Home Blog Page 140

ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക് നാനി ചിത്രം “ഹിറ്റ് 3”

0

തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ ഗംഭീര ബോക്സ് ഓഫീസ് പ്രകടനവുമായി രണ്ടാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുകയാണ്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ആദ്യ വാരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ചിത്രം, റിലീസ് ചെയ്ത് 4 ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 101 കോടി ആണ്. പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ട് മുന്നേറുന്ന ചിത്രം രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സുകളിലാണ് മുന്നേറുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം എത്തിയ ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3.

ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ച ചിത്രം കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് നേടുന്നത്. നൂറു കോടി ക്ലബ്ബിൽ ഇടം നേടിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി മാറിയ ഹിറ്റ് 3, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയായി മാറിയിരുന്നു. ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് പ്രകടനം നടത്തി കൊണ്ടിരിക്കുന്ന ചിത്രം വിദേശത്തു നിന്ന് 2 മില്യൺ ഡോളർ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ്. ആദ്യ ആഴ്ച കൊണ്ട് തന്നെ മുടക്കു മുതലും ലാഭവും സ്വന്തമാക്കിയാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കുതിച്ചത്. ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ഈ ചിത്രത്തിന്റെ വിജയത്തോടെ നാനി നേടിയത്.

ശ്രീനിഥി ഷെട്ടി നായികാ വേഷം ചെയ്ത ചിത്രം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: അഞ്ച് മരണം

0

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗംഗാനാനിയില്‍ വച്ചാണ് ഏഴംഗ സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. അപകടകാരണം ഇതുവരെ വ്യക്തമല്ല.

ജില്ലാ ഭരണകൂടവും എസ്ഡിആര്‍എഫും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായും രോഗികളുടെ ആരോഗ്യനില അന്വേഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഹെലികോപ്റ്ററിന്റെ ഉള്‍ഭാഗം പൂര്‍ണമായും തകര്‍ന്നതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂർ: ” മോദിയോട് പോയി പറയൂ ” മോദിയുടെ മറുപടി

0

ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയായി, ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകി പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലും (പി.ഒ.കെ) ഒൻപത് ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ട് രാത്രിയിൽ ആക്രമണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുത്ത ഈ ഓപ്പറേഷന്റെ പേര്, ഏപ്രിൽ 22-ന് നടന്ന ക്രൂരമായ പഹൽഗാം ഭീകരാക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട വിധവകൾക്ക് ആദരമർപ്പിക്കുന്നതാണ്.

പ്രതീകാത്മകമായ പേര്

“സിന്ദൂർ” എന്ന പേര് ഹിന്ദു വിവാഹിതരായ സ്ത്രീകൾ അണിയുന്ന കുങ്കുമത്തെ പ്രതിനിധീകരിക്കുന്നു, ഇത് ആക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളുടെ ആഴമായ നഷ്ടത്തെ സൂചിപ്പിക്കുന്നു. ഭീകരർ, പുരുഷന്മാരെ അടുത്ത് വെച്ച് വെടിവെച്ച് കൊന്ന ശേഷം വിധവകളോട് “ഗോ ടെൽ മോദി” എന്ന് പരിഹസിച്ചിരുന്നു.

1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന് ശേഷം ആദ്യമായി ഇന്ത്യൻ സൈന്യം, നാവികസേന, വ്യോമസേന എന്നിവ ഉൾപ്പെട്ട ഓപ്പറേഷനാണ് ഓപ്പറേഷൻ സിന്ദൂർ. പുലർച്ചെ 1:44-ന് കൃത്യതയോടെ നടത്തിയ ആക്രമണം, ജെയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട താവളങ്ങൾ ലക്ഷ്യമിട്ടു, പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമായി 70 തിൽ അധികം ഭീകരർ കൊല്ലപ്പെട്ടു എന്നാണ് റിപോർട്ടുകൾ പറയുന്നത് .

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യം അതീവ ജാ​ഗ്രതയിൽ; പ്രധാനമന്ത്രി വിദേശയാത്രകൾ നിർത്തി; സൈന്യത്തിന് നന്ദി പറഞ്ഞ് കോൺ​ഗ്രസ് നേതാക്കൾ

0

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി​യാ​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ സ​ര്‍​ജി​ക്ക​ൽ സ്ട്രൈ​ക്കി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത​ന്‍റെ വി​ദേ​ശ സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു. മേ​യ് 13 മു​ത​ൽ 17 വ​രെ ന​ട​ത്താ​നി​രു​ന്ന ക്രൊ​യേ​ഷ്യ, നോ​ർ​വേ, നെ​ത​ർ​ലാ​ൻ​ഡ്സ് സ​ന്ദ​ർ​ശ​ന​മാ​ണ് മാ​റ്റി​വ​ച്ച​ത്.

സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​നു പി​ന്നാ​ലെ രാ​ജ്യം ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി വി​ദേ​ശ സ​ന്ദ​ർ​ശ​നം മാ​റ്റി​യ​ത്. നേ​ര​ത്തെ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന റ​ഷ്യ​ൻ വി​ക്ട​റി പ​രേ​ഡി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​സ​ന്ദ​ർ​ശ​നം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി​യാ​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ സ​ര്‍​ജി​ക്ക​ൽ സ്ട്രൈ​ക്കി​നെ സ്വാ​ഗ​തം ചെ​യ്ത് പ്രി​യ​ങ്ക ഗാ​ന്ധി എം​പി. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പ്രി​യ​ങ്ക പ്ര​തി​ക​രി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​വും അ​ഖ​ണ്ഡ​ത​യും ധീ​ര​രാ​യ സൈ​നി​ക​ർ സം​ര​ക്ഷി​ക്കും. വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ സൈ​നി​ക​ർ​ക്ക് ക്ഷ​മ​യും ധൈ​ര്യ​വും ദൈ​വം ന​ൽ​ക​ട്ടെ എ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ആ​കെ വ​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് തി​രി​ച്ച​ടി​യു​ടെ വാ​ർ​ത്ത​ക​ളോ​ടു പ്ര​തി​ക​രി​ച്ച​ത്. ന​മ്മു​ടെ സൈ​ന്യ​ത്തെ​ക്കു​റി​ച്ച് ഓ​ര്‍​ത്ത് അ​ഭി​മാ​ന​മെ​ന്നും ജ​യ്ഹി​ന്ദ് എ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, സൈ​ന്യ​ത്തി​ന് നി​രു​പാ​ധി​ക പി​ന്തു​ണ​യെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു.ജ​യ്ഹി​ന്ദ് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍ ത​ന്‍റെ പ്ര​തി​ക​ര​ണം കു​റി​ച്ച​ത്. രാ​ജ്യ​ത്തെ ഓ​ര്‍​ത്ത് അ​ഭി​മാ​ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യം സേ​ന​ക്കൊ​പ്പ​മാ​ണെ​ന്നും തീ​വ്ര​വാ​ദ​ത്തി​നു​ള്ള ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണെ​ന്നും എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണ​തി​നെ​ന്നും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശും എ​ക്സി​ൽ കു​റി​ച്ചു.

pm modi about operation sindoor

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ സംയുക്ത വിശ്വനാഥൻ

0

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ഒരുപിടി തമിഴ് സിനിമ, വെബ് സീരീസ്, ടിവി സീരീസ് എന്നിവകളിലെ പ്രകടനങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയ സംയുക്ത വിശ്വനാഥന്റെ ആദ്യ മലയാള ചിത്രമാണിത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന “ഐ ആം ഗെയിം” ന്റെ ആദ്യ ഷെഡ്യൂൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്താണ് ആരംഭിച്ചത്.

സുഴൽ, ചട്ണി സാമ്പാർ, സ്വീറ്റ് കാരം കോഫീ, മോഡേൺ ലവ് ചെന്നൈ, എങ്ക ഹോസ്റ്റൽ എന്നീ വെബ് സീരീസുകളിലും ചാരി 111 , ഓ മനപെണ്ണേ എന്നീ തമിഴ് ചിത്രങ്ങളിലും സായ് അഭയങ്കരിന്റെ കച്ചി സേറ എന്ന സൂപ്പർഹിറ്റ് മ്യൂസിക് ആൽബത്തിലും സംയുക്ത വിശ്വനാഥൻ വേഷമിട്ടിട്ടുണ്ട്. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന “ഐ ആം ഗെയിം” ൽ ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവരും വേഷമിടുന്നുണ്ട്. ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻബറിവ് മാസ്റ്റേഴ്സ് ആണ്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ബിഗ് ബഡ്ജറ്റ് ചിത്രമായാണ് “ഐ ആം ഗെയിം” ഒരുക്കുന്നത്. അൻബറിവ് ടീം ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’; ഭാഗശ്രീ ബോർസെയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

0

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിലേ നായിക ഭാഗ്യശ്രീ ബോർസെയുടെ പുതിയ പോസ്റ്റർ പുറത്ത്. നായികാ താരത്തിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതിന് മുമ്പ് റിലീസ് ചെയ്ത ഭാഗ്യശ്രീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ദുൽഖർ സൽമാനെ അവതരിപ്പിച്ച ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, നടൻ സമുദ്രക്കനിയുടെ പോസ്റ്റർ എന്നിവയും നേരത്തെ റിലീസ് ചെയ്യുകയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

ചിത്രത്തിന്റെ ടീസർ, ട്രെയിലർ എന്നിവയും റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങളും വൈകാതെ തന്നെ പുറത്ത് വിടും. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ, ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി എന്നിവർക്കൊപ്പം റാണ ദഗ്ഗുബതിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.

സൂരി- ഐശ്വര്യ ലക്ഷ്മി ചിത്രം “മാമൻ” മെയ്‌ 16 ന്; ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് ശ്രീപ്രിയ കമ്പയിൻസ്

0

സൂരി- ഐശ്വര്യ ലക്ഷ്മി ടീം പ്രധാന വേഷങ്ങളിലെത്തുന്ന “മാമൻ” എന്ന തമിഴ് ചിത്രം മെയ് 16 ന് ആഗോള റിലീസ്. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീപ്രിയ കമ്പയിൻസ് ആണ്. പ്രശാന്ത് പാണ്ഡിരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ലാർക് സ്റ്റുഡിയോയുടെ ബാനറിൽ കെ കുമാർ ആണ്. ജി.വി. പ്രകാശ് കുമാർ ചിത്രം ‘ബ്രൂസ്‌ലീ’, വിലങ്ങ്(വെബ് സീരിസ്) എന്നിവയൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് നായകനായ സൂരിയാണ്.

സൂരി, ഐശ്വര്യ ലക്ഷ്മി എന്നിവർ കൂടാതെ രാജ്കിരൺ, സ്വാസിക, ബാബ ഭാസ്കർ, മാസ്റ്റർ. പ്രഗീത് ശിവൻ, ബാല ശരവണൻ, ജയപ്രകാശ്, വിജി ചന്ദ്രശേഖർ, ഗീത കൈലാസം, ഛായാ ദേവി, നിഖില ശങ്കർ, കലൈവാണി ഭാസ്കർ, മെൽവിൻ, ട്രിച്ചി അനന്തി, സാവിത്രി, ശാരദ, തമിഴ്സെൽവി, റെയിൽ രവി, ഉമേഷ് കാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ ട്രെയ്‌ലർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.

ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, സംഗീതം- ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റിംഗ്- ഗണേഷ് ശിവ, കലാസംവിധായകൻ- ജി ദുരൈ രാജ്, സംഘട്ടനം-
മഹേഷ് മാത്യു, നൃത്തസംവിധായകൻ- ബാബ ഭാസ്കർ, വരികൾ- വിവേക്, ഏക്നാഥ്, ഫെർണാണ്ടോ എസ്. മനോഹരൻ, വസ്ത്രാലങ്കാരം- ഭാരതി ഷൺമുഖം, വസ്ത്രങ്ങൾ- എം സെൽവരാജ്, മേക്കപ്പ്- പി. എസ്. കുപ്പുസ്വാമി, വിഎഫ്എക്സ് പ്രൊഡ്യൂസർ- ജെ. ചന്ദ്രമോഹൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- മനോജ്, സ്റ്റിൽസ്- ആകാശ് ബാലാജി, സൗണ്ട് ഡിസൈൻ- എ സതീഷ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഗോപി ധനരാജ്, ആർ ബാലകുമാർ, പ്രൊഡക്ഷൻ എക്സികുട്ടീവ്- ഹരി വെങ്കട്ട് സി, പ്രൊഡക്ഷൻ മാനേജർ- ഇ. വിഗ്നേശ്വരൻ, പിആർഒ- ശബരി

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ പാർത്ഥ് തിവാരി

0

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ ബോളിവുഡ് താരം പാർത്ഥ് തിവാരി. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “കിൽ” എന്ന ബോളിവുഡ് ചിത്രത്തിലെ പ്രകടനത്തിലൂടെ വലിയ ശ്രദ്ധ നേടിയ പാർത്ഥ് തിവാരിയുടെ ആദ്യ മലയാള ചിത്രമാണിത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന “ഐ ആം ഗെയിം” ന്റെ ചിത്രീകരണം ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ചു. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന “ഐ ആം ഗെയിം” ഇപ്പോൾ ചിത്രീകരിക്കുന്നത് തിരുവനന്തപുരത്താണ്.

ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവർ വേഷമിടുന്ന ഈ ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻബറിവ് മാസ്റ്റേഴ്സ് ആണ്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ബിഗ് ബഡ്ജറ്റ് ചിത്രമായാണ് “ഐ ആം ഗെയിം” ഒരുക്കുന്നത്. അൻബറിവ് ടീം ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ആര്ഡിഎക്സിന് ശേഷം ഇതിലൂടെ വീണ്ടും ഒരു നഹാസ് ചിത്രത്തിന് വേണ്ടി അൻബറിവ് മാസ്റ്റേഴ്സ് സംഘട്ടന സംവിധാനം നിർവഹിക്കുകയാണ്.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി

ഉണ്ണി മുകുന്ദൻ സംവിധായകനാവുന്നു; നിർമ്മാണം ശ്രീ ഗോകുലം മൂവീസ്

0

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാവുന്നു. പ്രശസ്ത രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. ചിത്രത്തിലെ നായകനും ഉണ്ണി മുകുന്ദനാണ്. ഉണ്ണി മുകുന്ദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ഇന്ത്യൻ സിനിമയിൽ നിന്നുള്ള വമ്പൻ താരനിരയാണ് അണിനിരക്കുക. കഴിഞ്ഞ ദിവസം ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കോ പ്രൊഡ്യൂസർസ്- വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.

ഐതിഹ്യങ്ങളിൽ വിശ്വസിച്ചും അറിഞ്ഞും അവയുടെ ചരിത്രവും അതിലെ ത്യാഗങ്ങളും ധീരതയും മാന്ത്രികതയും കേട്ട് വളർന്ന താൻ എന്ന കുട്ടി ഒരു നായകനെ കണ്ടെത്തിയത് പുസ്തകങ്ങൾ, സിനിമകൾ, നാടോടി കഥകൾ, ചെറിയ ആക്ഷൻ രൂപങ്ങൾ എന്നിവയിൽ നിന്ന് മാത്രമല്ല, തന്റെ സ്വപ്നങ്ങളിൽ നിന്ന് കൂടിയാണെന്ന് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സൂപ്പർഹീറോകളുടെ കാലഘട്ടത്തിൽ, അവരെ കുറിച്ചു സ്വപ്നം കണ്ടു വളർന്ന തന്നിലെ കുട്ടി ഒരിക്കലും സ്വപ്നം കാണുന്നത് അവസാനിപ്പിച്ചില്ല എന്നും, അതിന്റെ ഫലമായി, ആ കുട്ടിയുടെ ഹൃദയത്തിലുണ്ടായിരുന്ന ഒരു കഥയാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ പറയാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്വന്തമായ ഒരു സൂപ്പർ ഹീറോ കഥയാണ് ഇതിലൂടെ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഗാ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ കാൻവാസിൽ ആണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമായാണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷമാണ് ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിലെ മറ്റു താരങ്ങളുടേയും അണിയറ പ്രവർത്തകരുടേയും പേരുകൾ വൈകാതെ തന്നെ പുറത്തു വിടും. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് സൂചന. ഈ വർഷം ഒരു വമ്പൻ തെലുങ്ക് ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിക്കുക.

കുട്ടികൾക്കും യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മെഗാ മാസ്സ് ആക്ഷൻ ഫാന്റസി എന്റെർറ്റൈനെർ ആയിരിക്കും ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം . മലയാളം കൂടാതെ ഇന്ത്യയിലെ മറ്റു പ്രമുഖ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും..

പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ ഒൻപത് ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ട്; 38 പേർക്ക് പരിക്ക്

0

പാകിസ്ഥാൻ സൈന്യത്തിന്റെ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ ബുധനാഴ്ച ഒമ്പത് സാധാരണക്കാർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് ബുധനാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു.

മെന്ദറിൽ ഒരാൾ കൊല്ലപ്പെട്ടപ്പോൾ പൂഞ്ചിൽ ആറ് പേർ മരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്കും പരിക്കേറ്റു. ഷെൽ ഒരു ബസ് സ്റ്റാൻഡിൽ പതിച്ചതായും അവർ കൂട്ടിച്ചേർത്തു.“2025 മെയ് 06-07 രാത്രിയിൽ, ജമ്മു & കാശ്മീരിന് എതിർവശത്തുള്ള നിയന്ത്രണ രേഖയ്ക്കും ഐബിക്കും അപ്പുറത്തുള്ള പോസ്റ്റുകളിൽ നിന്ന് ആർട്ടിലറി ഷെല്ലാക്രമണം ഉൾപ്പെടെ പാകിസ്ഥാൻ സൈന്യം ഏകപക്ഷീയമായ വെടിവയ്പ്പ് നടത്തി,” നോർത്തേൺ കമാൻഡിലെ പിആർഒ (പ്രതിരോധം) ലെഫ്റ്റനന്റ് കേണൽ സുനീൽ ബരത്വാൾ പറഞ്ഞു.

അതിർത്തിയിലെ ഒന്നിലധികം സെക്ടറുകളിൽ കനത്ത ഷെല്ലാക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി, ഷാപൂർ, മങ്കോട്ട് എന്നിവിടങ്ങളിലും രജൗറിയിലെ ലാം, മഞ്ചകോട്ട്, ഗംബീർ ബ്രാഹ്മണ എന്നിവിടങ്ങളിലും അതിർത്തി കടന്നുള്ള വെടിവയ്പ്പ് നടന്നതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കശ്മീർ താഴ്‌വരയിലെ ഉറി, താങ്ധർ സെക്ടറുകളിലും തീവ്രമായ പീരങ്കി വെടിവയ്പ്പ് കേട്ടു. മങ്കോട്ടിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Pak india war

ഓപ്പറേഷൻ സിന്ദൂർ; തിരിച്ചടിച്ച് മറുപടിയുമായി ഇന്ത്യ; 70 പാക് ഭീകരരെ വധിച്ചു

0

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ 70 പാകിസ്താന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബുധനാഴ്ച പുലര്‍ച്ചെ നടന്ന അപ്രതീക്ഷിത ആക്രമണത്തില്‍ 60-ലേറെ ഭീകരര്‍ക്ക് പരിക്കേറ്റതായും വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താനിലെ ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ ലഷ്‌കര്‍ നേതാക്കളായ അബ്ദുള്‍ മാലിക്, മുദസ്സിര്‍ എന്നിവരും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്ന കൊടുംഭീകരരാണ് അബ്ദുള്‍ മാലിക്കും മുദസ്സിറും. ലഷ്‌കര്‍ കേന്ദ്രമായ പാകിസ്താനിലെ മുരിഡ്‌കെയിലെ മര്‍ക്കസ് തൊയ്ബയ്ക്ക് നേരേ നടത്തിയ ഇന്ത്യന്‍ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ആക്രമണം നടത്തിയത്. മെയ് ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. പാക് ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ പ്രധാന താവളങ്ങളെല്ലാം ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.

operation sindoor

‘ഓപ്പറേഷൻ സിന്ദൂർ’ – ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി

0

ന്യൂഡൽഹി: ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന രാത്രികാല സൈനിക നടപടിയിൽ ഒൻപത് ഭീകര ക്യാമ്പുകളും പരിശീലന കേന്ദ്രങ്ങളും ലക്ഷ്യമിട്ടതായി ഇന്ത്യൻ ആർമിയിലെ കേണൽ സോഫിയ ക്വുറേഷി വ്യക്തമാക്കി. “വിശ്വസനീയമായ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലക്ഷ്യങ്ങൾ തിരഞ്ഞെടുത്തത്,” അവർ ബ്രീഫിംഗിൽ പറഞ്ഞു.

ഈ ക്യാമ്പുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ലഭ്യമായ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവെന്നും, ഇന്ത്യയ്‌ക്കെതിരെ മുൻപ് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതോ, പുരുഷന്മാരെയും സ്ത്രീകളെയും തീവ്രവാദികളാക്കി മാറ്റുന്നതോ ആയ ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും കേണൽ ക്വുറേഷി വിശദീകരിച്ചു.

ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ ലാഹോറിന് ഏകദേശം 40 കിലോമീറ്റർ വടക്കുള്ള മുരിദ്‌കെയിലെ ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീകര പരിശീലന ക്യാമ്പും ഉൾപ്പെടുന്നു. 26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച അജ്മൽ കസബിനെയും ഡേവിഡ് ഹെഡ്‌ലിയെയും പരിശീലിപ്പിച്ചത് ഈ ക്യാമ്പിലാണെന്നും, ഈ ആക്രമണത്തിൽ 150-ലധികം പേർ കൊല്ലപ്പെട്ടതായും അവർ ചൂണ്ടിക്കാട്ടി.