ന്യൂയോർക്ക് (നവംബർ 8, 2026): ലോകപ്രശസ്ത സൂപ്പർമോഡലും ടെലിവിഷൻ അവതാരകയുമായ ടൈറ ബാങ്ക്‌സ് ന്യൂയോർക്കിൽ നടന്ന ദീപാവലി ആഘോഷത്തിൽ കല്യാൺ ജ്വല്ലേഴ്സിന്റെ പരമ്പരാഗത ആഭരണങ്ങൾ അണിഞ്ഞ് തനിമയാർന്ന ഇന്ത്യൻ ലുക്കിലെത്തി. ഇതാദ്യമായാണ് ആഗോള ഫാഷൻ ഐക്കണായ ടൈറ ബാങ്ക്‌സ് പൂർണ്ണമായും ഇന്ത്യൻ വേഷവിധാനത്തിൽ എത്തുന്നത് .
കല്യാൺ ജ്വല്ലേഴ്സിന്റെ ന്യൂജേഴ്‌സി ഷോറൂമിൽ നിന്നുള്ള ഹാൻഡ്‌ക്രാഫ്റ്റഡ് ഓപ്പൺ-സെറ്റിംഗ് നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളാണ് അവർ ധരിച്ചത്. ചോക്കർ, ജുക്കകൾ, മാങ് ടിക്ക, ഒഡിയാണം (അരപ്പട്ട), മോതിരം എന്നിവയടങ്ങുന്നതായിരുന്നു ഈ പ്രത്യേക കളക്ഷൻ. മേസൺ തായ് ഡിസൈൻ ഹൗസാണ് അവർക്കായി വസ്ത്രം ഒരുക്കിയത്.
‘അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡൽ’ എന്ന ഷോയിലൂടെ പ്രശസ്തയായ ടൈറ ബാങ്ക്‌സിന്റെ ഈ ലുക്ക് ഏറെ ശ്രദ്ധ നേടി. ഇന്ത്യൻ വംശജർക്ക് പുറമെ അമേരിക്കയിലെ മുഖ്യധാരയിലേക്കും ദീപാവലി ആഘോഷങ്ങൾ വ്യാപകമായി കടന്നുചെല്ലുന്നതിന്റെ സൂചനയാണിത്.
എഡിസണിലെ ന്യൂജേഴ്‌സിയിൽ ഷോറൂം ആരംഭിച്ച ശേഷം അമേരിക്കയിൽ കല്യാൺ ജ്വല്ലേഴ്സ് പങ്കാളിയാകുന്ന രണ്ടാമത്തെ ദീപാവലി ആഘോഷമാണിത്. ഷിക്കാഗോയിലും കല്യാൺ ജ്വല്ലേഴ്സിന് നിലവിൽ ഷോറൂം ഉണ്ട്.


