സച്ചിന്റെ മോഷന്‍ ടൈറ്റില്‍ എത്തി

ക്രിക്കറ്റ് പശ്ചാത്തലത്തിലൊരുക്കുന്ന മുഴുനീള എന്റര്‍ടെയ്‌നറായ മലയാള ചിത്രം സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പുറത്തിറങ്ങി. അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഷന്‍ ടൈറ്റില്‍ പുറത്തുവിട്ടത്.  ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സച്ചിൻ. രേഷ്മ രാജനാണ് നായിക.

ക്രിക്കറ്റ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധീറും ചേര്‍ന്നാണ് നിർമ്മിക്കുന്നത്. ധര്‍മജന്‍, അപ്പാനി ശരത്, രമേശ് പിഷാരടി, ഹരീഷ് കണാരന്‍, ജൂബി നൈനാന്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ.

ആദ്യഘട്ട ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം പുനലൂരിൽ ഉടൻ ആരംഭിക്കും.

admin:
Related Post