Home Blog Page 144

ആ നടൻ നിവിൻ പോളിയോ? ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണത്തിന് പിന്നാലെ വീണ്ടും വിവാദം

0

മലയാള സിനിമയില്‍ പുതിയ വെടിപൊട്ടിച്ച് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ വാക്കുകള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. നടന്റെ പേരോ ചെയ്ത തെറ്റോ ഒന്നും വെളിപ്പെടുത്താതെയാണ് ലിസ്റ്റിന്‍ ഗുരുതര ആരോപണം ഉന്നയിച്ചത്.

ലിസ്റ്റിന്‍ പറഞ്ഞ ആ തെറ്റുകാരന്‍ നിവിന്‍ പോളിയാണോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി ‘ബേബി ഗേള്‍’ എന്ന ചിത്രം ഒരുക്കുകയാണ് നിലവില്‍ ലിസ്റ്റിന്‍. കഴിഞ്ഞ മാസമാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. എന്നാല്‍ ഈയടുത്ത് ലിസ്റ്റിനും സിനിമയുടെ സംവിധായകനായ അരുണ്‍ വര്‍മ്മയും നിവിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്.

നിവിനും ലിസ്റ്റിനെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ നിന്നും നീക്കിയിട്ടുണ്ട്. എന്നാല്‍ സിനിമയിലെ നായികയായ ലിജോ മോളെ ഇപ്പോഴും ലിസ്റ്റിന്‍ സ്റ്റീഫനും സംവിധായകന്‍ അരുണ്‍ വര്‍മയും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. ഇതാണ് ആ ‘പ്രമുഖ’ താരം നിവിന്‍ ആണെന്ന സംശയങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്.

അതേസമയം, ദിലീപിനെ നായകനായി എത്തുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ”മലയാള സിനിമയില്‍ വന്നിട്ട് പത്ത്-പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്നു തിരികൊളുത്തിയിട്ടുണ്ട്.”

Listin Stephen controversy

പാകിസ്ഥാന് വീണ്ടും നയതന്ത്ര തിരിച്ചടി നൽകി ഇന്ത്യ; പാക് ഇറക്കുമതികൾ നിർത്തലാക്കി

0

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുമ്പോൾ പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. രാജ്യത്തിൻ്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.

പെഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാൻ നേതൃത്വം ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കുന്നത് തുടരുകയാണ്. സിന്ധു നദീജലം തടഞ്ഞാൽ യുദ്ധമായി കണക്കാക്കുമെന്ന് പ്രതിരോധമന്ത്രി ക്വാജ ആസിഫ് ഇന്നും വ്യക്തമാക്കി. എന്നാൽ കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് ഇന്ത്യ തിരിച്ചടിക്കുകയാണ്. പാകിസ്ഥാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താൻ ഇന്ത്യ ശ്രമം തുടരുകയാണ്. ഭീകരവാദത്തിന് പണം നൽകുന്നതിൻറെ തെളിവുകൾ വന്ന സാഹചര്യത്തിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്, എഫ്എടിഎഫ് നേരത്തെ പാകിസ്ഥാനെ മുന്നറിയിപ്പിനുള്ള ഗ്രേ പട്ടികയിൽ പെടുത്തിയിരുന്നു. ചൈന ഇടപെട്ട് പിന്നീട് പാകിസ്ഥാനെ ഇതിൽ നിന്ന് ഒഴിവാക്കി. കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെടാനാണ് ഇന്ത്യയുടെ തീരുമാനം.

india pak issue

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം” പൂജ

0

ദുൽഖർ സൽമാൻ നായകനാവുന്ന നഹാസ് ഹിദായത്ത് “ഐ ആം ഗെയിം” ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്ന ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ എന്നിവരും പൂജ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മിഷ്കിൻ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന “ഐ ആം ഗെയിം” ദുൽഖറിന്റെ കരിയറിലെ നാല്പതാം ചിത്രം കൂടിയാണ്. ആന്റണി വർഗീസ്, മിഷ്കിൻ എന്നിവർ ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വിട്ടത്.

തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നടക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ, വലിയ താരനിരയോടെ ഒരുക്കുന്ന ചിത്രത്തിൽ ആക്ഷന് മികച്ച പ്രാധാന്യം ഉണ്ടെന്നാണ് സൂചന. ചിത്രത്തിന്റെ വളരെ വ്യത്യസ്തമായ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും പ്രേക്ഷകരിൽ വലിയ ആകാംഷ ജനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായാണ് “ഐ ആം ഗെയിം” ഒരുങ്ങുന്നത്.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി

Everything You Need to Know About Latest Events

0

Dolores et error consequatur voluptatem itaque numquam reprehenderit ut. Numquam labore iure dolores reprehenderit beatae ipsum commodi quo. Rerum minus veniam labore recusandae molestias.

Quia minus cumque quas sunt hic. Fuga qui sunt natus enim vel ut. Ducimus qui in corrupti sit eligendi a voluptatem consequatur.

Quia assumenda ipsum illo quo quia atque. Ut dolorum qui dolorem doloremque sed non nobis. Deserunt necessitatibus non autem molestias voluptas consequuntur inventore. Sit quibusdam voluptatem voluptas omnis inventore.Saepe in recusandae harum molestias quo. Quia quod numquam velit quo. Et impedit omnis et qui tempore. Exercitationem enim qui iure vel suscipit molestiae. Aut culpa expedita nulla officiis tempora. Voluptas iure hic ut sint voluptas. Soluta exercitationem quo eligendi ad itaque est. Atque in qui et voluptatem similique qui. Magnam sit minima inventore maxime ratione autem molestiae. Mollitia rerum molestiae a eos ad. Quia consectetur blanditiis excepturi quidem voluptatibus. Magni temporibus et consequatur. Nobis quia est dicta ipsum non et. In nam nisi officia. Quidem minima et at eos.

വിഴിഞ്ഞം തുറമുഖം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു

0

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ, മലയാളത്തിൽ സംസാരിച്ച പ്രധാനമന്ത്രി, പദ്ധതിയുടെ നേട്ടങ്ങളും സാമ്പത്തിക സാധ്യതകളും ഉയർത്തിക്കാട്ടി. “ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന്; കേരളത്തിനും ഭാരതത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകും,” എന്ന് അദ്ദേഹം വ്യക്തമാക്കി.

വികസിത ഭാരതത്തിന്റെ കേന്ദ്രബിന്ദു

തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രങ്ങളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായി. ഗൗതം അദാനിയുടെ നേതൃത്വത്തിൽ നിർമിച്ച ഈ തുറമുഖം, “ഗുജറാത്തുകാർ അദാനിയോട് പിണങ്ങുമോ?” എന്ന് മോദി തമാശരൂപേണ ചോദിച്ചു.

രാഷ്ട്രീയ പരാമർശങ്ങളും പരിഹാസവും

പ്രസംഗത്തിൽ, രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച മോദി, അദാനിയെ പുകഴ്ത്തി. ഇന്ത്യാ സഖ്യത്തിലെ നേതാക്കളായ പിണറായി വിജയനും ശശി തരൂരും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ “അദാനി ഞങ്ങളുടെ പങ്കാളി” എന്ന് പറഞ്ഞതിനെ മോദി പരിഹസിച്ചു. “കമ്മ്യൂണിസ്റ്റ് മന്ത്രി സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് നല്ല മാറ്റം,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ വികസന പദ്ധതികൾ

കൊല്ലം, ആലപ്പുഴ ബൈപ്പാസുകൾ കേന്ദ്രം അതിവേഗം പൂർത്തിയാക്കിയെന്ന് മോദി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്ക് പ്രാഥമിക പരിഗണന നൽകിയതായും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സൗഹാർദപരമായ സംസ്കാരത്തെ പ്രശംസിച്ച മോദി, മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതിയും മന്ത്രി ജോർജ്ജ് കുര്യനും പങ്കെടുത്തതിനെ അനുസ്മരിച്ചു. “ഒരുമിച്ച് കേരളം പടുത്തുയർത്താം. ജയ് കേരളം, ജയ് ഭാരത്!” എന്ന് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.

പ്രമുഖരുടെ സാന്നിധ്യം

ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിജോർജ്ജ് കുര്യൻ, എംപിമാരായ ശശി തരൂർജോൺ ബ്രിട്ടാസ്, എംഎൽഎ എം വിൻസൻ്റ്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാഷ്ട്രീയ വിവാദങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തിന്റെ സംഭാവന വിജിഎഫ് ഫണ്ട് മാത്രമാണെന്ന് വിമർശിച്ചു. വിഴിഞ്ഞം പദ്ധതി സംസ്ഥാന സർക്കാരിന്റെ നേട്ടമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് അദ്ദേഹം പരാമർശിക്കാത്തത് വിവാദമായി. കോൺഗ്രസ് നേതാക്കൾ, കമ്മീഷനിങ് രാഷ്ട്രീയ മുതലെടുപ്പാണെന്നും പ്രതിപക്ഷ നേതാവിനെ അവഗണിച്ചതിനെ വിമർശിച്ചു.

വൃദ്ധി വിശാലിന് പിറന്നാൾ ആശംസകളുമായി ‘അടവി’ പോസ്റ്റർ പുറത്ത്

0

2018, ഐഡന്റിറ്റി, കടുവ, സാറാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരം വൃദ്ധി വിശാൽ വീണ്ടും ശ്രദ്ധേയ വേഷവുമായി. സോഷ്യൽ മീഡിയയിലെ ഡാൻസ് റീലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഈ കൊച്ചുമിടുക്കി, ‘അടവി’ എന്ന ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നു. വൃദ്ധിയുടെ പിറന്നാൾ ദിനമായ ഇന്ന്, ചിത്രത്തിന്റെ അണിയറപ്രവർത്തകർ വൃദ്ധിയുടെ പങ്കാളിത്തം വെളിപ്പെടുത്തുന്ന പോസ്റ്റർ റിലീസ് ചെയ്തു.

‘അടവി’ എന്നാൽ കാട്. പ്രകൃതിയുടെ ഭീതിജനകമായ മുഖം മാത്രമല്ല, മാതൃസ്നേഹത്തിന്റെയും കരുതലിന്റെയും മാന്ത്രികതയും കാട് ഒളിപ്പിച്ചുവെക്കുന്നു. ഈ വിസ്മയകരമായ പ്രപഞ്ചത്തിന്റെ സൗന്ദര്യം പ്രേക്ഷകർക്ക് പകർന്നുനൽകുകയാണ് ‘അടവി’യുടെ പ്രമേയം. കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

‘കുളിസീൻ’, ‘മറ്റൊരു കടവിൽ’ എന്നീ ഹിറ്റ് ഹ്രസ്വചിത്രങ്ങളുടെ സംവിധായകൻ രാഹുൽ കെ ഷാജിയാണ് ‘അടവി’ ഒരുക്കിയത്. കൈലാസം ഡ്രീംവർക്സിന്റെ ബാനറിൽ അമൽ ഗോപാലകൃഷ്ണനാണ് നിർമാണം. രാഹുൽ രാജ് സംഗീതം പകർന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ അഭിനേതാവ് അഹമ്മദ് സിദ്ധിഖിന്റേതാണ്.

എഡിറ്റിങ് ബിലഹരി, ഛായാഗ്രഹണം രാജേഷ് സുബ്രമണ്യം, പോസ്റ്റർ ഡിസൈൻ സുജിത് ഡിസൈൻസ് എന്നിവർ നിർവഹിച്ചു. ക്രിയേറ്റിവ് സപ്പോർട്ടിൽ നകുൽ കെ ഷാജി, നന്ദു നന്ദൻ, അനൂപ് സുകുമാരൻ, സുന്ദർലാൽ തിരുവേഗപ്പുറ എന്നിവർ. വൈൽഡ് ലൈഫ് സിനിമാട്ടോഗ്രഫി കൺസൾട്ടന്റായി ആമിർ വിസ്, ജീന അനൂപ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശോഭ് കെ വി, സ്റ്റിൽസ് ജിഷ്ണു കൈലാസ് എന്നിവർ പ്രവർത്തിച്ചു.

പ്രകൃതിയുടെ മനോഹാരിതയും വിസ്മയവും പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ‘അടവി’ ഒരുങ്ങുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്

0

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ട കമ്മീഷനിങ്ങിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന നഗരിയിൽ എത്തി. എട്ട് മണിയോടെ വിമാനമിറങ്ങിയ അദ്ദേഹം റോഡ് മാർഗം രാജ്ഭവനിലേക്ക് പോയി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം പരിസരത്തും നഗരത്തിലും ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

നാളെ രാവിലെ 10:15-ന് ഹെലികോപ്റ്റർ മാർഗം പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിക്കും. 10:30-ന് അവിടെയെത്തുന്ന അദ്ദേഹം എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ച ശേഷം പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12:30-ഓടെ അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് മടങ്ങും.

ഉദ്ഘാടന ചടങ്ങിൽ 10,000-ത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾക്ക് ചടങ്ങ് കാണുന്നതിനായി വലിയ എൽഇഡി സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. 

രാജേഷ് രവീന്ദ്രന്‍ മുഖ്യവനം മേധാവിയായി ചുമതലയേറ്റു

0

സംസ്ഥാനത്തെ മുഖ്യവനം മേധാവിയായി രാജേഷ് രവീന്ദ്രന്‍ ചുമതലയേറ്റു. എറണാകുളം പാലാരിവട്ടം സ്വദേശിയായ രാജേഷ് രവീന്ദ്രന്‍ 1995 ബാച്ച് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനാണ്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്മെന്റ്) ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. അസാം കേഡറില്‍ സര്‍വീസ് ആരംഭിച്ച  രാജേഷ് കോയമ്പത്തൂര്‍ സ്റ്റേറ്റ് ഫോറസ്റ്റ് സര്‍വീസ് കോളേജില്‍ ലെക്ചറര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പാലക്കാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായും വെസ്റ്റ് ഫോറസ്റ്റ് കസ്റ്റോഡിയനായുമുള്ള ദീര്‍ഘകാല സേവനത്തിനു ശേഷം സി സി എഫ് തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍, ഇ എഫ് എല്‍ കസ്റ്റോഡിയന്‍, വനം ആസ്ഥാനത്ത് എ പി സി സി എഫ് (അഡ്മിന്‍ ), എ പി സി സി എഫ് (എസ് എ ആന്റ് എന്‍ ഒ) ചുമതലകള്‍ വഹിച്ചിട്ടുണ്ട്. റിട്ടയേര്‍ഡ് ടെലികോം ഉദ്യോഗസ്ഥരായ സി രവീന്ദ്രന്റെയും കെ പി ഭവാനി കുഞ്ഞമ്മയുടെയും മകനായ രാജേഷ് രവീന്ദ്രന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്.  2025 ലാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി സ്ഥാനകയറ്റം ലഭിച്ചത്. നവീന രീതിയില്‍ വനമേഖലയെ ബ്ലോക്കുകളായി തിരിച്ചു വ്യക്തമായ പ്ലാന്‍ തയ്യാറാക്കി കാട്ടു തീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയ രാജേഷ് രവീന്ദ്രന്റെ നടപടികളുടെ ഫലമായി കഴിഞ്ഞ വര്‍ഷങ്ങളിലായി കാട്ടുതീ  ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

പ​ഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രികൻ പാക് മുൻ പാരാ കമാന്റോ: ഭീകരൻ ഹാഷിം മൂസ സൈന്യത്തിൽ നിന്ന് തീവ്രവാദത്തിലേക്ക് എത്തിയത്; അടിവേര് പിഴുതെറിയുമെന്ന് ഇന്ത്യ

0

ഡൽഹി: പഹൽഗാം കൂട്ടക്കൊലയ്ക്ക് പിന്നിലെ പാകിസ്ഥാൻ ഭീകരൻ ഹാഷിം മൂസ പാകിസ്ഥാൻ സൈന്യത്തിന്റെ പ്രത്യേക സേനയിലെ മുൻ പാരാ കമാൻഡോ ആണെന്ന് കണ്ടെത്തൽ. നിർണായക വിവരങ്ങൾ എൻ.െഎ.എയ്ക്കും റോയ്ക്കും ലഭിച്ചിട്ടുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ തായിബ (എൽഇടി)യിൽ പ്രവർത്തിക്കുന്ന ഇപ്പോൾ ഒരു കടുത്ത ഭീകരനായ മൂസയെ, തദ്ദേശീയരല്ലാത്തവർക്കും സുരക്ഷാ സേനയ്ക്കും നേരെ ഭീകരാക്രമണം അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെ എൽഇടിയുടെ സൂത്രധാരന്മാർ കശ്മീരിലേക്ക് അയച്ചതായി വൃത്തങ്ങൾ പ്രതികരിക്കുന്നത്.. “സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് (എസ്എസ്ജി) പോലുള്ള പാകിസ്ഥാൻ പ്രത്യേക സേനകൾ അദ്ദേഹത്തെ എൽഇടിക്ക് കടം കൊടുത്തിരിക്കാൻ സാധ്യതയുണ്ട്,” ഇവിടുത്തെ സുരക്ഷാ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

എസ്‌എസ്‌ജിയുടെ പാരാ കമാൻഡോകൾ പാരമ്പര്യേതര യുദ്ധങ്ങളിൽ ഉയർന്ന പരിശീലനം നേടിയവരും രഹസ്യ പ്രവർത്തനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയവരുമാണ്. തന്ത്രപരമായ ചിന്തയ്‌ക്ക് പുറമേ ശാരീരിക അവസ്ഥയിലും മാനസിക ക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന തീവ്രവും കഠിനവുമായ പരിശീലന സമ്പ്രദായമാണിത്. എസ്‌എസ്‌ജി കമാൻഡോകൾ അത്യാധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും കൈകൊണ്ട് പോരാടുന്നതിലും സമർത്ഥരാണ്, കൂടാതെ ഉയർന്ന നാവിഗേഷനും അതിജീവന വൈദഗ്ധ്യവും അവർക്കുണ്ട്.

പഹൽഗാം ആക്രമണ അന്വേഷണത്തിൽ പാകിസ്ഥാൻ ആക്രമണകാരികൾക്ക് ലോജിസ്റ്റിക്സ് ക്രമീകരിക്കുകയും രഹസ്യാന്വേഷണത്തിൽ സഹായിക്കുകയും ചെയ്തതിന് പ്രധാന പ്രതികളായി ഉയർന്നുവന്ന 15 കശ്മീർ ഭൂഗർഭ തൊഴിലാളികളെ (ഒജിഡബ്ല്യു) ചോദ്യം ചെയ്യുന്നതിനിടെ മൂസയുടെ പാകിസ്ഥാൻ ആർമി പശ്ചാത്തലം സ്ഥിരീകരിച്ചതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ ഐ‌എസ്‌ഐയുടെ പങ്കിനും കശ്മീരിലെ മുൻ ആക്രമണങ്ങൾക്കും തെളിവായി ഇത് കാണപ്പെടുന്നു. 2024 ഒക്ടോബറിൽ ഗന്ദർബലിലെ ഗഗാംഗീറിൽ നടന്ന ഭീകരാക്രമണങ്ങളിൽ 6 തദ്ദേശീയരല്ലാത്തവരും ഒരു ഡോക്ടറും കൊല്ലപ്പെട്ടു, രണ്ട് ആർമി ഉദ്യോഗസ്ഥരും രണ്ട് ആർമി പോർട്ടർമാരും കൊല്ലപ്പെട്ട ബാരാമുള്ളയിലെ ബുട്ട പത്രിയിലും രണ്ട് ആർമി ഉദ്യോഗസ്ഥരും രണ്ട് ആർമി പോർട്ടർമാരും കൊല്ലപ്പെട്ട ഭീകരാക്രമണങ്ങൾ ഇതിൽ ഉൾപ്പെടുന്നു

pahalgam attack update

ആകർഷകമായ ലീസ് ഓപ്ഷനുമായി ടെസ്ല

0

വിൽപ്പന പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, ടെസ്‌ല അമേരിക്കയിൽ മോഡൽ 3 യ്ക്ക് കൂടുതൽ താങ്ങാനാവുന്ന ലീസ് ഓപ്ഷൻ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ഇപ്പോൾ പ്രതിമാസം $349 (ഏകദേശം 29,000 രൂപ) ന് ടെസ്‌ല മോഡൽ 3 ലോംഗ് റേഞ്ച് റിയർ-വീൽ ഡ്രൈവ് പതിപ്പ് വീട്ടിലേക്ക് കൊണ്ടുപോകാം, 24 മാസ കാലാവധിയിൽ പൂജ്യം ഡൗൺ പേയ്‌മെന്റോടെ. മറ്റ് പല കാർ നിർമ്മാതാക്കൾക്കും സമാനമായ ഡീലുകൾക്ക് വലിയ പ്രാരംഭ നിക്ഷേപം ആവശ്യമാണെന്ന് കണക്കിലെടുക്കുമ്പോൾ ഈ ഓഫർ വേറിട്ടുനിൽക്കുന്നു.

മോഡൽ 3 ലോംഗ് റേഞ്ച് റിയർ-വീൽ ഡ്രൈവ് അതിന്റെ 75 kWh ഉപയോഗയോഗ്യമായ ബാറ്ററി പായ്ക്ക് കാരണം 584 കിലോമീറ്റർ (363 മൈൽ) EPA-റേറ്റഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കാർ വെറും 5.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നു, കൂടാതെ 233 kmph (145 mph) എന്ന പരമാവധി വേഗതയും അവകാശപ്പെടുന്നു. ഇതിന്റെ കാര്യക്ഷമത 100 കിലോമീറ്ററിന് 16-17 kWh ആയി റേറ്റുചെയ്‌തിരിക്കുന്നു, ഇത് ഇന്ന് വിപണിയിലെ ഏറ്റവും ഊർജ്ജക്ഷമതയുള്ള ഇലക്ട്രിക് സെഡാനുകളിൽ ഒന്നാക്കി മാറ്റുന്നു.
ഇതിനുപുറമെ, ലോംഗ് റേഞ്ച് ഓൾ-വീൽ ഡ്രൈവ് വേരിയന്റും ലീസ് പ്രോഗ്രാമിന്റെ ഭാഗമാണ്, വീണ്ടും മുൻകൂർ പേയ്‌മെന്റ് ഒന്നും തന്നെയില്ല.

Tesla provide attractive lease options

ആഗോളതലത്തിൽ ഹ്യുണ്ടായി ഹാച്ച്ബാക്കിന്റെ 3.3 ദശലക്ഷത്തിലധികം വിൽപ്പന പൂർത്തിയാക്കി; ഇന്ത്യയിൽ 2 ദശലക്ഷം യൂണിറ്റുകൾ വിറ്റു

0

ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ‘ബ്രാൻഡ് i10’ ലോകമെമ്പാടുമായി 3.3 ദശലക്ഷത്തിലധികം യൂണിറ്റ് വിൽപ്പന നേടിയിട്ടുണ്ട്. 2007 ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, ജനപ്രിയ ഹാച്ച്ബാക്ക് ഒരു വീട്ടുപേരായി മാറി, ഇന്ത്യയിൽ മാത്രം 2 ദശലക്ഷത്തിലധികം വിൽപ്പന നേടി, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ചിലി, പെറു എന്നിവയുൾപ്പെടെ 140 ലധികം രാജ്യങ്ങളിലേക്ക് 1.3 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തു.

18 വർഷത്തിലേറെയായി, മൂന്ന് തലമുറകളായി – യഥാർത്ഥ i10 മുതൽ ഗ്രാൻഡ് i10 വരെയും ഇപ്പോൾ ഗ്രാൻഡ് i10 നിയോസ് വരെയും – ഹാച്ച്ബാക്ക് വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയുമായി വേഗത നിലനിർത്തിയിട്ടുണ്ട്. ഇന്ന്, ഗ്രാൻഡ് i10 നിയോസ് മൂന്ന് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ 82 bhp കരുത്തും 113.8 Nm ടോർക്കും നൽകുന്നു, 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്റ്റെപ്പ് AMT ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 68 bhp കരുത്തും 95.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഒരു CNG വേരിയന്റും ഉണ്ട്, 5-സ്പീഡ് മാനുവലിൽ മാത്രം ലഭ്യമാണ്. പെട്രോൾ പതിപ്പിന് 5.98 ലക്ഷം രൂപയിൽ വില ആരംഭിക്കുന്നു.

ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ക്രൂയിസ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി പൊരുത്തപ്പെടുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം എന്നിവ ഹാച്ച്ബാക്കിൽ സജ്ജീകരിച്ചിരിക്കുന്നു. കൗതുകകരമെന്നു പറയട്ടെ, ഗ്രാൻഡ് ഐ10 നിയോസ് ആദ്യമായി കാർ വാങ്ങുന്നവർക്കിടയിൽ പ്രിയം കണ്ടെത്തി, 2024-25 സാമ്പത്തിക വർഷത്തിൽ 45% ത്തിലധികം ഉപഭോക്താക്കളും ഇത് അവരുടെ ആദ്യ വാഹനമായി വാങ്ങി. ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ ഈ കാർ പ്രത്യേകിച്ചും ജനപ്രിയമാണ്. മാത്രമല്ല, ഗ്രാൻഡ് ഐ10 നിയോസ് കുടുംബങ്ങൾക്കിടയിൽ ശക്തമായ ആകർഷണം ആസ്വദിക്കുന്നു, ഹ്യുണ്ടായി പങ്കിട്ട ഡാറ്റ പ്രകാരം അതിന്റെ ഉടമകളിൽ 83% ത്തിലധികം പേരും വിവാഹിതരാണ്.

hyundai hatchback cars

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

0

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. പാകിസ്താന്‍ തെമ്മാടി രാജ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള യുഎന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്വര്‍ക്കിന്റെ രൂപീകരണ യോഗത്തിലാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്.

പാകിസ്താന്‍ ഭീകരവാദത്തിന് വെള്ളവും വളവുമിടുന്ന രാജ്യമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് ലോകത്ത് അസ്ഥിരതയുണ്ടാക്കാന്‍ അവര്‍ എന്തൊക്കെയാണ് ചെയ്തതുകൊണ്ടിരുന്നത് എന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ വാക്കുകളിലൂടെ കഴിഞ്ഞ ദിവസം പ്രകടമായതാണ് എന്നാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേല്‍ വിമര്‍ശിച്ചത്. ഇതിനെ ഒരു തുറന്ന കുറ്റസമ്മതം എന്നാണ് യോജ്‌ന പട്ടേല്‍ വിമര്‍ശിച്ചത്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പിന്തുച്ച ഐക്യരാഷ്ട്രസഭയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും പട്ടേല്‍ നന്ദി അറിയിച്ചു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള നേതാക്കളും സര്‍ക്കാരുകളും നല്‍കിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും ഇന്ത്യയുടെ നന്ദി. അന്താരാഷ്ട്ര സമൂഹം ഭീകരതയോട് കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തെളിവാണ് ഈ പിന്തുണ- അവര്‍ വ്യക്തമാക്കി.

പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ ഇര എന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഇരകള്‍, കുടുംബം, സമൂഹം എന്നിവയിലുണ്ടാകുന്ന ദീര്‍ഘകാര പ്രത്യാഘാതങ്ങള്‍ ഇന്ത്യ മനസിലാക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും, സംഘാടകരെയും, ധനസഹായം നല്‍കുന്നവരെയും, സ്‌പോണ്‍സര്‍മാരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യം എന്തുതന്നെയായാലും എവിടെയായാലും എപ്പോഴായാലും ന്യായീകരിക്കാനാവാത്തതാണ്. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും നിസംശയം അപലപിക്കേണ്ടതാണ് – അവര്‍ വ്യക്തമാക്കി.

india pak Pahalgam attack