ചപ്പാത്തിക്കൊപ്പം വിളമ്പാൻ രണ്ടു കറികൾ

ഇന്ന് മിക്ക വീടുകളിലും രാത്രി ഭക്ഷണം ചപ്പാത്തിയാണ്. ചപ്പാത്തിയ്ക്ക് പറ്റിയ കറികൾ ഉണ്ടാക്കുക എന്നതാണ് പ്രയാസം. ചപ്പാത്തിക്കൊപ്പം വിളമ്പാൻ രണ്ടു കറികൾ പരിചയപ്പെടാം.

പരിപ്പ് ഫ്രൈ   

ചേരുവകൾ

  1. തുവരപ്പരിപ്പ്           –  ഒരു കപ്പ്
  2. ഉപ്പ്                         – പാകത്തിന്,

മഞ്ഞൾപ്പൊടി          – കാൽ ചെറിയ സ്പൂൺ

മുളകുപൊടി           – അര ചെറിയ സ്പൂൺ

തക്കാളി                   – ഒരു ഇടത്തരം , പൊടിയായി അരിഞ്ഞത്

ഇഞ്ചി                      – ഒരു ചെറിയ കഷ്ണം , പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി          – 1 കുടം,  പൊടിയായി അരിഞ്ഞത്

മല്ലിയില                – രണ്ടു മൂന്നു തണ്ട്

3 . നെയ്യ്                    – ഒരു വലിയ സ്പൂൺ

4 . ചുവന്നുള്ളി കനം കുറച്ച് അരിഞ്ഞത് / വെളുത്തുള്ളി ചതച്ചത് – കാൽ കപ്പ്

ജീരകം                 – ഒരു ചെറിയ സ്പൂൺ

തയ്യാറാക്കുന്ന വിധം :-

  • തുവരപ്പരിപ്പ് വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് വേവിക്കുക.
  • നെയ്യ് ചൂടാക്കി, ചുവന്നുള്ളി /  വെളുത്തുള്ളിയും ജീരകവും മൂപ്പിച്ചു കറിയിൽ ചേർത്ത് ചൂടോടെ വിളമ്പാം.

പീച്ചിങ്ങാക്കറി

ചേരുവകൾ

1 . പീച്ചിങ്ങ                  –  അരക്കിലോ

2 .  എണ്ണ                      – ഒരു വലിയ സ്പൂൺ

3 .  അയമോദകം          – ഒന്നര ചെറിയ സ്പൂൺ

സവാള                   – രണ്ട്, പൊടിയായി അരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത്  – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത്  – ഒരു ചെറിയ സ്പൂൺ

തക്കാളി, ഇടത്തരം        – രണ്ട്, പൊടിയായി അരിഞ്ഞത്

മഞ്ഞൾപ്പൊടി          –    അര ചെറിയ സ്പൂൺ

മല്ലിപ്പൊടി               –  അര ചെറിയ സ്പൂൺ

മുളകുപൊടി           – അര ചെറിയ സ്‌പൂൺ

4 . ചെറുചൂടുവെള്ളം   – അരക്കപ്പ്

തയ്യാറാക്കുന്ന വിധം :-

  • പീച്ചിങ്ങ ഞരമ്പും തൊലിയും കളഞ്ഞു കനം കുറഞ്ഞ വളയങ്ങളായി അരിഞ്ഞുവയ്ക്കുക.
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, മൂന്നാമത്തെ ചേരുവ യഥാക്രമം ചേർത്ത് വഴറ്റുക.
  • നന്നായി വഴന്നശേഷം പീച്ചിങ്ങ അരിഞ്ഞതും ചെറുചൂടുവെള്ളവും ചേർത്തിളക്കുക.
  • ചെറുതീയിൽ വച്ചു വേവിക്കുക
  • പീച്ചിങ്ങയിൽ നികക്കെ മൂടാൻ പാകത്തിന് വെള്ളം വറ്റി പീച്ചിങ്ങ വേവാകുമ്പോൾ വാങ്ങി ചൂടോടെ ചപ്പാത്തിക്കൊപ്പം വിളമ്പാം.

 

admin:
Related Post