എളുപ്പത്തിൽ തയ്യാറാക്കാം വെർമിസെല്ലി പുലാവ്

കുട്ടികൾക്ക് ഇപ്പോൾ നാടൻ ഭക്ഷണത്തേക്കാൾ ഇഷ്ടം അല്പം മേഡേൺ ആണ്, കുട്ടികൾക്ക് വേഗത്തിൽ തയ്യാറാക്കി നൽകാവുന്ന ഒന്നാണ് വെർമിസെല്ലി പുലാവ് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

ആവശ്യമായ സാധനങ്ങൾ

വെർമിസെല്ലി – രണ്ടു കപ്പ്
ബീൻസ്, കാരറ്റ് നുറുക്കിയത് – മുക്കാൽ കപ്പ്
പീസ് , അമേരിക്കൻ കോൺ – മുക്കാൽ കപ്പ്
പച്ചമുളക് നുറുക്കിയത് – 4 എണ്ണം
സവാള നുറുക്കിയത് – ഒന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂൺ
ഏലക്കായ – 5 എണ്ണം
ഗ്രാമ്പു – 5 എണ്ണം
കറുവപ്പട്ട – അര ഇഞ്ച് കഷ്ണം
കറുവയില – രണ്ടെണ്ണം
മല്ലിപ്പൊടി – മുക്കാൽ ടീസ്പൂൺ
കോക്കനട്ട് പൗഡർ – ഒരു ടേബിൾ സ്പൂൺ
മല്ലിയില , പുതിനയില – അല്പം
എണ്ണ – 3 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചെറുനാരങ്ങ നീര് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെർമിസെല്ലി വറുത്ത് മാറ്റിവെയ്ക്കുക, അതെ പാനിൽ എന്ന ചൂടാകുമ്പോൾ ഏലക്കായ, ഗ്രാമ്പു, കറുവപ്പട്ട, കറുവയില ഇവ വഴറ്റുക ശേഷം പച്ചമുളകും സവാളയും ചേർത്തിളക്കുക.ഇതിലേക്ക് ബീൻസ്, കാരറ്റ് നുറുക്കിയത് പീസ് , അമേരിക്കൻ കോൺ ഉപ്പ് ഇവ ചേർക്കുക. മല്ലിപ്പൊടിയും ചേർത്ത് അടച്ച് പത്ത് മിനിറ്റ് വേവിക്കുക.

ശേഷം 3 കപ്പ് വെള്ളം ഒഴിക്കുക. ഉപ്പ് നോക്കി ആവശ്യത്തിന് ചേർക്കുക. വെള്ളം തിളക്കുമ്പോൾ വെർമിസെല്ലി , മല്ലിയില , പുതിനയില ഇവ ചേർക്കുക .

മിതമായ തീയിൽ വെള്ളം വറ്റുന്നതുവരെ അടുപ്പിൽ വെയ്ക്കുക. അവസാനം കോക്കനട്ട് പൗഡർ , ചെറുനാരങ്ങാ നീര് ഇവ ചേർത്ത് ഇളക്കുക.

admin:
Related Post