Home Blog Page 157

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ

0

സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു പറയുന്ന ചിത്രം “കൊറഗജ്ജ” ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്നു.

“കൊറഗജ്ജ” എന്ന സിനിമയുടെ സംഗീതം വെറും രാഗങ്ങളുടെ സമന്വയമല്ല, മറിച്ച് ഒരു പ്രത്യേക സംസ്‌കാരത്തിന്റെ ആവിഷ്കാരമാണ്. ഈ ചിത്രത്തിന് സംഗീതം ഒരുക്കാനായതിന്റെ വളരെ അധികം സന്തോഷം ഉണ്ടെന്നും അത്രമേൽ പ്രിയപ്പെട്ടതാണെന്നും സിനിമയുടെ സംഗീതസംവിധായകൻ ഗോപി സുന്ദർ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. സംവിധായകൻ സുധീർ അത്താവറയും കൂടെ ഉണ്ടായിരുന്നു.
ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കാൻ പ്രമുഖ ഓഡിയോ കമ്പനികൾക്കിടയിൽ കടുത്ത മത്സരം ആണ് നടക്കുന്നത്.

“ഇത് ഒരു സാധാരണ അച്ഛൻ-മകൾ കഥയല്ല, മറിച്ച് സിനിമയുടെ പശ്ചാത്തലം, അവിടത്തെ വിശ്വാസങ്ങളും സംസ്കാരവും മനസ്സിലാക്കാൻ ഏറെ ഗവേഷണം വേണമായിരുന്നു. അതിനാൽ സംഗീതം ഒരുക്കാൻ കൂടുതൽ സമയം വേണ്ടി വന്നു. ഞാൻ സമയമെടുത്ത്
പഠിച്ചുകൊണ്ടു രചിച്ച ട്യൂണുകൾ സംവിധായകനും ടീമിനും ഇഷ്ടമായത് എന്നെ ഏറെ സന്തോഷിപ്പിച്ചു,”

“ഗോപിയുടെ സംഗീതം കേട്ടപ്പോൾ അദ്ഭുതം തോന്നി. അതിന്റെ ഗൗരവം, ഗാംഭീര്യം അപ്രതീക്ഷിതമായിരുന്നു,” എന്ന് സംവിധായകൻ സുധീർ അത്താവർ അഭിപ്രായപ്പെട്ടു.

“കൊറഗജ്ജ” എന്ന സിനിമ എന്നെ പുതിയൊരു സംഗീതപ്രതിഭാസം പരീക്ഷിക്കാൻ പ്രേരിപ്പിച്ചു. ഈ സിനിമയുടെ വിഷയം കൊണ്ട് വ്യത്യസ്തവും ആകർഷകവുമായ സംഗീതപരീക്ഷണങ്ങൾ പരീക്ഷിക്കാൻ കഴിഞ്ഞു. ഇതിന്റെ സംഗീതത്തിൽ അസാധാരണമായ ഗൗരവവും ആഴവുമുണ്ട്. അതിനാൽ തന്നെ ഇത് എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണെന്ന് ഗോപി സുന്ദർ പറഞ്ഞു.

“പുലിമുരുഗൻ” എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം ഓസ്കർ നോമിനേഷനിലേക്ക് തെരഞ്ഞെടുത്തെങ്കിലും അന്തിമഘട്ടത്തിൽ വിജയിക്കാനായില്ല. എന്നാല്‍ “കൊറഗജ്ജ” എന്ന ചിത്രത്തിന് അതിലും ഉന്നത നിലവാരമുള്ള സംഗീതം ഒരുക്കിയതിന്റെ ആത്മവിശ്വാസമുണ്ട്,” എന്ന് സംവിധായകൻ കൂട്ടി ചേർത്തു.

ത്രിവിക്രം സപല്യയുടെ സക്സസ് ഫിലിംസും ത്രിവിക്രം സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ആറ് ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, സുനിധി ചൗഹാൻ, ജാവേദ് അലി, ഷാരോൻ പ്രഭാകർ, അർമാൻ മാലിക്, സ്വരൂപ് ഖാൻ തുടങ്ങിയ പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

ശങ്കർ മഹാദേവൻ ആലപിച്ച ഗാനത്തിൽ “രാവണേശ്വര” രചിച്ച ശിവതാണ്ടവ സ്തോത്രത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, കരുവാളി തീരത്തെ “ഗുളിഗ” ദൈവത്തെ ആസ്പദമാക്കിയുള്ള ഗാനം ജാവേദ് അലി ആലപിച്ചിരിക്കുന്നു. റെക്കോർഡിംഗിനുശേഷം അതിന്റെ ആഴമുള്ള പ്രഭാവം അദ്ദേഹത്തിനുതന്നെ അദ്ഭുതം തോന്നിച്ചതായി സംവിധായകൻ പ്രസ്സ്മീറ്റിൽ പങ്കുവച്ചു.

ചിത്രത്തിലെ ഗാനങ്ങൾ മൂന്നും നാലും ഭാഷകളിൽ സുധീർ അത്താവർ ആണ് രചിച്ചിരിക്കുന്നു. വ്യത്യസ്തത നിറഞ്ഞ ഈ ഗാനങ്ങൾ, ഭാഷാപരമായ പരിമിതികൾ മറികടന്ന് മികച്ച സംഗീതാനുഭവം നൽകുമെന്ന് ഗോപി സുന്ദർ പറഞ്ഞു.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കാൻ മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ പ്രമുഖ ഓഡിയോ കമ്പനികൾ കടുത്ത മത്സരം നടത്തുകയാണെന്ന് നിർമാതാവ് ത്രിവിക്രം സപല്യ അറിയിച്ചു.

ക്ലീൻ അഡൾട്ട് കോമഡി ചിത്രം ‘പെരുസ്’ മാർച്ച് 21 മുതൽ റിലീസിനെത്തുന്നു

0

കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ ‘പെരുസ്’ മാർച്ച് 21 മുതൽ റിലീസിനെത്തുന്നു. ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ഐഎംപി ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. എസ് കാർത്തികേയൻ, ഹർമൺ ബവേജ, ഹിരണ്യ പെരേര എന്നിവരാണ് നിർമ്മാതാക്കൾ. ശശി നാ​ഗയാണ് സഹനിർമ്മാതാവ്.

വൈഭവ്, സുനിൽ, നിഹാരിക, ബാല ശരവണൻ, വിടിവി ഗണേഷ്, ചാന്ദിനി, കരുണാകരൻ എന്നിവർക്കൊപ്പം ഒരു കൂട്ടം ഹാസ്യനടന്മാരാണ് ചിത്രത്തിനായ് അണിനിരന്നിരിക്കുന്നത്. അഡൾട്ട് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീലങ്കൻ ചിത്രം ‘ടെൻടി​ഗോ’യുടെ തമിഴ് റീമേക്കാണിത്.

ഛായാ​ഗ്രഹണം: സത്യ തിലകം, സം​ഗീതം: അരുൺ രാജ്, ബാ​ഗ്രൗണ്ട് സ്കോർ: സുന്ദരമൂർത്തി കെ എസ്, ചിത്രസംയോജനം: സൂര്യ കുമാര​ഗുരു, കലാസംവിധാനം: സുനിൽ വില്ലുവമം​ഗലത്ത്, അഡീഷണൽ സ്ക്രീൻ പ്ലേ&ഡയലോ​ഗ്: ബാലാജി ജയരാമൻ, ലിറിക്സ്: അരുൺ ഭാരതി, ബാലാജി ജയരാമൻ, അസോസിയേറ്റ് ഡയറക്ടർ: എ ആർ വെങ്കട്ട് രാഘവൻ, സൗണ്ട് ഡിസൈൻ: തപസ് നായക്, ഡിഐ: ബീ സ്റ്റുഡിയോ, വി എഫ് എക്സ്: ഹോകസ് പോകസ്, കോസ്റ്റ്യം ഡിസൈനർ: നൗഷാദ് അഹമ്മദ്, മേക്കപ്പ്: വിനോദ്, പബ്ലിസിറ്റി ഡിസൈൻസ്: രഞ്ജിൻ കൃഷ്ണൻ, സ്റ്റിൽസ്: ടി ജി ദിലീപ് കുമാർ.

മദർ മേരി ചിത്രീകരണം പൂർത്തിയായി

0

മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, ഹത്തിക്ക് റഹ്മാൻ എന്നിവർ ചേർന്ന് നിർമ്മിച്ച്, എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ച “മദർ മേരി” ചിത്രീകരണം പൂർത്തിയായി. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

പ്രായമായ അമ്മയും മുതിർന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഓർമ്മക്കുറവും വാർദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ മകൻ ജയിംസ്, അമേരിക്കയിലെ തൻ്റെ ഉയർന്ന ജോലിയെല്ലാം വിട്ട് നാട്ടിലെത്തുന്നു. സംരക്ഷണവുമായി മുന്നോട്ടു പോകവെ ജയിംസ്, അമ്മയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ ചെന്നെത്തുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിൻ്റെ കാതലായ വിഷയം.

ജയിംസിനെ വിജയ്ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ലാലി തുടർന്ന് മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇവരെ കൂടാതെ നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു വടകര, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും മദർ മേരിയിൽ അഭിനയിക്കുന്നു.

ബാനർ – മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം – ഫർഹാദ്, ഹത്തിക്ക് റഹ്മാൻ, രചന, സംവിധാനം -എ ആർ വാടിക്കൽ, ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം – സലാം വീരോളി, ഗാനങ്ങൾ – ബാബു വാപ്പാട്, കെ ജെ മനോജ്, സംഗീതം – സന്തോഷ്കുമാർ, കല – ലാലു തൃക്കുളം, കോസ്റ്റ്യും – നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം – എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ, അസ്സോസിയേറ്റ് ഡയർക്ടേഴ്സ് – എം രമേഷ്കുമാർ, സി ടി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത് വണ്ടൂർ, സ്റ്റിൽസ് – പ്രശാന്ത് കൽപ്പറ്റ, പിആർഓ – അജയ് തുണ്ടത്തിൽ

വിജയ് സേതുപതി- അറുമുഗകുമാർ ചിത്രം ‘എയ്‌സ്‌’ ലെ ആദ്യ വീഡിയോ ഗാനം പുറത്ത്

0

തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത ‘എയ്‌സ്‌’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. “ഉരുഗുദു ഉരുഗുദു” എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നത് ജസ്റ്റിൻ പ്രഭാകരനും ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ, കപിൽ കപിലൻ എന്നിവരും ചേർന്നാണ്. താമരയ് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. വളരെ ശക്തമായ വേഷത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബോൾഡ് കണ്ണൻ’ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

പൂർണ്ണമായും മലേഷ്യയിൽ ചിത്രീകരിച്ച എയ്‌സിൽ, വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തിന്റെ ആഴത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ആരാധകരിൽ ആവേശം സൃഷ്ടിക്കുന്ന ഒരു ഗ്ലിംമ്പ്സ് വീഡിയോ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു. ഈ വീഡിയോയും അതിന് മുമ്പ് പുറത്തു വന്ന, ചിത്രത്തിന്റെ ടൈറ്റിൽ ടീസറും ദശലക്ഷ കണക്കിന് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. ഇപ്പൊൾ പുറത്ത് വന്നിരിക്കുന്ന ഗാനത്തിൽ വിജയ് സേതുപതി, രുക്മിണി വസന്ത് എന്നിവരുടെ കഥാപാത്രങ്ങൾ തമ്മിലുള്ള മനോഹരമായ പ്രണയ നിമിഷങ്ങളും അവർ തമ്മിലുള്ള ഓൺസ്ക്രീൻ കെമിസ്ട്രിയുമാണ് ഹൈലൈറ്റ് ആയി നിൽക്കുന്നത്. വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം പൂർണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യൽ എൻ്റർടൈനർ ആയാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റർ- ഫെന്നി ഒലിവർ, കലാസംവിധാനം- എ കെ മുത്തു. പിആർഒ- ശബരി.

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ കർണാടക റിലീസ് ഹോംബാലേ ഫിലിംസ്; ആഗോള റിലീസ് മാർച്ച് 27 , 2025

0

മലയാള സിനിമാ പ്രേമികൾക്കും മോഹൻലാൽ, പൃഥ്വിരാജ് ആരാധകർക്കുമൊപ്പം തെന്നിന്ത്യൻ സിനിമാ ലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27 ന് ആഗോള റിലീസായി എത്തുന്നു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ നിർമ്മാണം ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്നാണ്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ്. കെജിഎഫ് സീരീസ്, കാന്താര, സലാർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ നിർമ്മിച്ചു പ്രശസ്തി നേടിയ ഹോംബാലേ ഫിലിംസ് കർണാടകയിൽ ഉടനീളം വമ്പൻ റിലീസായി എമ്പുരാൻ എത്തിക്കും. മാർച്ച് 27 , 2025 , ഇന്ത്യൻ സമയം രാവിലെ 6 മണി മുതൽ ചിത്രത്തിന്റെ ആഗോള പ്രദർശനം ആരംഭിക്കും. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മുരളി ഗോപിയാണ് ചിത്രത്തിൻ്റെ രചന.

ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.

ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ മാർച്ച് 27 നു റിലീസിന് തയ്യാറെടുക്കുന്ന ചിത്രം, ഒരു മലയാള ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പാൻ ഇന്ത്യൻ, ആഗോള റിലീസിനാണ് ഒരുങ്ങുന്നത്

സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ

0

മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000- ൽ അധികം പേരിൽ നിന്നും തിരഞ്ഞെടുത്ത 35 പേരാണ് മെഗാലോഞ്ച് ഇവന്റിൽ, തങ്ങളുടെ സ്റ്റാർ സിങ്ങർ സീസൺ 10 – ലെ മത്സരാർഥിയാകാനുള്ള അവസാന കടമ്പക്കായി മാറ്റുരയ്ക്കുന്നത്. മെഗാലോഞ്ചിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ദീപം തെളിയിച്ച് സംഗീതസംവിധായകരായ ജെറി അമൽ ദേവും ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും സ്റ്റാർ സിങ്ങർ സീസൺ 10 ന്റെ ജഡ്ജസായ കെ എസ് ചിത്രയും വിധു പ്രതാപും സിത്താരയും ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാറും ചേർന്ന് നിർവഹിച്ചു. പ്രശസ്ത ചലച്ചിത്രതാരങ്ങളായ മഞ്ജു വാരിയരും ഭാവനയും മെഗാലോഞ്ചിൽ വിശിഷ്‌ടാഥിതികളായി എത്തി. മിഥുനും വർഷയുമായിരുന്നു ഈ ഇവെന്റിന്റെ അവതാരകർ.

സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ മാർച്ച് 29 , 30 ( ശനി , ഞായർ ) തീയതികളിൽ രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു. മലയാളികൾ ഏറേ കാത്തിരുന്ന സ്റ്റാർ സിങ്ങർ സീസൺ 10 – ന്റെ എപ്പിസോഡുകൾ ഏപ്രിൽ 5 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.
” സ്റ്റാർ സിങ്ങർ സീസൺ 10 കേരളം പാടുന്നു ” – എന്ന ടാഗ് ലൈനിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കേരളം മുഴവൻ ഇപ്പോൾ സംഗീതമാമാങ്കം.കേരളത്തിന്റെ വിവിധ കോഫി ഷോപ്പുകളിൽ കോഫിക്കും ചായക്കും ഒപ്പം ഇനി സംഗീതം ആസ്വദിക്കുന്നതിനൊപ്പം പാടുന്നതിനും കഴിയും.

പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ കുമാരനും മഹാലക്ഷ്‌മിയും വീണ്ടും വരുന്നു

0

ണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രെൻഡ് സ്റ്റാറായി പ്രേക്ഷകരെ ഒന്നടങ്കം വശീകരിച്ച മെഗാ ഹിറ്റ്  സിനിമയാണ് ജയം രവിയെ നായകനാക്കി മോഹൻ രാജ ( ജയം രാജ ) സംവിധാനം ചെയ്‌ത ” എം .കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി “. പല അഭിനേതാക്കൾക്കും വഴിത്തിരിവായ ഒരു സിനിമ കൂടിയായിരുന്നു ഇത് . അസിൻ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം . നദിയാ മൊയ്‌തു അമ്മയായി, ശക്‌തമായ മഹാലക്ഷ്‌മി എന്ന കഥാപാത്രവുമായി ഒരിടവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഈ സിനിമക്കുണ്ട് . ഫിലിം എഡിറ്റർ മോഹൻ നിർമ്മിച്ച ” എം .കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി ” മാർച്ച് 14 – ന് പുനപ്രദർശനത്തിന് തയ്യാറെടുക്കുക്കയാണ് . 

 ബോക്സിങ്ങിൻ്റെ പശ്ചാത്തലത്തിൽ ആക്‌ഷൻ , പ്രണയം , നർമ്മം , ദുരൂഹത ,വൈകാരികത  എന്നിവ ചേരുംപടി ചേർത്ത് ആബാലവൃദ്ധം കാണികളേയും ആകർഷിക്കും വിധം മോഹൻ രാജ അണിയിച്ചൊരുക്കിയ  ” എം .കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി ” ക്ക് അന്ന് ലോകമെമ്പാടും വൻ സ്വീകരണമാണ് ലഭിച്ചത് . ഒരു തമിഴ് യുവാവും മലയാളി പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ അകമ്പടിയോടെയായിരുന്നു ചിത്രത്തിന്റെ കഥാപ്രയാണം . ശ്രീകാന്ത് ദേവ സംഗീതം നൽകി ചിട്ടപ്പെടുത്തിയ  ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു എന്നതും , ഇന്നും അവ ശ്രോതാക്കളുടെ പ്രിയപ്പെട്ട ആൽബമാണെന്നതും ശ്രദ്ധേയമാണ് . രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പ്രദർശനത്തിന് എത്തുമ്പോൾ പ്രേക്ഷകർ ചിത്രത്തിനെ  അതേ ആവേശത്തോടെ സ്വീകരിക്കാൻ  കാത്തിരിക്കയാണ് . അതിൻ്റെ ദൃഷ്ടാന്തമാണ്‌ റീ റീലീസ് തിയ്യതി പ്രഖ്യാപിച്ചപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ച സ്വീകരണം . ആലപ്പുഴ,  പൊള്ളാച്ചി ചെന്നൈ , ഹൈദരാബാദ് , മലേഷ്യാ എന്നിവിടങ്ങളിലായി ചിത്രീകരിച്ച  ഈ ചിത്രത്തിലെ  മറ്റ് പ്രധാന അഭിനേതാക്കൾ പ്രകാശ് രാജ് ,ഐശ്വര്യ , വിവേക് ,’വെണ്ണിറ ആടൈ ‘ മൂർത്തി ,ടി .പി .മാധവൻ ,ജ്യോതി ലക്ഷ്‌മി എന്നിവരാണ് . മാർച്ച് 14 -ന്  വീണ്ടും പ്രദര്ശനത്തിനെത്തുന്ന ” എം .കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി ”  ഡ്രീം ബിഗ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യും .

അനുരാഗ് കശ്യപ് കന്നഡ സിനിമയിൽ; എ. വി. ആർ എൻ്റർടെയ്ൻമെന്റ് ചിത്രം “8” എത്തുന്നു

0

പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപ് “8” എന്ന സ്പോർട്സ് ഡ്രാമയിലൂടെ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. എവിആർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അരവിന്ദ് വെങ്കിടേഷ് റെഡ്ഡി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജയ് ശാസ്ത്രിയാണ്. വൈവിധ്യമാർന്ന ചിത്രങ്ങൾ രചിച്ചു സംവിധാനം ചെയ്ത് പ്രശസ്തനായ അനുരാഗ് കശ്യപ് ബോളിവുഡിൽ മികച്ച ചിത്രങ്ങൾക്ക് ഒരു ബെഞ്ച്മാർക് സൃഷ്‌ടിച്ച പ്രതിഭയാണ്. നടനെന്ന നിലയിൽ തെന്നിന്ത്യൻ സിനിമകളിൽ ഇപ്പോൾ സജീവ സാന്നിധ്യമായ അനുരാഗ് കശ്യപ് ആദ്യമായാണ് ഒരു കന്നഡ ചിത്രത്തിന്റെ ഭാഗമാകുന്നത്.

പ്രശസ്ത നടൻ സുജയ് ശാസ്ത്രി സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമയാണ് ‘8’. വളരെ നൂതനമായ രീതിയിലാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയത്. ഇത് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംഷ വർധിപ്പിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് കന്നഡ സിനിമയിലേക്ക് ചുവടുവെക്കുന്നത് തന്നെ അഭിമാനകരമായ കാര്യമാണ് എന്നതിനൊപ്പം നൂതനമായ ഈ ടൈറ്റിൽ ലോഞ്ചും ആവേശം വർധിപ്പിക്കുന്നു. ബെൽ ബോട്ടം”, “ഗുബ്ബി മേലേ ബ്രഹ്മാസ്ത്ര”, “ശാഖഹാരി” തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾക്ക് പേരുകേട്ട പ്രശസ്ത നടൻ സുജയ് ശാസ്ത്രി തിരക്കഥയെഴുതി സംവിധാനം ചെയ്ത “8 ” എന്ന ചിത്രത്തിന്റെ ഇതിവൃത്തം നൽകിയിരിക്കുന്നത് സുജയ് ജെയിംസ് ബാലു ആണ്. അനുരാഗ് കശ്യപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എവിആർ എന്റർടൈൻമെന്റിന്റെ ബാനറിൽ അരവിന്ദ് വെങ്കിടേഷ് റെഡ്ഡിയാണ് ഈ ചിത്രത്തിന് ധനസഹായം നൽകുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. മാതാപിതാക്കളായ ശ്രീ എച്ച് വെങ്കിടേഷ് റെഡ്ഡി, ശ്രീമതി ഭാഗ്യലക്ഷ്മി എന്നിവരുടെ അനുഗ്രഹത്തോടെ ടീം എവിആറും അരവിന്ദും ചേർന്നാണ് ഈ നിർമ്മാണ സംരംഭം ആരംഭിച്ചത്. നിർമ്മാതാവെന്ന നിലയിൽ തൻ്റെ വ്യക്തിമുദ്രയ്ക്കും ശൈലിയ്ക്കും പേരുകേട്ട അരവിന്ദ് ഈ ചിത്രത്തിലൂടെ കന്നഡ ഫിലിം ഇന്ഡസ്ട്രിയിലേക്കു ചുവടു വെക്കുകയാണ്. സുജയ് ശാസ്ത്രി സംവിധാനം ചെയ്യുന്ന “8”, സിമ്പിൾ സുനി സംവിധാനം ചെയ്യുന്ന “റിച്ചി റിച്ച്” എന്നിവയാണ് നിലവിൽ ഈ കമ്പനി നിർമ്മിക്കുന്ന രണ്ടു പ്രധാന ചിത്രങ്ങൾ.

ഹേമന്ത് ജോയിസ് ആണ് “8” എന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് മൃഗാശിര ശ്രീകാന്ത്. ഛായാഗ്രഹണം – ഗുരുപ്രസാദ് നർനാദ്, എഡിറ്റർ- പ്രതീക് ഷെട്ടി. പിആർഒ- ശബരി.

കിസ് കിസ് കിസ്സിക്” ട്രൈലെർ പുറത്ത്; മൈത്രി മൂവി മേക്കേഴ്‌സ് മാർച്ച് 21 ന് പ്രദർശനത്തിനെത്തിക്കുന്നു

0

പ്രേക്ഷകർ വളരെയധികം കാത്തിരിക്കുന്ന റൊമാന്റിക് കോമഡി എന്റർടെയ്നറായ ‘കിസ് കിസ് കിസ്സിക്’-ന്റെ ട്രൈലെർ പുറത്ത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ഹിന്ദി പതിപ്പിനൊപ്പം ചിത്രം 2025 മാർച്ച് 21 ന് റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സ് ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലേക്ക് എത്തിക്കുന്നു. “പിന്റു കി പപ്പി” എന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പേര്. പ്രണയം, കോമഡി, ആക്ഷൻ എന്നിവ നിറഞ്ഞ ഒരു സമ്പൂർണ്ണ എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിധി ആചാര്യ (വി2എസ് പ്രൊഡക്ഷൻ) നിർമ്മിച്ച ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശിവ് ഹരേ ആണ്.

പിന്റു എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ഉല്ലാസകരവും ഹൃദയസ്പർശിയുമായ യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകൾക്കൊപ്പം വികാരങ്ങളുടെയും ചിരിയുടെയും ആവേശകരമായ ആശ്ചര്യങ്ങളുടെയും ഒരു റോളർകോസ്റ്റർ റൈഡ് ആയിരിക്കും ഈ ചിത്രം. പിന്റുവിന്റെ ജീവിതത്തിലേക്ക് ഒരു യുവതി എത്തുന്നതോടെയാണ് ചിത്രം ആവേശകരമാകുന്നത്.

വിജയ് റാസ്, മുരളി ശർമ, സുനിൽ പാൽ, അലി അസ്ഗർ, അജയ് ജാദവ്, പൂജ ബാനർജി, അദിതി സൻവാൾ, റിയ എസ്. സോണി, ഉർവശി ചൌഹാൻ, പ്യുമോരി മേത്ത ദാസ്, മുക്തേശ്വർ ഓജ, ഗണേഷ് ആചാര്യ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഒരുമിച്ച് കൊണ്ട് വന്നതിൽ ആവേശം പ്രകടിപ്പിച്ച നിർമ്മാതാവ് വിധി ആചാര്യ, ഈ ചിത്രത്തിൽ തങ്ങൾ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നു എന്നും തങ്ങൾ സൃഷ്ടിച്ച മാന്ത്രികത പ്രേക്ഷകർ കൂടി അനുഭവിക്കാനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും കൂട്ടിച്ചേർത്തു. പിആർഒ- ശബരി.

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

0

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത “ടെസ്റ്റ്” എന്ന ചിത്രത്തിന്റെ പ്രീമിയർ ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്സിൽ. ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവർ തിരഞ്ഞെടുത്ത നിർബന്ധിതമായ തീരുമാനങ്ങളിലൂടെ അവർക്കു ചുറ്റുമുള്ള എല്ലാം എന്നന്നേക്കുമായി മാറുന്നതുമായ കഥ പറയുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി മീര ജാസ്മിനും ഒരു നിർണ്ണായക വേഷം ചെയ്യുന്നു. നെറ്റ്ഫ്ലിക്സിന്റെ ഈ വർഷത്തെ ആദ്യത്തെ ഒറിജിനൽ തമിഴ് റിലീസാണ് ഈ ചിത്രം. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് വൈനോട്ട് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വൈനോട്ട് സ്റ്റുഡിയോയുടെ പിന്തുണയോടെ, ആദ്യമായി ക്യാമറയ്ക്ക് പിന്നിൽ ചുവടുവെക്കുന്ന നിർമ്മാതാവായ എസ്. ശശികാന്തിന്റെ സംവിധാന അരങ്ങേറ്റവും ‘ടെസ്റ്റ്’ അടയാളപ്പെടുത്തുന്നു. ഒരു നിർമ്മാതാവെന്ന നിലയിൽ വർഷങ്ങളോളം കഥകൾ പരിപോഷിപ്പിച്ചതിന് ശേഷം, ടെസ്റ്റിനായി സംവിധായകന്റെ കസേരയിലെത്തിയത് ഏറെ ആവേശകരമായിരുന്നു എന്ന് ശശികാന്ത് പറയുന്നു. പ്രതിരോധശേഷി, തിരഞ്ഞെടുപ്പുകളുടെ ഭാരം, ജീവിതം എന്നിവ എങ്ങനെ എല്ലാവരുടെയും ഏറ്റവും വലിയ പരീക്ഷണമായി മാറുന്നു എന്നതിനെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത് എന്നും, ആർ മാധവൻ, നയൻതാര, സിദ്ധാർത്ഥ് എന്നീ മൂന്ന് ശക്തരായ അഭിനേതാക്കളെ ആദ്യമായി ഒരുമിച്ച് കൊണ്ടുവന്നത് ഈ യാത്രയെ കൂടുതൽ സവിശേഷമാക്കി എന്നും അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാട് ജീവസുറ്റതാക്കിയതിന് വൈനോട്ട് സ്റ്റുഡിയോസിനും നെറ്റ്ഫ്ലിക്സിനും തനിക്കൊപ്പമുള്ള അവിശ്വസനീയമായ ടീമിനും താൻ ഏറെ നന്ദിയുള്ളവനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ പറയുന്നത് വളരെ ആഴത്തിൽ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണ് ‘ടെസ്റ്റ്’ എന്നാണ്. ഉയർന്ന നിലവാരമുള്ള ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം, ഒരു ദേശീയതല ക്രിക്കറ്റ് കളിക്കാരൻ, ഒരു പ്രതിഭയുള്ള ശാസ്ത്രജ്ഞൻ, അഭിനിവേശമുള്ള അധ്യാപകൻ എന്നിവരുടെ ജീവിതത്തെ ഒരു കൂട്ടിമുട്ടലിൽ എത്തിക്കുകയും, അവരുടെ അഭിലാഷം, ത്യാഗം, ധൈര്യം എന്നിവ പരീക്ഷിക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ഇമോഷണൽ റോളർകോസ്റ്ററാണ് എന്നും അവർ വിശദീകരിച്ചു. സംവിധായകൻ എസ്. ശശികാന്ത് പുതുമയുള്ളതും ഉറപ്പുള്ളതുമായ ഒരു സംവിധാന ശബ്ദം കൊണ്ടുവരികയും അവസാന നിമിഷം വരെ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു കഥ സമർത്ഥമായി പറയുകയും ചെയ്യുന്നു എന്നും അവർ പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള തങ്ങളുടെ പ്രേക്ഷകർക്കായി ‘ടെസ്റ്റ്’ കൊണ്ടുവരുന്നതിൽ തങ്ങൾ അവിശ്വസനീയമാംവിധം ആവേശത്തിലാണ് എന്നും അവർ കൂട്ടിച്ചേർക്കുന്നു. പിആർഒ- ശബരി.

ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഡബ്ബിംഗ് ആരംഭിച്ചു; നിർമ്മാണം ശ്രീ ഗോകുലം മൂവീസ്

0

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം “കത്തനാർ” ഡബ്ബിംഗ് ആരംഭിച്ച് നടൻ ജയസൂര്യ. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് ആണ്. ‘സ്ക്രീനുകളിലേക്ക് ഉടൻ’ എന്ന അടിക്കുറിപ്പോടെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം ജയസൂര്യ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കത്തനാർ. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒന്നര വർഷം നീണ്ട കത്തനാറിൻ്റെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പൂർത്തിയായത്. ഇന്ദ്രൻസ് നായകനായ, ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ. വെർച്വൽ പ്രൊഡക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ജയസൂര്യ ടൈറ്റിൽ വേഷം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, മലയാളത്തിൽ നിന്ന്
സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി രണ്ട് ഭാ​ഗങ്ങളിലായി എത്തുന്ന ചിത്രത്തിൻ്റെ ആദ്യ ഭാഗം 2025ൽ റിലീസ് ചെയ്യും.

വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനക്കൽ, പിആർഒ – ശബരി, വാഴൂർ ജോസ്.

രാം ചരൺ – ബുചി ബാബു സന ചിത്രത്തിൽ ശിവരാജ് കുമാർ

0

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും. ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടിയുള്ള ശിവരാജ് കുമാറിൻ്റെ ലുക്ക് ടെസ്റ്റ് പൂർത്തിയായി. അദ്ദേഹത്തിൻ്റെ ലുക്ക് ടെസ്റ്റിൻ്റെ വീഡിയോയും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം രാം ചരണിൻ്റെ പതിനാറാം ചിത്രമാണ്. ആർസി 16 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ബുചി ബാബു സന. 2024 നവംബറിൽ മൈസൂരിൽ നടന്ന ആദ്യ ഷെഡ്യൂളിലൂടെയാണ് ഈ ചിത്രം ആരംഭിച്ചത്. അടുത്തിടെ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂളും പൂർത്തിയായിരുന്നു. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, പിആർഒ – ശബരി