HomeEntertainmentഗൂഗിൾ മാപ്പും തോറ്റു; അർദ്ധരാത്രി മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായി തമിഴ്‌നാട്ടിലെ പാണ്ട്യൻ: അവിസ്മരണീയ അനുഭവം പങ്കുവെച്ച്...

ഗൂഗിൾ മാപ്പും തോറ്റു; അർദ്ധരാത്രി മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായി തമിഴ്‌നാട്ടിലെ പാണ്ട്യൻ: അവിസ്മരണീയ അനുഭവം പങ്കുവെച്ച് ആന്റോ ജോസഫ്

സിനിമാ ചിത്രീകരണത്തിന് ശേഷം മടങ്ങവേ അർദ്ധരാത്രി വഴിയിൽപ്പെട്ട നടൻ മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായ ആരാധകന്റെ കഥ പങ്കുവെച്ച് നിർമാതാവ് ആന്റോ ജോസഫ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഈ വേറിട്ട സംഭവം ആരാധകരുമായി പങ്കുവെച്ചത്.

മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരക്കുടിയിൽ നിന്ന് കേരളത്തിലേക്ക് പുലർച്ചെ മൂന്നരയോടെ മടങ്ങുമ്പോഴായിരുന്നു സംഭവം. മമ്മൂട്ടി, ആന്റോ ജോസഫ്, രമേഷ് പിഷാരടി, ജോർജ്, ഡ്രൈവർ ഉണ്ണി എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്കാവുകയും ഗൂഗിൾ മാപ്പ് പലവട്ടം വഴി തെറ്റിക്കുകയും ചെയ്തതോടെ ഒരു മണിക്കൂറോളം സംഘം വഴിയിൽപ്പെട്ടു. തുടർന്ന് തിരികെ കാരക്കുടിയിലെ റൂമിലേക്ക് മടങ്ങാൻ മമ്മൂട്ടി നിർദേശിക്കുകയായിരുന്നു.

തുടർന്ന് പട്ടമംഗലത്തുള്ള ഒരു പെട്രോൾ പമ്പിൽ വണ്ട നിർത്തി വഴി ചോദിക്കുമ്പോഴാണ് അവിടെയുണ്ടായിരുന്ന പാണ്ട്യൻ എന്ന യുവാവ് കാറിലിരിക്കുന്നത് മമ്മൂട്ടിയാണെന്ന് തിരിച്ചറിയുന്നത്. ഉറക്കച്ചടവോടെയെത്തിയ പാണ്ട്യൻ ആവേശത്തോടെ “നീങ്ക മമ്മൂട്ടി സാറാ, എന്നെ ഫോളോ സെയ്” എന്ന് പറഞ്ഞ് തന്റെ ബൈക്കിൽ മുന്നിൽ കയറി. ഗൂഗിളിന് പോലും അറിയാത്ത വഴികളിലൂടെ ഏകദേശം 10 കിലോമീറ്ററോളം ദൂരം മുന്നിൽ പോയി ഇവർക്ക് ഹൈവേയിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നു.

യാത്ര തിരിക്കുന്നതിന് മുമ്പ് മമ്മൂട്ടി കാറിൽ നിന്നിറങ്ങി പാണ്ട്യനെ ചേർത്തുപിടിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. പുലർച്ചെ മമ്മൂക്കയെ കണ്ടെന്നും വഴി കാണിച്ചുകൊടുത്തു എന്നും നാളെ ആരോടെങ്കിലും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്ന് രമേഷ് പിഷാരടി ചോദിച്ചപ്പോൾ, മമ്മൂക്കയുടെ ‘കെയർ & ഷെയർ’ ഓർമ്മിപ്പിച്ച് “അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം, പാണ്ട്യൻ പാാൻ ഇന്ത്യൻ ആകട്ടെ” എന്നായിരുന്നു പിഷാരടിയുടെ മറുപടി. അർദ്ധരാത്രിയിലെ ഈ അപ്രതീക്ഷിത സ്നേഹാനുഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular