വെജിറ്റബിൾ പുലാവ്

തയ്യാറാക്കാം വെജിറ്റബിൾ പുലാവ്

ആവശ്യമായ സാധനങ്ങൾ

ബസുമതി റൈസ് – 1 കപ്പ്

ഉഴുന്നുപരിപ്പ് – കാൽ കപ്പ്

കറുവാപ്പട്ട – 1 കഷ്ണം

ഗ്രാമ്പു – 3

ഏലയ്ക്ക – 4

ജീരകം – അര ടീസ്പൂൺ

കടുക് – അര ടീസ്പൂൺ

മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

പച്ചമുളക് – 2

കാപ്സികം – 1

തക്കാളി – 2

നെയ്യ് – 3 ടേബിൾ സ്പൂൺ

ഗ്രീൻപീസ് – അരകപ്പ്

പുതിനയില – ആവശ്യത്തിന്

ഉപ്പ് – പാകത്തിന്

അണ്ടിപ്പരിപ്പ് , കിസ്മിസ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ബസുമതി അരി കഴുകി ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക
  • ഉഴുന്നുപരിപ്പ് ഉപ്പ് ചേർത്ത് ഒരു കപ്പ് വെള്ളത്തിൽ വേവിച്ച് ഊറ്റിവെയ്ക്കുക .
  • ഗ്രീൻപീസും ഇതുപോലെ വേവിച്ചുവെയ്ക്കുക.
  • ഗ്രാമ്പു,കറുവാപ്പട്ട , ഏലയ്ക്ക എന്നിവ വറുത്ത് പൊടിച്ചുവയ്ക്കുക.
  • ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ജീരകവും,കടുകും പൊട്ടിക്കുക. അതിലേക്ക് ചെറുതായി നുറുക്കിയ തക്കാളി,കാപ്സികം, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റണം.
  • കുതിർത്തുവച്ചിരിക്കുന്ന അരി വെള്ളത്തോടെ ഈ പാത്രത്തിലേക്ക് മാറ്റി തിളപ്പിക്കണം.
  • തിളപ്പിച്ചതിനു ശേഷം പത്രം അടച്ചുവച്ചു തീ കുറച്ചു വേവിക്കുക.
  • ഇതിലേക്ക് ഉഴുന്നുപരിപ്പ് , ഉപ്പ് , പുതിനയില, എന്നിവ ചേർത്തിളക്കുക.
  • വെള്ളം വറ്റി, ചോറ് വെന്തതിനു ശേഷം ഗ്രീൻപീസ് ചേർത്ത് ചോറ് കുഴഞ്ഞു പോകാതെ ചേർത്തിളക്കുക.
  • അണ്ടിപ്പരിപ്പും കിസ്മിസും നെയ്യിൽ വറുത്തുകോരി തയ്യാറാക്കി വച്ചിരിക്കുന്ന ചോറിലേക്ക് വിതറിയശേഷം ചൂടോടെ വിളമ്പാം.
admin:
Related Post