Home Blog Page 142

ജമ്മു കാശ്മീരിലെ പൂഞ്ചിൽ നടത്തിയ തിരച്ചിലിൽ ഭീകരകേന്ദ്രത്തിൽ നിന്ന് ആയുധശേഖരം കണ്ടെടുത്തു; ഒളിത്താവളങ്ങളിൽ തിരച്ചിൽ ശക്തമാക്കി സൈന്യം

0

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഒരു ഭീകര ഒളിത്താവളത്തിൽ നിന്ന് തിങ്കളാഴ്ച സുരക്ഷാ സേന വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു.സൈന്യവും ജമ്മു കശ്മീർ പോലീസും എസ്‌ഒജിയും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഒളിത്താവളത്തിൽ നിന്ന് അഞ്ച് ഐഇഡികൾ, വയർലെസ് സെറ്റുകളും ചില വസ്ത്രങ്ങളും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

അര കിലോ മുതൽ അഞ്ച് കിലോഗ്രാം വരെ ഭാരമുള്ള എല്ലാ ഉപയോഗിക്കാൻ തയ്യാറായ ഐഇഡികളും സ്ഥലത്തുതന്നെ നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിക്കപ്പെട്ടു, അതിർത്തി ജില്ലയിൽ സ്ഫോടനങ്ങൾ നടത്താനുള്ള തീവ്രവാദികളുടെ പദ്ധതികൾ പരാജയപ്പെടുത്തിയതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.ഞായറാഴ്ച നേരത്തെ, കശ്മീർ ഇൻസ്പെക്ടർ ജനറൽ വി കെ ബിർഡി പിസിആർ കശ്മീരിൽ ഒരു സംയുക്ത സുരക്ഷാ അവലോകന യോഗം നടത്തി, പോലീസ്, സൈന്യം, ഇന്റലിജൻസ് ഏജൻസികൾ, കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്) എന്നിവയുൾപ്പെടെ ഒന്നിലധികം സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

താഴ്‌വരയിലെ നിലവിലുള്ള സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നേടുന്നതിലാണ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ച്, മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഉദ്യോഗസ്ഥർ കശ്മീർ ഐജിപിയെ വിശദീകരിച്ചു.പഹൽഗാമിൽ അടുത്തിടെ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. മാരകമായ ആക്രമണത്തെത്തുടർന്ന്, സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Weapons cache recovered from terrorist hideout

സ്കൈപ്പ് ​ഗുഡ് ബൈ പറയാനൊരുങ്ങുന്നു; ഇന്ന് വിടവാങ്ങും

0

ഒരു കാലഘട്ടത്തിലെ തകർപ്പൻ ആപ്ലിക്കേഷനായിരുന്നു സ്കൈപ്പ്. വീഡിയോ കോണ്‍ഫറന്‍സിംഗ് ജനകീയമാക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സ്‌കൈപ് വീഡിയോ കോണ്‍ഫറന്‍സിംഗ് ഇനി മുതല്‍ ലഭ്യമാവില്ല. സ്‌കൈപ്പിന്റെ പ്രവര്‍ത്തനം മെയ് അഞ്ചിന് നിര്‍ത്തലാക്കുമെന്ന് നേരത്തെ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. മൈക്രോ സോഫ്റ്റ് ടീംസ് എന്ന പുതിയ ക്ലൗഡ് ബേസ്ഡ്‌സ പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് നടപടി. ടീം കൊളാബറേഷനും ആശയ വിനിമയത്തിനും ഇനി മൈക്രോസോഫ്റ്റ് ടീംസ് ലഭ്യമാകും. സ്‌കൈപ്പിലെ പെയ്ഡ് , നോണ്‍പെയ്ഡ് ഉപയോക്താക്കള്‍ ടീംസിലേക്ക് മാറണമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. എന്നാല്‍ ബിസിനസ് ഉപയോക്താക്കള്‍ക്ക് സ്‌കൈപ്പില്‍ തുടരാനാവുമെന്നും മറ്റുള്ളവര്‍ക്ക് സ്‌കൈപ്പ് വിവരങ്ങള്‍ ഉപയോഗിച്ച് ടീംസിലേക്ക് സൈന്‍ ഇന്‍ ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി.

2003ലാണ് ഓണ്‍ലൈന്‍ ആശയവിനിമയത്തിന് പുതിയ ദിശാബോധം നല്‍കി സ്‌കൈപ്പ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ പിന്നാലെ ഗൂഗിള്‍ മീറ്റ്, സൂം അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ സ്‌കൈപ്പിന്റെ പ്രാധാന്യം കുറയുകയായിരുന്നു.

skype is no longer available

മലയാള ചലച്ചിത്രം ‘മരണമാസ്’ മെയ് 15 മുതൽ ഒടിടി യിൽ

0

കൊച്ചി: ബേസിൽ ജോസഫ് നായകനായി അഭിനയിച്ച മലയാളത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡാർക്ക് കോമഡി ചലച്ചിത്രം ‘മരണമാസ്’ മെയ് 15 മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും. ഏപ്രിൽ 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു.

സിവപ്രസാദിന്റെ ആദ്യ സംവിധാന സംരംഭമായ ‘മരണമാസ്’ ഒരു സീരിയൽ കില്ലറിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന രസകരവും ആകാംക്ഷാഭരിതവുമായ കഥ പറയുന്നു. ബേസിൽ ജോസഫിനൊപ്പം അനിഷ്മ അനിൽകുമാർ, രാജേഷ് മാധവൻ, ബാബു ആന്റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ടോവിനോ തോമസിന്റെ നിർമാണ കമ്പനിയായ ടോവിനോ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ടോവിനോ തോമസും സഹോദരൻ ടിംഗ്സ്റ്റൺ തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വിവാദങ്ങൾക്ക് പിന്നാലെ റാപ്പർ വേടന് സർക്കാർ പരിപാടിയിലേക്ക് ക്ഷണം; കഞ്ചാവ് കേസ് നിലനിൽക്കുമ്പോൽ വേടന്റെ ക്ഷണം സർക്കാരിന് തിരിച്ചടിയാകുമോ?

0

വിവാദങ്ങൾക്ക് പിന്നാലെ റാപ്പർ വേടന് സർക്കാർ പരിപാടിയിലേക്ക് ക്ഷണം. പിണറായി സർക്കാരിന്റെ നാലാം വാർഷികഘോഷ പരിപാടിയുടെ ഇടുക്കി ജില്ലയിലെ സമാപനത്തിലാണ് വേടന്റെ പരിപാടി സംഘടിപ്പിക്കുന്നത്. എന്റെ കേരളം പ്രദർശന മേളയിൽ നാളെ വൈകിട്ട് റാപ് ഷോ നടക്കും. കേസിന്റെ പശ്ചാത്തലത്തിൽ വേടന്റെ പരിപാടി മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞ 29നായിരുന്നു വേടന്റെ പരിപാടി ഇടുക്കിയിൽ നടത്താൻ തീരുമനിച്ചത്. എന്നാൽ 28ന് കഞ്ചാവുമായി വേടനെ ഫ്ളാറ്റിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് പരിപാടി റദ്ദ് ചെയ്തു. എന്നാൽ ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ വീണ്ടും പരിപാടി സംഘടിപ്പിക്കാൻ തീരുമാനിക്കുകയാണ്.

വേടനെ വേട്ടയാടാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു. തെറ്റ് പറ്റിയെന്ന് വേടൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സർക്കാർ നടപടി തിരുത്താനുള്ള അവസരമായി കണ്ടാൽ മതിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വേടന് സമൂഹത്തിന്റെ സംരക്ഷണമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.

vedan back to stage shows

ഏതൊരു ബിസിനസിലും വെല്ലുവിളികളെ മറികടക്കാൻ പഠിക്കണം: പുതിയ സംരംഭകർക്ക് ഉപദേശവുമായി എം.എ യൂസഫലി

0

ആലുവ: ഏതൊരു ബിസിനസ് ആരംഭിക്കുമ്പോഴും അതിലെ വെല്ലുവിളികളെ തരണം ചെയ്താൽ മാത്രമേ വിജയം കൈവരിക്കുകയുള്ളെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ആലുവയിൽ പുതിയതായി ആരംഭിച്ച ലോറിയോ ഹോംസ് ഷോറും ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികൾ എന്താണെന്ന് മുൻകൂട്ടി കണ്ട് വേണം എപ്പോഴും മുന്നോട്ട് പോകാൻ. ആദ്യത്തെ കുറച്ചുനാളുകൾ വെല്ലുവിളി കൂടുതലാണ്. എന്നാൽ അതിനെ തരണം ചെയ്യാനുള്ള മനോസിദ്ധി നമ്മൾ കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബിസിനസിൽ ക്വാളിറ്റി നിർബന്ധനമാണ്. ​ഗുണമേന്മ നിലനിർത്തി, വിലക്കുറവിലും , സമയബന്ധിതമായി ഡെലിവറി ചെയ്യാൻ സാധിച്ചാൽ ബിസിനസിൽ മേന്മയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരകളായി ബിസിനസ് പുതുതലമുറയ്ക്ക് കൈമാറുമ്പോൾ കമ്പനിയിലെ പഴയ ജീവനക്കാരെ ചേർത്ത് നിർത്താനും അവരെ ബഹുമാനിക്കാനും ബിസിനസ് ഏറ്റെടുക്കുന്ന പുതിയ തലമുറ പഠിക്കണണെന്നും എം.എ യൂസഫലി ബിസിനസ് ഉപദേശമായി നൽകി. പിതാവ് തുടങ്ങി വച്ച ബിസിനസ് അതിലും നന്നായി നോക്കി നടത്തേണ്ടത് മക്കളുടെ കടമയാണെന്നും എം.എ യൂസഫലി വ്യക്തമാക്കി. ചടങ്ങിൽ മാർബിളിൽ കൊത്തിയ ഉപഹാരം എം.എ യൂസഫലിക്ക് ലോറിയോ ഹോംസ് മാനേജ്മെന്റ് സമ്മാനിച്ചു.

പാണക്കാട് സയ്യിദ് സാദിഖ് അലി തങ്ങൾ, റീജൻസി ​ഗ്രൂപ്പ് ഉടമ എ.പി ഷംസുദ്ദീൻ, ലോറിയോ ഹോംസ് ചെയർമാൻ ടി.കെ ഹസൻകുട്ടി, ലോറിയോ ഹോംസ് എം.ഡി ഇൻസാം , അൻവർ സാദത്ത് എം.എൽ.എ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കാളികളായി.

yusuff ali business advice

100 കോടി ക്ലബിൽ നാനി ചിത്രം “ഹിറ്റ് 3” ; 4 ദിനം കൊണ്ട് നേടിയത് 101 കോടി ആഗോള ഗ്രോസ്

0

തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുകയാണ്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. റിലീസ് ചെയ്ത് 4 ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 101 കോടി പിന്നിട്ടു. ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ നാനി ചിത്രം. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. നാലാം ദിനത്തിലും 19 കോടി ഗ്രോസ് കളക്ഷൻ നേടിയാണ് ചിത്രം 101 കോടിയിലെത്തിയത്. കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.

ഇതോടെ നൂറു കോടി ക്ലബ്ബിലേക്ക് എത്തിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി ഹിറ്റ് 3 മാറി. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയാണിത്. തുടർച്ചയായി ഈ നേട്ടം കൈവരിക്കുന്ന തെലുങ്ക് സൂപ്പർതാരങ്ങളുടെ ലിസ്റ്റിലും ഇതോടെ നാനി ഇടം പിടിച്ചു. ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. വിദേശത്തു നിന്ന് 2 മില്യൺ ഡോളർ ആണ് ചിത്രം നേടിയ ഗ്രോസ്. 2 മില്യൺ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ് ഹിറ്റ് 3. ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ ചിത്രം മുടക്കു മുതൽ തിരിച്ചു പിടിച്ചു കഴിഞ്ഞു. വമ്പൻ ലാഭമാണ് ചിത്രത്തിന് എല്ലാ മാർക്കറ്റിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ഈ ചിത്രത്തിന്റെ വിജയത്തോടെ നാനി സ്വന്തമാക്കുന്നത്. ശ്രീനിഥി ഷെട്ടി നായികാ വേഷം ചെയ്ത ചിത്രം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3.

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

ശ്രീ ഗോകുലം ഗോപാലൻ- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു

0

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ – മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ. വമ്പൻ ക്യാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മാർക്കോ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഈ ചിത്രം ഗോകുലം മൂവീസ് ഒരുക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മെഗാ മാസ്സ് എന്റെർറ്റൈനെർ ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവരുടെ പേരുവിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്ത് വിടും. ഒട്ടേറെ പ്രശസ്തരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് സൂചന. കോ പ്രൊഡ്യൂസർസ്- വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ

0

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച കേസിൽ പത്തനംതിട്ട പൊലീസ് നെയ്യാറ്റിൻകര സ്വദേശിനിയായ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്തു. ഗ്രീഷ്മ പൊലീസിനോട് കുറ്റം സമ്മതിച്ചു. വിദ്യാർത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നെങ്കിലും, അപേക്ഷിക്കാൻ മറന്നുപോയെന്നും പിന്നീട് വ്യാജ ഹാൾ ടിക്കറ്റ് തയ്യാറാക്കി നൽകുകയായിരുന്നുവെന്നും ഗ്രീഷ്മ മൊഴി നൽകി.

വ്യാജ ഹാൾ ടിക്കറ്റുമായി പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിൽ പരീക്ഷ എഴുതാൻ എത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20-കാരനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, വിദ്യാർത്ഥിയും അമ്മയും അക്ഷയ സെന്റർ ജീവനക്കാരിയാണ് വ്യാജ ഹാൾ ടിക്കറ്റ് നൽകിയതെന്നും കൃത്രിമത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിൽ പരിശോധന നടത്തി ഗ്രീഷ്മയെ ചോദ്യം ചെയ്തു.

പരീക്ഷാ കേന്ദ്രത്തിൽ ആദ്യ പരിശോധനയിൽ തന്നെ ഹാൾ ടിക്കറ്റിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. വിദ്യാർത്ഥിയെ ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചെങ്കിലും, ഹാൾ ടിക്കറ്റിലെ റോൾ നമ്പർ ഉപയോഗിച്ച് മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നതായി കണ്ടെത്തി. തുടർന്ന് വിദ്യാർത്ഥിയുടെ പരീക്ഷ നിർത്തിവെച്ച് പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാരൻ പൊലീസിൽ പരാതി നൽകി. കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണ്.

എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിതരണം ഈ മാസം മുതൽ

0

തിരുവനന്തപുരം: കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽനിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും ഈ മാസം മുതൽ മണ്ണെണ്ണ വിതരണം ആരംഭിക്കും.

മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും, പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവും ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകൾക്ക് 6 ലീറ്റർ മണ്ണെണ്ണ അനുവദിക്കും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണ് വിതരണം ചെയ്യുന്നത്. മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷത്തിലേറെയായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷത്തിലേറെയായും മണ്ണെണ്ണ വിതരണം നിലച്ചിരുന്നു.

കഴിഞ്ഞ വർഷം കേരളം കേന്ദ്ര വിഹിതം ഏറ്റെടുക്കാതെ പാഴാക്കിയിരുന്നു. അനധികൃത റേഷൻ കാർഡുകൾ കണ്ടെത്താൻ സംസ്ഥാന റേഷനിങ് കൺട്രോളർ ജില്ലാ സപ്ലൈ ഓഫിസർമാർക്ക് (ഡിഎസ്ഒ) നിർദേശം നൽകി. മണ്ണെണ്ണ മൊത്തവ്യാപാരികൾക്ക് അനുമതി നൽകാനും താലൂക്ക് അടിസ്ഥാനത്തിൽ വിതരണം നിരീക്ഷിക്കാനും ഡിഎസ്ഒമാർക്ക് ചുമതല നൽകി.

മണ്ണെണ്ണ 29ന് മുൻപ് എണ്ണക്കമ്പനികളിൽനിന്ന് ഏറ്റെടുത്ത് 31ന് മുൻപ് റേഷൻ കടകളിൽ എത്തിക്കണമെന്നാണ് നിർദേശം. വിഹിതം പാഴാക്കിയാൽ അത് താലൂക്ക് സപ്ലൈ ഓഫിസർമാരുടെ വീഴ്ചയായി കണക്കാക്കും.

How to Create Budget That Works for Your Lifestyle

0

Dolores et error consequatur voluptatem itaque numquam reprehenderit ut. Numquam labore iure dolores reprehenderit beatae ipsum commodi quo. Rerum minus veniam labore recusandae molestias.

Quia minus cumque quas sunt hic. Fuga qui sunt natus enim vel ut. Ducimus qui in corrupti sit eligendi a voluptatem consequatur.

Quia assumenda ipsum illo quo quia atque. Ut dolorum qui dolorem doloremque sed non nobis. Deserunt necessitatibus non autem molestias voluptas consequuntur inventore. Sit quibusdam voluptatem voluptas omnis inventore.Saepe in recusandae harum molestias quo. Quia quod numquam velit quo. Et impedit omnis et qui tempore. Exercitationem enim qui iure vel suscipit molestiae. Aut culpa expedita nulla officiis tempora. Voluptas iure hic ut sint voluptas. Soluta exercitationem quo eligendi ad itaque est. Atque in qui et voluptatem similique qui. Magnam sit minima inventore maxime ratione autem molestiae. Mollitia rerum molestiae a eos ad. Quia consectetur blanditiis excepturi quidem voluptatibus. Magni temporibus et consequatur. Nobis quia est dicta ipsum non et. In nam nisi officia. Quidem minima et at eos.

Observing Flags and What They Represent

Find the best PC games optimized For console