Home Blog Page 156

തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു; പൊള്ളാച്ചിയിൽ 160 ഏക്കറിൽ ലുലുവിന്റെ കാർഷിക പദ്ധതികൾ

0

പൊള്ളാച്ചി: തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു ​ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആ​ഗോള കാർഷിക ഉൽപ്പാദന പദ്ധതിക്ക് പൊള്ളാച്ചിയിൽ തുടക്കമിട്ടു. സുരക്ഷിതമായ കൃഷിക്കൊപ്പം നിലയുറപ്പിച്ച് ലുലു എന്ന ലക്ഷ്യവുമായിട്ടാണ് പുതിയ കാർഷികോത്പാദന പദ്ധതിക്ക് ലുലു ഫെയർ ആരംഭം കുറിച്ചത്. ലുലു ​ഗ്രൂപ്പിന്റെ ഉമസ്ഥതയിലുള്ള ​ഗണപതി പാളയത്തെ 160 ഏക്കറിൽ കാർഷികോൽപ്പാദനത്തിന്റെ വിത്തിടൽ കർമ്മം നടന്നു. ആദ്യഘട്ടത്തിൽ 50 ഏക്കറിലാണ് കൃഷി തുടങ്ങുന്നത്. വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം തുടങ്ങി നിത്യോപയോ​ഗ പച്ചക്കറികൾ ഏറ്റവും ​ഗുണമേന്മയോടെ ആ​ഗോള വിപണിയിലേക്ക് എത്തിക്കുകയാണ് ലുലുവിന്റെ ലക്ഷ്യം. തദ്ദേശീയ കർഷകർക്കുള്ള ലുലുവിന്റെ പിന്തുണയ്ക്കൊപ്പം ​​ആ​ഗോള ഗുണനിലവാരമുള്ള പച്ചക്കറി, പഴ വർ​ഗങ്ങൾ ഇനി ലുലു തന്നെ നേരിട്ട് കൃഷി ചെയ്യും. ഏറ്റവും ​ഗുണ നിലവാരത്തിൽ കാർഷിക വിളകളുടെ കയറ്റുമതി സാധ്യമാകുകയാണ് ലക്ഷ്യം. ലുലു ​​ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം.എ സലീം വാഴ വിത്തും, തെങ്ങിൻ തൈകളും,ചെറിയ ഉള്ളി തൈകളും, മുരിങ്ങ , പാവൽ എന്നിവ നട്ടു കൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. കൂടാതെ ലുലു ഫിഷ് ഫാമിങ്ങിന്റെ ഭാ​ഗമായി 5000 മത്സ്യക്കുഞ്ഞുങ്ങളേയും നിക്ഷേപിച്ചു. രാവസവളം ഒഴിവാക്കി ജൈവീകമായ വളമുപയോ​ഗിച്ചാകും കൃഷി നടത്തുക. പൊള്ളച്ചായിലെ മണ്ണിലെ ഫലഭൂഷിടിയെ പരമാവധി പ്രയോജനപ്പെടുത്തിയാകും കൃഷിരീതി.

പുതിയ ചുവടുവയ്പ്പ് കാർഷിക മേഖലയ്ക്കും തദ്ദേശീയരായ കർഷകർക്കുമുള്ള ലുലു​ ഗ്രൂപ്പിന്റെ പിന്തുണയാണെന്ന് എം.എ സലീം പ്രതികരിച്ചു. ഇതൊരു പുതിയ തുടക്കമാണ്, കർഷകർക്ക് പിന്തുണ നൽകി ഏറ്റവും ​ഗുണനിലവാരത്തിൽ ആ​ഗോള കമ്പോളത്തിലേക്ക് കാർഷികോൽപന്നങ്ങൾ എത്തിക്കാൻ ലുലു ഫെയറിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ചടങ്ങിൽ ​ഗണപതിപാളയം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കാർഷിക വിളകളുടെ വിത്തുകളും തൈകളും എം.എ സലീം കൈമാറി. സീനിയർ അ​ഗ്രികൾച്ചുറൽ കൾസൾട്ടന്റമാരായ ശങ്കരൻ, കാർത്തികേയൻ ,
ലുലു ഗ്രൂപ്പ് ഫ്രൂട്സ് ആന്റ് വെജിറ്റബിൾസ് ഡയറക്ടർ സുൽഫീക്കർ കടവത്ത്, ലുലു എക്സ്പോർട്ട് ഹൗസ് സി ഇ. ഒ. നജീമുദ്ദീൻ, ലുലു ​ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ​ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് , ദുബായ് ലുലു ഫ്രൂട്സ് ആന്റ് വെജിറ്റബിൾസ് ബയ്യിങ് മാനേജർ സന്തോഷ് മാത്യു
എന്നിവർ സംബന്ധിച്ചു.

Lulu Agriproject at TamilNadu

കേരളത്തിലും മികച്ച അഭിപ്രായം നേടി തമിഴ് ചിത്രം പെരിസ്

0

കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത തമിഴ് ചിത്രം പെരിസ് പ്രേക്ഷകർ ഇരു കയ്യും നീട്ടി ആണ് മലയാളത്തിൽ സ്വീകരിച് ഇരിക്കുന്നത്. കഥാപരിസരം സൂചിപ്പിച്ച ചിത്രത്തിൻറെ ട്രെയിലറും ഏറെ കൗതുകം ഉണർത്തുന്ന ടൈറ്റിലും തന്നെയാണ് ചിത്രം റിലീസിന് മുന്നേ സിനിമ പ്രേമികളുടെ ചർച്ചകളിൽ ഇടം പിടിക്കുവാൻ കാരണം.

ഇളങ്കോ രാമനാഥൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം അഡൾട്ട് കോമഡി വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. വൈഭവ്, സുനിൽ റെഡ്ഡി, ചാന്ദിനി തമിഴരശൻ, നിഹാരിക എൻഎം ബാല ശരവണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. തഞ്ചാവൂരിൽ അടുത്തുള്ള ഒരു തമിഴ് കുടുംബത്തിൽ ഗൃഹനാഥൻ പെട്ടെന്ന് മരിക്കുകയും, അദ്ദേഹത്തിൻറെ മരണാനന്തരവസ്ഥ കുടുംബത്തെ ഞെട്ടിക്കുകയും ചെയ്യുന്നതും, ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും അതിനെ മറികടക്കുവാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിൻറെ കഥാഗതി. മരണവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും പ്രമേയമായി നിരവധി ചിത്രങ്ങൾ പ്രേക്ഷകർ കണ്ടു പരിചിതമാണെങ്കിലും പെരിസിൽ എത്തുമ്പോൾ അതിൽനിന്നും എല്ലാം വ്യത്യസ്തമായി പുതിയൊരു ലോകമാണ് ആസ്വാദകർക്ക് മുന്നിൽ ഒരുക്കുന്നത്. അഡൾട്ട് കോമഡി എന്ന വിഭാഗത്തിൻ്റെ സാധ്യത വളരെയധികം രസകരമായി തന്നെ അസ്വസ്ഥമാക്കുന്ന മറ്റ് രംഗങ്ങൾ ഇല്ലാതെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാൻ സംവിധായകൻ ഇളങ്കു രാമനാഥന് സാധിച്ചിട്ടുണ്ട്. അതുതന്നെയാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പ്ലസ് പോയിന്റും.

ഏറെ കൗതുകം ഉണർത്തുന്ന ചെറിയ ഒരു പ്ലോട്ടിനെ ഒട്ടും മുഷിപ്പിക്കാതെ എന്നാൽ ഏറെ രസിപ്പിച്ചുകൊണ്ട് രണ്ടര മണിക്കൂർ ആസ്വാദ്യകരമാംവിതം സ്ക്രീനിൽ ഒരുക്കിയിട്ടുണ്ട്. അതിഗംഭീരമായ കാസ്റ്റിംങ്ങും, വൈഭവ്, സുനിൽ, നിഹാരിക എൻഎം, ബാല ശരവണൻ, ചാന്ദിനി തമിഴരശൻ, കരുണാകരൻ, ദീപ ശങ്കർ, മുനിഷ്കാന്ത് എന്നിവരുടെ അസാധ്യ പ്രകടനവും എടുത്തു പറയേണ്ടതാണ്. കുറിക്കുകൊള്ളുന്ന ഡയലോഗുകൾ കൊണ്ടും , ഭാവ വേദ്യാനങ്ങൾ കൊണ്ടും പെരിസ് തിയേറ്ററുകളിൽ ചിരിയുടെ വിരുന്ന് ഒരുക്കുന്നു. സംവിധായകൻ ഇളംങ്കോ റാമിനൊപ്പം ബാലാജി ജയറാം കൂടി ചേർന്നിട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുൺ രാജ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ബാഗ്രൗണ്ട് സ്കോറും എല്ലാം മികച്ചുനിൽക്കുന്നു. സത്യത്തിലകം നിർവഹിച്ച ചായഗ്രഹണവും ചിത്രത്തിൻറെ സ്വഭാവം കൊണ്ട് ഏറെ വേറിട്ട് നിൽക്കുന്നു. ഐ എം പി ഫിലിംസാണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ഈ വേനലവധിക്കാലത്ത് സുഹൃത്തുക്കൾക്കോടൊപ്പം എല്ലാം മറന്ന് ചിരിക്കുവാനുള്ള ഒരു കംപ്ലീറ്റ് എന്റർടർ തന്നെയാണ് പെരിസ്.

ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ 645K ടിക്കറ്റുകൾ; ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുമായി എമ്പുരാൻ

0

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ റിലീസിന് മുമ്പേ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുന്നു. ചിത്രത്തിൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചു 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 645K ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ചിത്രത്തിൻ്റേതായി ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ റെക്കോർഡ് ആണ്. 24 മണിക്കൂറിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്. ഇന്ത്യൻ സിനിമയിലെ മറ്റ് ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം റെക്കോർഡുകൾ ഇതിലൂടെ എമ്പുരാൻ ഭേദിച്ചു. ബുക്കിംഗ് ട്രെൻഡിംഗിൽ ഒരു മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റും ചിത്രം ഇന്നലെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27 നു ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ആഗോള പ്രദർശനം ആരംഭിക്കും. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. 2019 ൽ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രത്തിൻ്റെ വിദേശ ബുക്കിംഗ് ദിവസങ്ങൾക്ക് മുമ്പേ ആരംഭിക്കുകയും ഇതിനോടകം 17 കോടി രൂപക്ക് മുകളിൽ പ്രീ സെയിൽസ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതും മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ്.

മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ – നിർമൽ സഹദേവ്

മലയാളത്തിലെ ആദ്യത്തെ AI പവേര്‍ഡ് ലിറിക്കല്‍ സോംഗ്

0

റാഫി മതിര സംവിധാനം ചെയ്ത ക്യാമ്പസ് സിനിമ “PDC അത്ര ചെറിയ ഡിഗ്രി അല്ല” യുടെ AI പവേര്‍ഡ് ലിറിക്കല്‍ സോംഗ് റിലീസ് ചെയ്തു.

ഇഫാര്‍ ഇന്റെര്‍നാഷണലിന്‍റെ ഇരുപതാമത്തെ സിനിമ – ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” ബയോ ഫിക്ഷണല്‍ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

സംവിധായകന്‍റെ പ്രീഡിഗ്രി പഠനകാലത്തെ കൂട്ടുകാരില്‍ ചിലരുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമകാലിക സംഭവങ്ങളും സിനിമയുടെ ചേരുവകകൾ ചേർത്ത് പ്രേക്ഷകർക്കായി ഒരുക്കിയതാണ്‌ ഈ ചിത്രം.

ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത് നിര്‍മ്മാതാവു കൂടിയായ റാഫി മതിര തന്നെയാണ്‌. 2023-ല്‍ ജോഷി –സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്‍’, 2023-ല്‍ ഉടല്‍ ഫെയിം രതീഷ് രഘു നന്ദന്‍-ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്ക്ക് ശേഷം 2025-ല്‍ ഇഫാര്‍ മീഡിയ അവതരിപ്പിക്കുന്ന PDC ഏപ്രില്‍ മാസം തിയെറ്റെറുകളിലെത്തും.

സിദ്ധാര്‍ത്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക തുടങ്ങിയ യുവമുഖങ്ങള്‍ക്കു പുറമേ ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ്‌ കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, എസ്.ആശ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂര്‍വിള, ആനന്ദ് നെച്ചൂരാന്‍, അനീഷ്‌ ബാലചന്ദ്രന്‍, രാജേഷ് പുത്തന്‍പറമ്പില്‍, ജോസഫ്, ഷാജി ലാല്‍, സജി ലാല്‍, ഉദേശ് ആറ്റിങ്ങല്‍, രാഗുല്‍ ചന്ദ്രന്‍, ബിച്ചു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പത്താം ക്ലാസ് പഠനം കഴിഞ്ഞയുടന്‍ കോളേജില്‍ പഠിക്കാന്‍ ഭാഗ്യം കിട്ടിയവരാണ് പ്രീ ഡിഗ്രിക്കാര്‍. ആദ്യപ്രാവശ്യം പത്താം ക്ലാസ്സില്‍ പരാജയപ്പെടുകയും പിന്നെ വിജയിക്കുകയും ചെയ്തവരോ മാര്‍ക്ക് കുറഞ്ഞവരോ സയന്‍സ് സ്ട്രീമില്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടാത്തവരോ ഒക്കെ അക്കാലത്ത് ആശ്രയിച്ചിരുന്നത് പാരലല്‍ കോളേജുകളെ ആയിരുന്നു.

കൊല്ലം ജില്ലയിലെ ട്രിനിറ്റി കോളേജ് എന്ന റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ 1996-98 കാലഘട്ടത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്ക് താമസിച്ചു പഠിക്കാന്‍ അവസരം ലഭിക്കുന്നു. സ്കൂള്‍ ജീവിതത്തിന്‍റെ ഇടുങ്ങിയ മതിലുകള്‍ക്കപ്പുറം ടീനേജില്‍ വിശാലമായ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ കോളേജ് ജീവിതം എന്ന മതിലുകളില്ലാത്ത ലോകത്തിലേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാരുടെ കലാലയ ജീവിതവും പ്രണയവും സ്വപ്നവും കൊച്ചു കൊച്ചു പിണക്കങ്ങളും എല്ലാം സിനിമയില്‍ ചര്‍ച്ചയാകുന്നു.

26 വര്‍ഷങ്ങള്‍ക്കു ശേഷം വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ വീണ്ടും സൌഹൃദം പുതുക്കുന്ന കൂട്ടുകാര്‍. അവരില്‍ ഒരാളായ ജോസഫ് മാത്യൂവും ഭാര്യയും ഒരു ഊരാക്കുടുക്കില്‍ പെടുന്നതും ഒരൊറ്റ ദിവസം കൊണ്ട് കൂട്ടുകാര്‍ പല വിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതും അയാളെയും കുടുംബത്തെയും ആ ഊരാ കുടുക്കില്‍ നിന്നും രക്ഷിക്കുന്നതുമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.

ഉണ്ണി മടവൂരിന്‍റെ മനോഹരമായ ഛായാഗ്രഹണം, റോണി റാഫേലിന്‍റെ മനസ്സിനിണങ്ങുന്ന പശ്ചാത്തല സംഗീതം, ഫിറോസ്‌ നാഥ്‌ ഒരുക്കിയ വ്യത്യസ്ത കാറ്റഗറികളിലുള്ള 4 ഗാനങ്ങള്‍, സജിത്ത് മുണ്ടയാടിന്‍റെ കലാസംവിധാനം, മനോജ്‌ ഫിഡാക്കിന്‍റെ ത്രസിപ്പിക്കുന്ന കോറിയോഗ്രഫി, വിപിന്‍ മണ്ണൂരിന്‍റെ കിറുകൃത്യമായ എഡിറ്റിംഗ് എന്നിവയുടെ മികച്ച റിസൽട്ട് ചിത്രത്തിന്‍റെ മേക്കിംഗ് ക്വാളിറ്റിയിൽ പ്രകടമാകും.

റാഫി മതിരയും ഇല്യാസ് കടമേരിയും എഴുതിയ വരികള്‍ക്ക് ഫിറോസ്‌ നാഥ്‌ സംഗീതം നല്‍കുന്നു. K.S. ചിത്ര, ജാസി ഗിഫ്റ്റ്, ഫിറോസ്‌ നാഥ്‌, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. സൌണ്ട് മിക്സിംഗ് ഹരികുമാര്‍. ഇഫക്ട്സ് ജുബിന്‍ രാജ്. പരസ്യകല മനു ഡാവിന്‍സി. സ്റ്റില്‍സ് ആദില്‍ ഖാന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ മോഹന്‍ (അമൃത), മേക്കപ്പ് സന്തോഷ്‌ വെണ്‍പകല്‍, വസ്ത്രാലങ്കാരം ഭക്തന്‍ മങ്ങാട്. സഹ സംവിധായകര്‍ ആഷിക് ദില്‍ജീത്, സഞ്ജയ്‌ ജി.കൃഷ്ണന്‍. സംവിധാന സഹായികള്‍ വിഷ്ണു വര്‍ദ്ധന്‍, നിതിന്‍, ക്രിസ്റ്റി, കിരണ്‍ ബാബു. വിതരണം ഡ്രീം ബിഗ്‌ ഫിലിംസ്.

എമ്പുരാൻ ഐമാക്സ് ട്രെയ്‌ലർ ലോഞ്ച് മുംബൈ ഇൻഓർബിറ്റ് മാളിലെ ഇനോക്സ് മെഗാപ്ലെക്‌സിൽ; ആഗോള റിലീസ് മാർച്ച് 27 ന്

0

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ്റെ ഐമാക്സ് ട്രെയ്‌ലർ ലോഞ്ച് ഇന്ന് മുംബൈയിൽ വെച്ച് നടന്നു. മുംബൈ മലാഡിൽ ഉള്ള ഇൻഓർബിറ്റ് മാളിലെ ഇനോക്സ് മെഗാപ്ലെക്‌സിൽ വെച്ച് നടന്ന ചടങ്ങിൽ നായകൻ മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ, രചയിതാവ് മുരളി ഗോപി, ഇന്ദ്രജിത്ത് സുകുമാരൻ, മഞ്ജു വാര്യർ, അഭിമന്യു സിംഗ്, നിർമ്മാതാവ് ഗോകുലം ഗോപാലൻ, ഗോകുലം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, നോർത്ത് ഇന്ത്യ വിതരണക്കാരായ എ എ ഫിലിംസ് ഉടമ അനിൽ തടാനി, ഗോകുലം ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത് നായർ എന്നിവർ പങ്കെടുത്തു. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ന് വെളുപ്പിന് 12.30- ഓടെ ഓൺലൈനിൽ പുറത്ത് വന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമാണ്. മാർച്ച് 27 ന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ആരംഭിക്കും. ചിത്രത്തിൻ്റെ ഓവർസീസ് ബുക്കിംഗ് ദിവസങ്ങൾക്ക് മുമ്പേ ആരംഭിച്ചിരുന്നു.

ആദ്യമായാണ് മലയാളത്തിലെ ഒരു ചിത്രത്തിൻ്റെ ഐമാക്സ് ട്രെയ്‌ലർ ലോഞ്ച് ചെയ്യുന്നത്. മീഡിയക്ക് വേണ്ടി ഐമാക്സ് ഫോർമാറ്റിൽ ആണ് ട്രെയ്‌ലർ പ്രദർശിപ്പിച്ചത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഐമാക്സ് സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യും. മാർച്ച് 27 ന് ഇന്ത്യൻ സമയം രാവിലെ 6 മണിക്കാണ് ഇന്ത്യയിലും ആഗോള തലത്തിലും പ്രദർശനം ആരംഭിക്കുന്നത്. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

2019 ൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന എമ്പുരാൻ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ – നിർമൽ സഹദേവ്

Climate Change Demands Urgent Action Global Leaders Today

0

Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia. Curae onec velit neque, auctor sit. Vivamus magna justo, lacinia eget consectetur sed, convallis at tellus. Proin eget tortor risus. Mauris blandit aliquet elit, eget tincidunt nibh pulvinar.

Curabitur non nulla sit amet nisl tempus convallis quis ac lectus. Pellentesque in ipsum id orci porta dapibus. Praesent sapien massa, convallis a pellentesque nec, egestas non nisi. Proin eget tortor risus. Donec sollicitudin molestie malesuada. Donec rutrum congue leo eget malesuada. Lorem ipsum dolor sit amet, consectetur adipiscing elit.

Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia. Curae onec velit neque, auctor sit. Vivamus magna justo, lacinia eget consectetur sed, convallis at tellus. Proin eget tortor risus. Mauris blandit aliquet elit, eget tincidunt nibh pulvinar.

“Pellentesque in ipsum id orci porta dapibus. Curabitur aliquet quam id dui posuere blandit. Proin eget tortor risus. Nulla porttitor accumsan tincidunt. Nulla porttitor accumsan tincidunt. Proin eget tortor risus. Proin eget tortor risus. Donec sollicitudin molestie malesuada. “

Donec sollicitudin molestie malesuada. Nulla quis lorem ut libero.

Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia. Curae onec velit neque, auctor sit. Vivamus magna justo, lacinia eget consectetur sed, convallis at tellus. Proin eget tortor risus. Mauris blandit aliquet elit, eget tincidunt nibh pulvinar.

Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia. Curae onec velit neque, auctor sit. Vivamus magna justo, lacinia eget consectetur sed, convallis at tellus. Proin eget tortor risus. Mauris blandit aliquet elit, eget tincidunt nibh pulvinar.

959 തവണ ഡ്രൈവിങ്ങ് ടെസ്റ്റ് പൊട്ടി; ഒടുവിൽ ചരിത്രവിജയം; നിശ്യദാർഢ്യത്തിന്റെ കരുത്തുമായി ചാ സാ സൂൻ

0

വാശി അതൊരു വീക്കിനസ് ആണെന്നൊക്കെ പറയാറില്ലേ,കൊറിയക്കാരിയായ ചാ സാ സൂന്‍ 2010 -ലാണ് ആദ്യമായി ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നത്. അതും തന്‍റെ 69 -ാമത്തെ വയസില്‍. പക്ഷേ, ചാ സാ ആദ്യമായി ഡ്രൈവിംഗ് ടെസ്റ്റിനെത്തിയത് 2005 -ലാണ്. ഈ അഞ്ച് വര്‍ഷത്തിനിടെ ചാ സാ 959 തവണ ഡ്രൈവിംഗ് ടെസ്റ്റിനെത്തി. പക്ഷേ, ഓരോ തവണയും പരാജയപ്പെട്ടു. ഒടുവില്‍ വിജയിച്ചപ്പോൾ അത് വലിയ ആഘോഷമായി. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ചാ സായുടെ കഥ വീണ്ടും പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ ചാ സാ സമൂഹ മാധ്യമങ്ങളിലെ താരമായി മാറി.

2005 -ലോ 2010 -ലോ ഇന്ന് കാണുന്നത് പോലെ സമൂഹ മാധ്യമങ്ങൾ സജീവമായിരുന്നില്ല. അതിനാല്‍ ചാ സായുടെ ലൈസന്‍സ് കഥയ്ക്ക് തെക്കന്‍ കൊറിയയില്‍ മാത്രമായിരുന്നു ഇതുവരെ പ്രചാരം ലഭിച്ചത്. എന്നാല്‍, നീണ്ട പരാജയത്തിന് ശേഷമുള്ള ആ വിജയം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ലോകശ്രദ്ധയാകർഷിച്ചു.

Driving test failed 959 times; Finally a historic victory;

കരുനാ​ഗപ്പള്ളിയിൽ ഉത്സവത്തിന്റെ മറവിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം; കവർന്നത് ലക്ഷങ്ങളുടെ വയറിങ് സെറ്റുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും

0

കരുനാ​ഗപ്പള്ളി: ഉത്സവത്തിന്റെ മറവിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ വയറിങ്ങ് സെറ്റുകൾ മോഷ്ടിച്ചു. കുലശേഖരപുരം അനശ്വര സർവീസ് സെന്റർ ഉടമ ജീവൻ ബേബിയുടെ പുതിയതായി നിർമ്മാണം നടക്കുന്ന വീട്ടിലാണ് കവർച്ച. ഒന്നരലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങളും വയറിങ്ങ് സെറ്റുകളും കവർന്നു. കഴിഞ്ഞ ഞയറാഴ്ച സമീപത്തെ ക്ഷേത്ര ഉത്സവത്തിന്റെ മറവിലായിരുന്നു കവർച്ച. ഉത്സവ തിരക്കിലായിരുന്നു വീട്ടുടമ. സമീപവാസികളെല്ലാം ഉത്സവത്തിന്റെ ഭാ​ഗമായി ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് രാത്രിയുടെ മറവിൽ കവർച്ച നടന്നത്.

അടുത്ത ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയപ്പോഴാണ് മോഷണം നടന്നത് വീട്ടുടമ അറിയുന്നത്. വയറിങ്ങ് ചെയ്തിരുന്ന കൺസീലുകൾ മുറിച്ചു മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോൾ എല്ലാ മുറികളിലേയും വയറിങ്ങ് സെറ്റുകൾ മുറിച്ചു മാറ്റിയിരിക്കുന്നു. ഇതോടെയാണ് മോഷണം വിവരം പൊലീസിൽ അറിയിക്കുന്നത്. കരുനാ​ഗപ്പള്ളി സർക്കിൾ ഇൻ്സെപക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെ സി.സി ടീവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സി.സി ടീവി കഴിഞ്ഞ മൂന്ന് ദിവസമായി പ്രവർത്തന രഹിതമാണ്. കൂടുതൽ ദൃശ്യങ്ങൾ ലഭിക്കാൻ സമീപപ്രദേശത്തെ സി.സി ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്. സാമൂഹിക വിരുദ്ധരോ മോഷ്ടാക്കളോ ചെയ്തതാകും എന്ന നി​ഗമനത്തിലാണ് പൊലീസും.

Robbery in karunagappally

ഗാന്ധിഭവന് വീണ്ടും യൂസഫലിയുടെ റംസാന്‍ സമ്മാനം, അമ്മമാരുടെയും അച്ഛന്മാരുടെയും ക്ഷേമത്തിന് ഒരു കോടി കൈമാറി

0

കൊല്ലം : റംസാന്‍ നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സ്‌നേഹസഹായം. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്.ആയിരത്തഞ്ഞൂറോളം അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്. ഭക്ഷണം, മരുന്നുകള്‍, ആശുപത്രി ചികിത്സ, വസ്ത്രം, സേവനപ്രവര്‍ത്തകരുടെ വേതനം, മറ്റു ചെലവുകള്‍ ഉള്‍പ്പെടെ പ്രതിദിനം മൂന്നുലക്ഷം രൂപയിലധികം ചെലവുണ്ട്. റംസാന്‍ കാലത്തും തുടര്‍ന്ന് ഒരു വര്‍ഷത്തേക്കുമുള്ള ഭക്ഷണത്തിനും ചികിത്സയ്ക്കുമായാണ് ഒരു കോടി രൂപയുടെ സഹായം ഓരോ വര്‍ഷവും ഗാന്ധിഭവന് യൂസഫലി നല്‍കിവരുന്നത്.

കടുത്ത സാമ്പത്തികപ്രതിസന്ധികളില്‍ നിന്നും മുക്തി നേടുന്നതിനൊപ്പം റംസാന്‍ കാലത്ത് വലിയ ആശ്വാസമാകുന്നതുകൂടിയാണ് ഈ സഹായമെന്ന് ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ പറഞ്ഞു.ഒന്‍പത് വര്‍ഷം മുമ്പ് ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ അന്തേവാസികളുടെ താമസസൗകര്യത്തിന്റെ അപര്യാപ്തതയും സ്ഥാപനത്തിന്റെ സാമ്പത്തികക്ലേശങ്ങളും മനസിലാക്കിയതോടെയാണ് ഓരോ വര്‍ഷവും യൂസഫലി മുടങ്ങാതെ സഹായമെത്തിക്കാനാരംഭിച്ചത്.

ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം യൂസഫലി നിര്‍മ്മിച്ചുനല്‍കിയിരുന്നു. തുടര്‍ന്ന് ഗാന്ധിഭവനിലെ പുരുഷവയോജനങ്ങള്‍ക്കായി അദ്ദേഹം നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണവും ഗാന്ധിഭവനില്‍ പുരോഗമിച്ചുവരികയാണ്. ഇരുപത് കോടിയോളം ചിലവ് വരുന്ന ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ആറ് മാസത്തിനുള്ളില്‍ നടക്കും. പ്രതിവര്‍ഷ ഗ്രാന്റ് ഉള്‍പ്പെടെ ഒന്‍പത് വര്‍ഷത്തിനിടെ പതിനൊന്ന് കോടിയോളം രൂപയുടെ സഹായം അദ്ദേഹം ഗാന്ധിഭവന് നല്‍കിയിട്ടുണ്ട്.
എം.എ. യൂസഫലിക്കു വേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി. സ്വരാജ് എന്നിവര്‍ ഗാന്ധിഭവനിലെത്തിയാണ് ഒരു കോടി രൂപയുടെ ഡി.ഡി ഗാന്ധിഭവന് കൈമാറിയത്. ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് ജനറല്‍ മാനേജര്‍ മുഹമ്മദ് റാഫി, തിരുവനന്തപുരം ലുലു മാള്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Yousafali’s Ramzan gift to Gandhi Bhavan again

എമ്പുരാൻ തമിഴ്നാട് റിലീസ് ശ്രീ ഗോകുലം മൂവീസ്; മാർച്ച് 27 ആഗോള റിലീസ്

0

സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെയും അത്യന്തം ആവേശത്തോടെയം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ്. തമിഴ്നാട് ഉടനീളം ശ്രീ ഗോകുലം മൂവീസിൻ്റെ ഡിസ്ട്രിബ്യൂഷൻ ശൃംഖലയിലൂടെ ചിത്രം വമ്പൻ റിലീസായെത്തും. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ട്രെയ്‌ലർ നാളെയാണ് റിലീസ് ചെയ്യുന്നത്. ട്രെയ്‌ലർ ലോഞ്ച് ഇവൻ്റ് നാളെ മുംബൈയിൽ നടക്കും. ട്രെയിലർ ഓൺലൈനിലൂടെ നാളെ ഉച്ചയ്ക്ക് 1.08 നാണ് പുറത്ത് വിടുക. ചിത്രത്തിൻ്റെ ടീസർ ജനുവരി 26 ന് പുറത്ത് വന്നിരുന്നു. മാർച്ച് 27 ന് ചിത്രം ആഗോള റിലീസായെത്തും.

മുരളി ഗോപി തിരക്കഥ രചിച്ച ഈ മാസ്സ് ചിത്രം മാർച്ച് 27 ന് ഇന്ത്യൻ സമയം രാവിലെ 6 മണിക്കാണ് ഇന്ത്യയിലും ആഗോള തലത്തിലും പ്രദർശനം ആരംഭിക്കുന്നത്. തമിഴ്നാടിന് പുറമേ പാൻ ഇന്ത്യൻ തലത്തിലും വമ്പൻ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

2019 ൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന എമ്പുരാൻ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഗൾഫ്, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാർക്കറ്റുകളിൽ ഇതിനോടകം ചിത്രത്തിൻ്റെ ബുക്കിംഗ് ആരംഭിക്കുകയും റെക്കോർഡ് പ്രീ സെയിൽസ് നേടുകയും ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ – നിർമൽ സഹദേവ്

ഗോഥയില്‍ വാശിയേറിയ പോരാട്ടം; കാണികളെ അമ്പരപ്പിച്ച് പെണ്‍ കരുത്ത് ; ആവേശക്കാഴ്ചയായി ലുലുമാളിലെ ഗാട്ടാ ഗുസ്തിമത്സരം

0

കോട്ടയം സ്വദേശി അഞ്ജുമോള്‍ ജോസഫ് കേരള ക്വീണ്‍

കൊച്ചി: ഗോഥയില്‍ തീ പാറുന്ന പോരാട്ടവുമായി വനിതാ ഗുസ്തി താരങ്ങള്‍. കാണികള്‍ക്ക് ആവേശക്കാഴ്ചയൊരുക്കുന്നതായിരുന്നു ലുലുമാളിലെ ഗാട്ടാ ഗുസ്തി മത്സരം. 16 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ഗാട്ട ഗുസ്തി മത്സരം വാശിയേറിയ പോരാട്ടമായി മാറി. വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കേരള ഗാട്ട ഗുസ്തി അസോസിയേഷനും, കൊച്ചി ലുലുമാളും, എന്നിവയുമായി സഹകരിച്ചാണ് മത്സരം മാളില്‍ അരങ്ങേറിയത്. കേരളത്തിലെ വനിതാ കായികതാരങ്ങളുടെ ശക്തിയും കഴിവും പ്രദര്‍ശിപ്പിക്കുന്ന കാഴ്ചയായി മത്സരം മാറി. കേരള ക്വീണായി കോട്ടയം സ്വദേശി അഞ്ജുമോള്‍ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ലുലുമാളിലെ എട്രിയത്തിലൊരുക്കിയ മണല്‍പ്പരപ്പായിരുന്നു ഗോഥ. കയ്യടികളും ആര്‍പ്പുവിളികളും നിറഞ്ഞതോടെ വീറും വാശിയുമേറിയ ചടുല മത്സരമായി ചാമ്പ്യന്‍ഷിപ്പ് മാറുകയും ചെയ്തു.

50 കിലോ മുതല്‍ 62 കിലോ വരെയും 63 കിലോ മുതല്‍ 76 കിലോ വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങിലായിരുന്നു മത്സരം. ഓരോ മത്സരത്തിലും വനിതാ താരങ്ങളുടെ ആവേശ പോരോട്ടം നിറഞ്ഞു. കാലിടറിയും മലര്‍ത്തിയടിച്ചും വീഴ്ചയില്‍ നിന്ന് വാശിയോടെ ഉയിര്‍ത്തെണീറ്റും മത്സരം കൊഴുത്തത്. 76 കിലോ വിഭാഗത്തിന്റെ ഒന്നാം കാറ്റഗറി മത്സരത്തില്‍ കോട്ടയം സ്വദേശി അഞ്ചുമോള്‍ ജോസഫ് ഒന്നാം സ്ഥാനം നേടി, കൊല്ലം സ്വദേശി ആര്യനാഥ് രണ്ടാം സ്ഥാനവും, ആലപ്പുഴ സ്വദേശി അഞ്ജിത ആന്റണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 62 കിലോ മത്സരവിഭാഗത്തില്‍ ഇടുക്കി സ്വദേശി മഞ്ജുഷ ഒന്നാം സ്ഥാനവും, കോട്ടയം സ്വദേശി അമൃത രാജേഷ് രണ്ടാം സ്ഥാനവും, കൊല്ലം സ്വദേശി പാര്‍വതി മൂന്നാം സ്ഥാനവും നേടി.

തുടര്‍ന്ന് നടന്ന കേരള ക്വീണ്‍ മത്സരത്തില്‍ അഞ്ജുമോള്‍ ജോസഫും അമൃതരാജേഷും മല്ലടിച്ചു. വാശിയേറിയ മത്സരത്തിനൊടുവില്‍ അഞ്ജുമോള്‍ ജോസഫിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഫസ്റ്റ് റണ്ണറപ്പായി അമൃതരാജേഷ് മാറി. ജേതാക്കള്‍ക്ക് 10,000, 5,000, 3,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും പുരസ്‌കാരവും സമ്മാനിച്ചു. വനിതാ ഗുസ്തി അസോസിയേഷന്‍ സെക്രട്ടറി ടി.ജെ ജോര്‍ജ്, പ്രസിഡന്റ് കെ.വി സെബാസ്റ്റ്യൻ, നാഷണൽ ഫ്രീ സ്റ്റൈൽ ​ഗോൾഡ് മെഡലിസ്റ്റ് വുമൺ ജാസ്മിൻ ജോർജ്, എം.എം സലീം എന്നിവരടങ്ങുന്ന അറംഗ പാനലായിരുന്നു വിധികര്‍ത്താക്കള്‍. ലുലു ഗ്രൂപ്പ് ഇന്ത്യ മാര്‍ക്കറ്റിങ് ഹെഡ് ഐശ്വര്യ ബാബു, ലുലു ഇന്ത്യ ലീസിങ് ജനറല്‍ മാനേജര്‍ റീമ രെജി, തുടങ്ങിയവര്‍ സംബന്ധിച്ചു.

കൊച്ചി ലുലുമാളില്‍ നടന്ന വനിതാ ഗാട്ട ഗുസ്തിമത്സരത്തില്‍ വിജയിയായ കോട്ടയം സ്വദേശി അഞ്ജുമോള്‍ ജോസഫിന് കിരീടം ചൂടിക്കുന്നു. കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആർ നാഥ്, സീനിയർ ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ, മാൾ മാനേജർ റിചേഷ് സി. , തുടങ്ങിയവർ സമീപം.

കൊച്ചി ലുലുമാളില്‍ നടന്ന വനിതാ ഗാട്ട ഗുസ്തിമത്സരത്തിലെ കാഴ്ച.

gatta gusthi at kochi lulu

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ

0

സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു പറയുന്ന ചിത്രം “കൊറഗജ്ജ” ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്നു.

“കൊറഗജ്ജ” എന്ന സിനിമയുടെ സംഗീതം വെറും രാഗങ്ങളുടെ സമന്വയമല്ല, മറിച്ച് ഒരു പ്രത്യേക സംസ്‌കാരത്തിന്റെ ആവിഷ്കാരമാണ്. ഈ ചിത്രത്തിന് സംഗീതം ഒരുക്കാനായതിന്റെ വളരെ അധികം സന്തോഷം ഉണ്ടെന്നും അത്രമേൽ പ്രിയപ്പെട്ടതാണെന്നും സിനിമയുടെ സംഗീതസംവിധായകൻ ഗോപി സുന്ദർ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. സംവിധായകൻ സുധീർ അത്താവറയും കൂടെ ഉണ്ടായിരുന്നു.
ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കാൻ പ്രമുഖ ഓഡിയോ കമ്പനികൾക്കിടയിൽ കടുത്ത മത്സരം ആണ് നടക്കുന്നത്.

“ഇത് ഒരു സാധാരണ അച്ഛൻ-മകൾ കഥയല്ല, മറിച്ച് സിനിമയുടെ പശ്ചാത്തലം, അവിടത്തെ വിശ്വാസങ്ങളും സംസ്കാരവും മനസ്സിലാക്കാൻ ഏറെ ഗവേഷണം വേണമായിരുന്നു. അതിനാൽ സംഗീതം ഒരുക്കാൻ കൂടുതൽ സമയം വേണ്ടി വന്നു. ഞാൻ സമയമെടുത്ത്
പഠിച്ചുകൊണ്ടു രചിച്ച ട്യൂണുകൾ സംവിധായകനും ടീമിനും ഇഷ്ടമായത് എന്നെ ഏറെ സന്തോഷിപ്പിച്ചു,”

“ഗോപിയുടെ സംഗീതം കേട്ടപ്പോൾ അദ്ഭുതം തോന്നി. അതിന്റെ ഗൗരവം, ഗാംഭീര്യം അപ്രതീക്ഷിതമായിരുന്നു,” എന്ന് സംവിധായകൻ സുധീർ അത്താവർ അഭിപ്രായപ്പെട്ടു.

“കൊറഗജ്ജ” എന്ന സിനിമ എന്നെ പുതിയൊരു സംഗീതപ്രതിഭാസം പരീക്ഷിക്കാൻ പ്രേരിപ്പിച്ചു. ഈ സിനിമയുടെ വിഷയം കൊണ്ട് വ്യത്യസ്തവും ആകർഷകവുമായ സംഗീതപരീക്ഷണങ്ങൾ പരീക്ഷിക്കാൻ കഴിഞ്ഞു. ഇതിന്റെ സംഗീതത്തിൽ അസാധാരണമായ ഗൗരവവും ആഴവുമുണ്ട്. അതിനാൽ തന്നെ ഇത് എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണെന്ന് ഗോപി സുന്ദർ പറഞ്ഞു.

“പുലിമുരുഗൻ” എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം ഓസ്കർ നോമിനേഷനിലേക്ക് തെരഞ്ഞെടുത്തെങ്കിലും അന്തിമഘട്ടത്തിൽ വിജയിക്കാനായില്ല. എന്നാല്‍ “കൊറഗജ്ജ” എന്ന ചിത്രത്തിന് അതിലും ഉന്നത നിലവാരമുള്ള സംഗീതം ഒരുക്കിയതിന്റെ ആത്മവിശ്വാസമുണ്ട്,” എന്ന് സംവിധായകൻ കൂട്ടി ചേർത്തു.

ത്രിവിക്രം സപല്യയുടെ സക്സസ് ഫിലിംസും ത്രിവിക്രം സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ആറ് ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, സുനിധി ചൗഹാൻ, ജാവേദ് അലി, ഷാരോൻ പ്രഭാകർ, അർമാൻ മാലിക്, സ്വരൂപ് ഖാൻ തുടങ്ങിയ പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

ശങ്കർ മഹാദേവൻ ആലപിച്ച ഗാനത്തിൽ “രാവണേശ്വര” രചിച്ച ശിവതാണ്ടവ സ്തോത്രത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, കരുവാളി തീരത്തെ “ഗുളിഗ” ദൈവത്തെ ആസ്പദമാക്കിയുള്ള ഗാനം ജാവേദ് അലി ആലപിച്ചിരിക്കുന്നു. റെക്കോർഡിംഗിനുശേഷം അതിന്റെ ആഴമുള്ള പ്രഭാവം അദ്ദേഹത്തിനുതന്നെ അദ്ഭുതം തോന്നിച്ചതായി സംവിധായകൻ പ്രസ്സ്മീറ്റിൽ പങ്കുവച്ചു.

ചിത്രത്തിലെ ഗാനങ്ങൾ മൂന്നും നാലും ഭാഷകളിൽ സുധീർ അത്താവർ ആണ് രചിച്ചിരിക്കുന്നു. വ്യത്യസ്തത നിറഞ്ഞ ഈ ഗാനങ്ങൾ, ഭാഷാപരമായ പരിമിതികൾ മറികടന്ന് മികച്ച സംഗീതാനുഭവം നൽകുമെന്ന് ഗോപി സുന്ദർ പറഞ്ഞു.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കാൻ മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ പ്രമുഖ ഓഡിയോ കമ്പനികൾ കടുത്ത മത്സരം നടത്തുകയാണെന്ന് നിർമാതാവ് ത്രിവിക്രം സപല്യ അറിയിച്ചു.