HomeNewsകാറിന് മുകളിൽ തൂങ്ങിക്കിടന്ന് 40 കിലോമീറ്റർ ചേസിംഗ്; ധീരനായ പോലീസുകാരനെ നേരിട്ട് ആദരിച്ച് മുഖ്യമന്ത്രി വിജയ്

കാറിന് മുകളിൽ തൂങ്ങിക്കിടന്ന് 40 കിലോമീറ്റർ ചേസിംഗ്; ധീരനായ പോലീസുകാരനെ നേരിട്ട് ആദരിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കോയമ്പത്തൂരിൽ സ്വന്തം ജീവൻ പണയം വെച്ച് ലഹരിമരുന്ന് കടത്തുകാരുടെ കാറിനുമുകളിൽ കടന്നുപിടിച്ച് സാഹസികമായി ഗുട്ക കടത്ത് തടഞ്ഞ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനെ മുഖ്യമന്ത്രി ജോസഫ് വിജയ് സെക്രട്ടേറിയറ്റിലേക്ക് വിളിപ്പിച്ച് ആദരിച്ചു. പോലീസുകാരന്റെ ധീരതയെയും കർമ്മനിരതയെയും അഭിനന്ദിച്ച മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ധീരമായ പ്രവർത്തനങ്ങൾക്ക് പ്രശംസാപത്രവും ഉപഹാരവും നൽകി.

കഴിഞ്ഞ ദിവസം കോയമ്പത്തൂർ അതിർത്തിയിൽ വാഹ പരിശോധനയ്ക്കിടെയാണ് സിനിമാറ്റിക് രംഗങ്ങളെ വെല്ലുന്ന സംഭവം നടന്നത്. തടഞ്ഞുനിർത്തിയ കാറിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഗുട്ക കടത്തുകയാണെന്ന് മനസ്സിലാക്കിയ പോലീസ് സംഘം പരിശോധനയ്ക്ക് മുതിർന്നതോടെ പ്രതികൾ കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകൻ കാറിന്റെ മുകളിലേക്ക് ചാടിക്കയറി പിടിച്ച് കിടക്കുകയായിരുന്നു.

ഏകദേശം 40 കിലോമീറ്ററോളം ദൂരം പോലീസുകാരനെ കാറിന്റെ മുകളിലേറ്റിയാണ് പ്രതികൾ അതിവേഗത്തിൽ വാഹനം ഓടിച്ചത്. തുടർന്ന് മറ്റ് പോലീസ് സംഘങ്ങളും ആംബുലൻസും ചേർന്ന് പിന്തുടർന്ന് വാഹനം വളഞ്ഞ് തടഞ്ഞുനിർത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കാറിൽ നിന്ന് 300 കിലോയോളം ഗുട്ക പോലീസ് പിടിച്ചെടുത്തു.

പോലീസുകാരന്റെ ഈ സമാനതകളില്ലാത്ത ധീരതയ്ക്കാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ആദരം ലഭിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular