
പ്രശസ്ത എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നക്കുട്ടി ജോസ് വിവാഹിതനായി. ആന്‍ ആണ് വധു. “ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങ്” എന്ന് ജോസഫ് അന്നക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു, വിവാഹ വിവരം അറിയിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിനൊപ്പം, പള്ളിയിൽ നിന്നുള്ള ഒരു മനോഹര ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.
ചടങ്ങിൽ ജോസഫിന്റെ കുടുംബവും, വധുവിന്റെ കുടുംബവും, വിവാഹം നടത്തിയ പുരോഹിതരായ സുഹൃത്തുക്കളും, “ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും കുടുംബവും” മാത്രമാണ് പങ്കെടുത്തത് എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. “ആരോ പറഞ്ഞതുപോലെ, മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം,” എന്ന അർത്ഥഗർഭമായ വാചകവും ജോസഫ് തന്റെ കുറിപ്പിൽ പങ്കുവച്ചു.
എഴുത്തുകാരനും റേഡിയോ ജോക്കിയുമായി പ്രശസ്തനായ ജോസഫ് അന്നക്കുട്ടി ജോസ്, മലയാള സിനിമയിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. വിജയ് സൂപ്പറും പൗർണമിയും, ദി ഗാംബ്ലർ, സകലകലാശാല, ചതുരം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
