റഹ്‌മാൻ നായകനാവുന്ന സസ്പെൻസ് ത്രില്ലർ ‘ 7 ‘- സെവന്റെ ട്രെയിലർ റിലീസായി !

ജൂൺ 5 നു പ്രദർശനത്തിനെത്തുന്ന ,റഹ്‌മാൻ നായകനാവുന്ന തമിഴ് – തെലുങ്ക്  ദ്വിഭാഷാ ചിത്രമായ      ‘ 7 ‘ – ‘സെവന്റെ ട്രെയിലർ റിലീസായി.കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നതാണ് ട്രെയിലർ. ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തിൽ വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷണർ നായക കഥാപാത്രമാണ് റഹ്മാന്റേത് . റഹ്‌മാൻ ആദ്യന്തം കാക്കി ഉടുക്കാത്ത പോലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് എന്നത് പ്രത്യേകതയാണ് . തെലുങ്കിലെ യുവ നായകൻ ഹവിഷ് പ്രതിനായക ഛായയുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു .ഛായാഗ്രാഹകൻ കൂടിയായ നിസ്സാർ ഷാഫിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് സെവൻ  . സെവനിൽ റെജീന കസാന്ദ്ര  , നന്ദിത ശ്വേതാ , അദിതി ആര്യാ , അനീഷാ അംബ്രോസ് , പൂജിതാ പൊന്നാട , തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത് . 

നഗരത്തിൽ സുന്ദരിമാരായ ആറു പെൺകുട്ടികൾക്കുണ്ടാവുന്ന ജീവിത ദുരന്തങ്ങൾ പോലീസ് ഡിപ്പാർട്‌മെന്റിന് വെല്ലുവിളിയാവുന്നു .വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ഇരകളായ ആറു പെൺകുട്ടികൾ വിവിധ സന്ദർഭങ്ങളിൽ  പോലീസ് കമ്മീഷണറുടെ അടുത്ത് പരാതിയുമായി എത്തുന്നു .ആറു പേരും പരാതി നൽകുന്നത് ഒരേ വ്യക്തിക്കെതിരെ . അവൻ തന്നെയാണോ കുറ്റവാളി ?.എന്തിനു വേണ്ടി ഈ കുറ്റകൃത്യങ്ങൾ നടത്തി ? ആരാണ് യഥാർത്ഥ കുറ്റവാളി ? എന്നീ ചോദ്യങ്ങൾക്കുള്ള  ഉത്തരം തേടിയുള്ള റഹ്മാൻ അവതരിപ്പിക്കുന്ന , പോലീസ് കമ്മീഷണർ വിജയ് പ്രകാശിന്റെ കുറ്റാന്വേഷണ യാത്ര ചെന്നെത്തുന്നത് നടുക്കുന്ന സത്യങ്ങളിലേക്കാണ് .

ഗ്ലാമറും ആക്ഷനും ദുരൂഹതകളും നിറഞ്ഞ, പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പിൽ നിർത്തുന്ന ഒരു അവതരണ രീതിയാണ് നിസ്സാർ ഷാഫി സ്വീകരിച്ചിട്ടുള്ളത് . ചൈതൻ ഭരദ്വാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. കിരൺ  സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്ന് നിർമ്മിച്ച 7- സെവൻ  ഹൈദരാബാദ് ,ചെന്നൈ ,പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത് .


#  സി .കെ. .അജയ് കുമാർ,പി ആർ ഓ

admin:
Related Post