HomeEntertainmentമേഘ്‌ന രാജ് കേരളത്തിന്റെ റാണി, "സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്" എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ്...

മേഘ്‌ന രാജ് കേരളത്തിന്റെ റാണി, “സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കന്നടയിലെ സെൻസേഷണൽ സ്റ്റാർ കോമൾ കുമാർ, മേഘന രാജ് സർജ, അനുഷ റായ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്’ എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടനും സംവിധായകനുമായ സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജ്യോതി പ്രൊഡക്ഷൻസിന്റെ ബാനറിൽ വികാസ് എസ് ഷെട്ടിയാണ് നിർമ്മിക്കുന്നത്. കോമഡി, ഫാന്റസി, ആത്മീയ വിഷയങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന സംഗീത ബാർ ആൻഡ് റെസ്റ്റോറന്റ് എന്ന ചിത്രത്തിലൂടെ, ഒരു ഇടവേളയ്ക്ക് ശേഷം നടി മേഘന രാജ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. കന്നടത്തിന് പുറമേ മലയാളം, തമിഴ്, ഹിന്ദി എന്നി ഭാഷകളിലായും ചിത്രം എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ആക്ഷന് ഏറെ പ്രധാന്യമുള്ള ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ അഷറഫ് ഗുരുക്കൾ ആണ്. കരിയറിലെ ഏറ്റവും വലിയ സിനിമയാണ് 35 ദിവസത്തെ ആക്ഷൻ രംഗങ്ങളോടെ തീർത്തത്.

“മേഘ്‌നക്ക് നിറയെ ഫൈറ്റ് വരുന്നുണ്ട് ചിത്രത്തിൽ. പഴയകാല യുദ്ധമുറകളോട് കൂടിയുള്ള ഫൈറ്റും ആധുനികമായ ഫൈറ്റും ചിലയിടങ്ങളിൽ അൽപം നർമം കലർന്നതുമായ ഫൈറ്റുകൾ വേണമെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ഏകദേശം 35 ദിവസത്തോളം വേണ്ടിവന്നു ആ ഫൈറ്റ് തീർക്കാൻ. മൊത്തത്തിൽ 25 ഓളം ഫൈറ്റേഴ്സും, പത്തോളം കുതിരകളും. ആദ്യം ഞാൻ അവർക്കു ചെയ്ത ഫൈറ്റ് ഏകദേശം 200 വർഷങ്ങൾക്കു മുൻപുള്ള ഒരു രീതി ആയിരുന്നു!” അഷറഫ് ഗുരുക്കൾ പറയുന്നു. ശിവമോഗ, കുന്ദാപുര തുടങ്ങിയ ലൊക്കേഷനുകളിൽ കൂറ്റൻ സെറ്റ് ഇട്ടായിരുന്നു ഷൂട്ടിംഗ് ഇതിനകം പൂർത്തിയാക്കിയത്. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

ചിത്രത്തിൽ കോമൾ കുമാർ, മേഘ്‌ന രാജ്, അനുഷ റായി എന്നിവർ രണ്ട് വ്യത്യസ്ത വേഷങ്ങളിലായാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു വേഷത്തിൽ കോമൾ ഒരു കൊട്ടാര ചിത്രകാരനായും മറുവശത്ത് ഒരു സിനിമാ സംവിധായകനായും അഭിനയിക്കുന്നു. ഈ ചിത്രത്തിൽ കേരളത്തിലെ രാജ്ഞിയുടെ വേഷത്തിലാണ് മേഘ്ന അഭിനയിക്കുന്നത്. മലയാളവും കന്നഡയും സംസാരിക്കുന്ന മേഘ്‌ന, കോമൾ കുമാറിനൊപ്പം ആദ്യമായിട്ടാണ് സ്‌ക്രീൻ പങ്കിടുന്നത്. സംവിധായകൻ സന്ദേശ് ഷെട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. പ്രമോദ് ഷെട്ടി, പ്രകാശ് തുമ്മിനാട്, വജ്രധിർ ജെയിൻ, ഉത്സവ്, കാർത്തിക് റാവു, രഘു രമണകോപ, സിരിജ, വർദ്ധൻ, കരൺ, രാധിക റാവു ദിവ്യശ്രീ, അക്ഷത, അരസു, മഹേഷ്, നാഗരാജ്, ചിത്രകല, ഉമേഷ് കിന്നൽ, മനീഷ് ഷെട്ടി, രാധാകൃഷ്ണ, മഹാബൽ ഭരതൻ, രാധാകൃഷ്ണ, മഹാബൽഷെട്ടി, സിരി പ്രഭാകർ, എം കെ മഠ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സജീഷ് രാജ് ഛായാഗ്രഹണവും പ്രാൻഷു ഝാ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. പി.ആര്‍.ഒ: പി.ശിവപ്രസാദ് (മലയാളം), ഡിജിറ്റൽ മാർക്കറ്റിംങ്: യു.വി ഡിജിറ്റൽ പ്രമോഷൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

RELATED ARTICLES
- Advertisment -

Most Popular