HomeEntertainmentഅനുപമയുടെ തുറന്നുപറച്ചിലും സത്യാവസ്ഥയും: വ്യക്തിജീവിതത്തിലെ വിവാദങ്ങളിൽ ഒടുവിൽ പ്രതികരിച്ച് ധ്രുവ് വിക്രം!

അനുപമയുടെ തുറന്നുപറച്ചിലും സത്യാവസ്ഥയും: വ്യക്തിജീവിതത്തിലെ വിവാദങ്ങളിൽ ഒടുവിൽ പ്രതികരിച്ച് ധ്രുവ് വിക്രം!

വ്യക്തിജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഉയരുന്ന ചർച്ചകളിൽ പ്രതികരണവുമായി തമിഴ് യുവനടൻ ധ്രുവ് വിക്രം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചോ വ്യക്തികളുടെ പേരുകളോ നേരിട്ട് പരാമർശിച്ചില്ലെങ്കിലും, തൻ്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള അനാവശ്യ ചർച്ചകൾ മാനസികമായി ബാധിച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. നടി അനുപമ പരമേശ്വരൻ ഒരു അഭിമുഖത്തിൽ തൻ്റെ മുൻകാല പ്രണയബന്ധത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ചർച്ചകളും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ധ്രുവിൻ്റെ പ്രതികരണം.

ഒരു പ്രമുഖ മാധ്യമത്തിൻ്റെ റൗണ്ട് ടേബിൾ പരിപാടിയിൽ സംസാരിക്കവെയാണ് ധ്രുവ് മനസ്സ് തുറന്നത്. “വളരെ സത്യസന്ധമായി പറഞ്ഞാൽ, ഈ വാർത്തകളും ചർച്ചകളും എന്നെ ബാധിച്ചിട്ടില്ല എന്ന് പറയാൻ കഴിയില്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ യാഥാർത്ഥ്യത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് പ്രധാനം. നമ്മൾ ആരാണെന്നും എന്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും വ്യക്തമായ ധാരണയുണ്ടായിരിക്കണം. നമ്മൾ സ്നേഹിക്കുന്നവരെയും നമുക്ക് പ്രിയപ്പെട്ടവരെയും സംരക്ഷിക്കുക എന്നതാണ് പ്രധാനം. സത്യത്തിൻ്റെ വശത്താണ് നമ്മളെങ്കിൽ ഇത്തരം വിമർശനങ്ങൾക്കും ചർച്ചകൾക്കും ഒരു പരിധിവരെയേ നമ്മെ സ്വാധീനിക്കാൻ സാധിക്കൂ,” ധ്രുവ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനെക്കുറിച്ചും താരം സംസാരിച്ചു. സിനിമകളുടെ പ്രചാരണ സമയത്തൊഴികെ ബാക്കി സമയങ്ങളിൽ സംഗീതത്തിലും വായനയിലും സമയം കണ്ടെത്താനാണ് തനിക്ക് ഇഷ്ടമെന്നും താരം കൂട്ടിച്ചേർത്തു.

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘ബൈസൺ’ എന്ന ചിത്രത്തിൽ ധ്രുവും അനുപമയും ഒന്നിച്ചഭിനയിച്ചിരുന്നു. അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ താൻ രണ്ടു വർഷത്തോളം നീണ്ട മാനസികമായി വിഷമമുണ്ടാക്കിയ ഒരു പ്രണയബന്ധത്തിലായിരുന്നുവെന്നും, പങ്കാളിയിൽ നിന്നും വലിയ രീതിയിലുള്ള നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അനുപമ തുറന്നുപറഞ്ഞിരുന്നു. ആരുടെയും പേര് അനുപമ വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ധ്രുവ് വിക്രമിന്റെ പേരുമായി ബന്ധപ്പെടുത്തി വൻ പ്രചാരണമാണ് നടന്നത്.

Dhruv Vikram Responds to Breakup Rumors and Scrutiny After Anupama Parameswaran’s Statement

RELATED ARTICLES
- Advertisment -

Most Popular