HomeMovies'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍'ലെ രണ്ടാമത്തെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു

‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’ലെ രണ്ടാമത്തെ വീഡിയോ സോങ്ങ് റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247),  ആസിഫ് അലി – ഭാവന ചിത്രം ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’ലെ  രണ്ടാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു.

തനിയെ തനിയെ

എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സുജിത് സുരേശനും ചാൾസ് നസാരെത്തും ചേർന്നാണ്. ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് ഡോണ്‍ വിൻസെന്റ് ഈണം പകർന്നിരിക്കുന്നു.

രോഹിത് വി എസ് സംവിധാനം നിർവഹിച്ച ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’ എന്ന ചിത്രത്തിൽ അജു വർഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീർ അബ്ദുൾ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജും ചിത്രസംയോജനം ലിവിങ്സ്റ്റൺ മാത്യുവുമാണ് നിർവഹിച്ചിരിക്കുന്നത്. Muzik24(മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ആന്റണി ബിനോയ്ബിജു പുളിക്കൽ എന്നിവർ ചേർന്നാണ് ഫോർ എം എന്റർടൈൻമെന്റ്സ് ന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.
RELATED ARTICLES
- Advertisment -

Most Popular