വിവിധതരം ജ്യൂസ്കൾ

ഈ വേനൽ കാലത്ത് കുടിക്കാൻ വിവിധതരം ജ്യൂസ്കൾ പരീക്ഷിക്കാം.

  1. കോക്കനട്ട് റോസ് സർബത്ത് 

തണുപ്പിച്ച ഇളനീർ വെള്ളം     :   രണ്ടര കപ്പ്

റോസ് സിറപ്പ്                         : രണ്ടു ടേബിൾ സ്പൂൺ

ഇളനീർ കഷ്ണങ്ങൾ                : കാൽ കപ്പ്

എല്ലാ ചേരുവകളും കൂടി മിക്സിയിലിട്ട് നന്നായി അടിക്കണം. എന്നിട്ട് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു ഉപയോഗിക്കാം.

2. മസ്ക്മെലൺ സ്മൂത്തി

തയ്ക്കുമ്പളം മുറിച്ചത്            :  രണ്ടു കപ്പ്

വാനില ഐസ്ക്രീം                : ഒരു കപ്പ്

തണുപ്പിച്ച പാൽ                    : ഒരു കപ്പ്

പഞ്ചസാര                             : മുക്കാൽ കപ്പ്

എല്ലാ ചേരുവകളും കൂടി മിക്സിയിലിട്ട് നന്നായി അടിക്കണം. ആവശ്യമെങ്കിൽ     ഐസ്‌ക്യൂബ് ചേർത്ത് ഉപയോഗിക്കാം.

3 . പേരക്ക ലൈം കൂളർ

പച്ച പേരയ്ക്ക     : രണ്ട്

ചെറുനാരങ്ങ       : ഒന്ന്

പഞ്ചസാര           : ആവശ്യത്തിന്

ഉപ്പ്                    : ഒരു നുള്ള്

പേരയ്ക്ക നുറുക്കിയ ശേഷം അല്പം വെള്ളം ചേർത്ത് മിക്സിയിൽ അരയ്ക്കുക. ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കണം. അരിക്കുമ്പോൾ അല്പം വെള്ളവും ചേർക്കണം. ചെറുനാരങ്ങ നീരും പഞ്ചസാരയും ഉപ്പും ആവശ്യമെങ്കിൽ ഐസ്‌ക്യൂബും ചേർത്ത് ഉപയോഗിക്കാം.

admin:
Related Post