സോഷ്യൽ മീഡിയയിലും ടെലിവിഷൻ രംഗത്തും ഏറെ തരംഗം സൃഷ്ടിച്ച അവതാരകനും നടനുമായ ജീവ ജോസഫും വ്ലോഗറും നടിയുമായ അപർണ തോമസും വേർപിരിയുന്നു. 11 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിനാണ് ഇരുവരും വിരാമമിടുന്നത്.
സോഷ്യൽ മീഡിയയിലൂടെ ജീവ തന്നെയാണ് ഇരുവരും വേർപിരിയുന്ന വിവരം ആരാധകരെ അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് ഈ തീരുമാനമെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് പിരിയുന്നതെന്നും ജീവ വ്യക്തമാക്കി.
“വളരെ പ്രയാസപ്പെട്ടാണ് ഞാൻ ഇത് നിങ്ങളോട് പങ്കുവെക്കുന്നത്. ഒരു ദമ്പതികൾ എന്ന നിലയിൽ നിങ്ങൾ ഞങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു. എന്നാൽ ഇനി മുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ജീവ എന്നും അപർണ എന്നും രണ്ടുപേർ മാത്രമേയുള്ളൂ. എവിടെയോ എന്തോ തെറ്റിപ്പോയി, ഇനി ഇത് ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നു,” എന്ന് ജീവ കുറിച്ചു.
ഇരുവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും കൂടുതൽ ചോദ്യങ്ങളുമായി ബുദ്ധിമുട്ടിക്കരുതെന്നും ജീവ കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. 2015 ഓഗസ്റ്റ് 24-നായിരുന്നു ജീവയുടെയും അപർണയുടെയും വിവാഹം.
Jeeva and Aparna Thomas Announce Separation

