HomeEntertainmentവിവാഹത്തിന് ഇനി മണിക്കൂറുകൾ; വേടന്റെ ബാച്ചിലർ പാർട്ടി ആഘോഷമാക്കി സുഹൃത്തുക്കൾ

വിവാഹത്തിന് ഇനി മണിക്കൂറുകൾ; വേടന്റെ ബാച്ചിലർ പാർട്ടി ആഘോഷമാക്കി സുഹൃത്തുക്കൾ

പ്രശസ്ത റാപ്പർ വേടനും (ഹിരൺദാസ് മുരളി) എഴുത്തുകാരി നവമി ലതയും തമ്മിലുള്ള വിവാഹം ഫെബ്രുവരി 24-ന് തൃശൂരിൽ നടക്കാനിരിക്കെ, ആഘോഷങ്ങൾക്ക് തുടക്കമായി. വിവാഹത്തിന് മുന്നോടിയായി സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ബാച്ചിലർ പാർട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ലളിതമായ ചടങ്ങുകളോടെയുള്ള രജിസ്റ്റർ വിവാഹമാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയിൽ വെച്ച് എം.വി ഗോവിന്ദൻ മാസ്റ്ററാണ് വേടന്റെ വിവാഹവാർത്ത ഔദ്യോഗികമായി അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആഘോഷ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular