HomeEntertainmentഓണം ആഘോഷിച്ച് നടി അസിന്റെ മകൾ; അരിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓണം ആഘോഷിച്ച് നടി അസിന്റെ മകൾ; അരിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

തെന്നിത്യൻ സിനിമയിലും ബോളിവുഡിലും ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്ന നടി അസിന്റെ മകൾ അരിന്റെ ഓണാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കുടുംബത്തോടൊപ്പമുള്ള ഓണാഘോഷത്തിനിടെ പകർത്തിയ അപൂർവ്വ ചിത്രങ്ങൾ അസിൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.

പൂക്കളത്തിന് നടുവിലിരുന്ന് മനോഹരമായി പൂക്കളമൊരുക്കുന്ന അരിന്റെ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ കവർന്നത്. ഓറഞ്ച് നിറത്തിലുള്ള പരമ്പരാഗത ഡിസൈനിലുള്ള വസ്ത്രമണിഞ്ഞാണ് അരിൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

2016 ജനുവരിയിലായിരുന്നു മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുൽ ശർമ്മയുമായുള്ള അസിന്റെ വിവാഹം. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്ന അസിൻ, 2017 ഒക്ടോബറിലാണ് മകൾ അരിന് ജന്മം നൽകുന്നത്.

പൊതുവേദികളിലോ സോഷ്യൽ മീഡിയയിലോ മകളുടെ ചിത്രങ്ങൾ അപൂർവ്വമായി മാത്രം പങ്കുവെക്കാറുള്ള അസിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ആരാധകർക്കിടയിൽ വൈറലായി മാറി.

ആമിർ ഖാനൊപ്പം അഭിനയിച്ച ‘ഗജിനി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ തരംഗം സൃഷ്ടിച്ച അസിൻ തമിഴ്, തെലുങ്ക് ഭാഷകളിലും നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായിട്ടുണ്ട്. 2015-ൽ പുറത്തിറങ്ങിയ ‘ഓൾ ഈസ് വെൽ’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular