HomeEntertainmentനടനും തിരക്കഥാകൃത്തുമായ ഷേർഷാ ഷെരീഫ് വിവാഹിതനായി; വധു നിത്യ സോളമൻ

നടനും തിരക്കഥാകൃത്തുമായ ഷേർഷാ ഷെരീഫ് വിവാഹിതനായി; വധു നിത്യ സോളമൻ

നടനും തിരക്കഥാകൃത്തുമായ ഷേർഷാ ഷെരീഫ് വിവാഹിതനായി. നിത്യ സോളമൻ ആണ് വധു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഇൻസ്റ്റഗ്രാമിലൂടെ ഷേർഷ തന്നെയാണ് വിവാഹവിവരം ആരാധകരെ അറിയിച്ചത്.

“വ്യത്യസ്ത പാതകൾ, പ്രാർഥനകൾ, ഒരു പ്രണയം… വിവാഹിതരായി! സർക്കാരിന് നന്ദി. സ്വാതന്ത്ര്യദിനത്തിൽ ഒരു പോരാളി ഓഫീഷ്യലായി എന്റെ കൂടെ കൂടി. കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി,” എന്ന് ഷേർഷാ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ടൊവിനോ തോമസ് – ബേസിൽ ജോസഫ് ചിത്രം ‘അതിരടി’യിലെ ‘ആൽഫാ മെയിൽ വിവി’ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ഷേർഷാ ഷെരീഫ്. ഗൗരി ജി. കിഷൻ കേന്ദ്രകഥാപാത്രമായ ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും അതിൽ നായകനായെത്തിയതും ഷേർഷയായിരുന്നു. ‘ഹൃദയം’, ‘ബാഡ് ബോയ്‌സ്’, ‘നിഴൽ’, ‘മൂൺവാക്ക്’, ‘മധുവിധു’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

വിവാഹിതരായ നവദമ്പതിമാർക്ക് ആശംസകളുമായി ചലച്ചിത്ര രംഗത്തെ പ്രമുഖർ രംഗത്തെത്തി. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, സംവിധായകൻ കൃഷാന്ദ്, നടിമാരായ നിഖില വിമൽ, കല്യാണി പണിക്കർ എന്നിവരുൾപ്പെടെ നിരവധിയാളുകളാണ് ആശംസകൾ അറിയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular