HomeEntertainmentവിജയ് ദേവെരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ പരാമർശം വിവാദത്തിൽ; സൈബർ ആക്രമണത്തിനെതിരെ നിയമനടപിയുമായി താരങ്ങൾ

വിജയ് ദേവെരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ പരാമർശം വിവാദത്തിൽ; സൈബർ ആക്രമണത്തിനെതിരെ നിയമനടപിയുമായി താരങ്ങൾ

പ്രമുഖ താരദമ്പതികളായ വിജയ് ദേവെരകൊണ്ടയും രശ്മിക മന്ദാനയും അടുത്തിടെ പങ്കെടുത്ത ‘കോഫി വിത്ത് കരണ്‍’ സീസൺ 9 ഷോയിലെ ചില പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുന്നു. ഷോയിൽ തങ്ങളുടെ വിവാഹത്തെക്കുറിച്ചും പ്രൊപ്പോസലിനെക്കുറിച്ചും വിജയ് പറഞ്ഞ കാര്യങ്ങളാണ് ട്രോളുകൾക്കും കടുത്ത വിമർശനങ്ങൾക്കുo കാരണമായത്.

താൻ തന്നെ വിവാഹാഭ്യർത്ഥന നടത്താൻ ഒരു വർഷത്തോളം കാത്തിരുന്നെന്നും 100 തവണയെങ്കിലും തന്നോട് ചോദിച്ച ശേഷമാണ് വിജയ് വിവാഹത്തിന് സമ്മതിച്ചതെന്നുമുള്ള രശ്മികയുടെ വെളിപ്പെടുത്തലാണ് നെറ്റിസൻസിനെ ചൊടിപ്പിച്ചത്. വിജയ് സ്ത്രീകളോട് മോശമായി പെരുമാറുന്നയാളാണെന്നും (Red Flag) അദ്ദേഹത്തിന്റെ പെരുമാറ്റം അഹങ്കാര നിറഞ്ഞതാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.

വിമർശനങ്ങൾ അതിരുകടന്നതോടെ രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ ഒരു വലിയ കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. തങ്ങൾ രണ്ടുപേരും പരസ്പരം ഇഷ്ടപ്പെട്ടാണ് വിവാഹം കഴിച്ചതെന്നും, നെറ്റിസൻസിന്റെ അനാവശ്യ ആശങ്കകൾ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി. ഇതിനിടയിൽ വിജയ് ദേവെരകൊണ്ടയാകട്ടെ, തന്നെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന ഒരു ആക്ഷേപഹാസ്യ വീഡിയോ (Satirical Reel) തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച് ഇതിനോട് തമാശരൂപേണ പ്രതികരിക്കുകയാണുണ്ടായത്.

എന്നാൽ സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങളും വ്യാജ സ്ക്രീൻഷോട്ടുകളും അധിക്ഷേപങ്ങളും അതിരുവിട്ടതോടെ, വിഷയത്തിൽ കർശന നടപടിയുമായി താരങ്ങളുടെ മാനേജ്‌മെന്റ് ടീം രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഹൈദരാബാദ് സൈബർ ക്രൈം പോലീസിൽ താരങ്ങളുടെ ടീം ഔദ്യോഗികമായി പരാതി നൽകുകയും തെളിവുകൾ കൈമാറുകയും ചെയ്തിട്ടുണ്ട്.

rashmika mandanna vijay deverakonda issue

RELATED ARTICLES
- Advertisment -

Most Popular