HomeEntertainmentആമിർ ഖാന് മൂന്നാം വിവാഹം; 25 വർഷത്തെ സൗഹൃദം, ഒടുവിൽ ഗൗരി സ്പ്രാറ്റിനെ സ്വന്തമാക്കി ബോളിവുഡ്...

ആമിർ ഖാന് മൂന്നാം വിവാഹം; 25 വർഷത്തെ സൗഹൃദം, ഒടുവിൽ ഗൗരി സ്പ്രാറ്റിനെ സ്വന്തമാക്കി ബോളിവുഡ് മിസ്റ്റർ പെർഫെക്ഷനിസ്റ്റ്

ബോളിവുഡ് കാത്തിരുന്ന ആ വിവാഹം ഒടുവിൽ നടന്നു. മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ (61) ഇനി ഗൗരി സ്പ്രാറ്റിന് സ്വന്തം. രണ്ടു വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഔദ്യോഗികമായി വിവാഹിതരായത്. മുംബൈ ബാന്ദ്രയിലുള്ള ആമിർ ഖാന്റെ വസതിയിൽ വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

ആമിർ ഖാനും ഗൗരി സ്പ്രാറ്റും വിവാഹ രജിസ്റ്ററിൽ ഒപ്പുവെച്ച് നിയമപരമായി വിവാഹിതരായ വിവരം ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. വിവാഹ സ്ഥിരീകരണത്തിന് പിന്നാലെ ആമിറിന്റെ പിആർ ഏജൻസി ഇരുവരുടെയും ആദ്യ വിവാഹ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. “പ്രണയത്തിന്റെയും സന്തോഷത്തിന്റെയും ഓർമ്മകളുടെയും ആഘോഷം…” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular