്മയില്ലേ സിയാദ് കൊലപാതകം?

എന്തിനു കൊന്നു കോണ്‍ഗ്രസ്സുകാരെ ഞങ്ങടെ നേതാവായ സിയാദിനെ എന്ന് പറഞ്ഞ് പിണറായിയും കോടിയേരിയും തൊട്ട് ‘തുക്കടാ DYFI’ നേതാക്കള്‍ വരെ കരഞ്ഞ് നടന്നത്?
സിയാദിനെ കൊന്നവന്‍ എന്ന് ചാപ്പ കുത്തി കോണ്‍ഗ്രസ്സിന്റെ നഗരസഭ കൗണ്‍സിലര്‍ ആയ നിസാം കാവിലിനെ ക്രൂശിച്ചത് ഓര്‍മ്മയില്ലേ?

കൊലയാളി എന്ന് പറഞ്ഞു നിസ്സാമിന്റെ വീട് അടിച്ചു തകര്‍ത്തത് ഓര്‍മ്മയില്ലേ?
ആ കേസിന്റെ പേരില്‍ സിപിഎം നടത്തിയ ഹര്‍ത്താല്‍ ഓര്‍മ്മയില്ലേ?
ആ കേസില്‍ പിണറായി പോലീസ് നിസ്സാമിനെ അറസ്റ്റ് ചെയ്തതു ഓര്‍മ്മയില്ലേ?
ആ കേസില്‍ ഇന്ന് നിസ്സാമിനെ കോടതി നിരപരാധി എന്ന് കണ്ടെത്തി വെറുതെ വിട്ടു.
മാത്രമല്ല ആ കേസ് രാഷ്ട്രീയ കൊലപാതകം അല്ല എന്നും കോടതി കണ്ടെത്തി….
സിപിഎംകാരെ നിങ്ങള്‍ ഇങ്ങനെ ഞങ്ങളുടെ കൂട്ടത്തില്‍ എത്ര നിരപരാധികളെ കള്ളകേസ്സില്‍ കുടുക്കി പീഡിപ്പിച്ചിട്ടുണ്ട്….

സിപിഎംകാരെ നിങ്ങള്‍ ഇങ്ങനെ എത്ര രക്തസാക്ഷികളെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്…..
നിര്‍ത്താറായില്ലേ നിങ്ങളുടെ ഈ കള്ളത്തരങ്ങള്‍….