മാസ്റ്റര്‍ പീസ് ഫസ്റ്റ് റിവ്യൂ

ജനപ്രിയചിത്രങ്ങളുടെ ശ്രേണിയിലേക്ക് മമ്മൂട്ടിയുടെ പുതിയ സംഭാവനയാണ് മാസ്റ്റര്‍ പീസ്. രാജാധിരാജ എന്ന മമ്മൂട്ടി ചിത്രത്തിലുടെ സംവിധായകനായ അജയ് വാസുദേവന് ഈ ചിത്രത്തിന്‍റെയും സംവിധായകന്‍. തിരക്കഥ ഉദയ്കൃഷ്ണ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മാസ്സ് ഹിറ്റ്‌ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ചിത്രത്തില്‍ മമ്മുട്ടിയുടെ കഥാപാത്രത്തിന്‍റെ കടന്നു വരവുതന്നെ പ്രേക്ഷകരില്‍ ആവേശം ഉണര്‍ത്തുന്നതാണ്. പോക്കിരിരാജക്ക് ശേഷം ഇത്രയും വെയിറ്റ് ചെയ്ത ഒരു ഇൻട്രോ സീൻ തന്നെ ഇല്ലന്നുപറയാം. ആരാധകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.

ദീപക് ദേവാണ് ചിത്രത്തിന്‍റെ സംഗീതസംവിധായകന്‍. മനോഹരമായ ഗാനങ്ങള്‍ കൊണ്ടും ചിത്രം ശ്രദ്ധനേടുന്നു. ഈ ക്രിസ്തുമസ് അവധികാലത്ത് കുടുംബപ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാന്‍ സാധിക്കുന്ന മമ്മുട്ടി ചിത്രമാണ്‌ മാസ്റ്റര്‍ പീസ്.

കോളേജ് അധ്യാപകനായ എഡ്ഡി എന്ന എഡ്വര്‍ഡ് ലിവിംഗ്സ്റ്റണ്‍ ആയാണ് മമ്മുട്ടി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. തനി നാട്ടുപുറത്തുകാരന്‍ അച്ചായനല്ല എഡ്ഡി. ആരെയെും വെല്ലും വിധം സ്‌റ്റൈലിഷാണ് എഡ്ഡി. തികച്ചും അടിപൊളി. മമ്മൂട്ടിയുടെ മറ്റൊരു മികച്ച ക്രിസ്ത്യന്‍ കാരക്ടര്‍ റോള്‍ എന്നും പറയാം.

ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി കോളജ് ക്യാംപസിലെത്തുന്നു എന്നത് തന്നെയാണ് മാസ്റ്റര്‍ പീസിന്റെ ഹൈലൈറ്റ്. ഇംഗ്ലീഷ് പ്രൊഫസറായ എഡ്ഡി ക്യാംപസിലെ പൂര്‍വ്വവിദ്യാര്‍ഥിയുമാണ്.

ചേരി തിരിഞ്ഞ് സകല പ്രശ്നങ്ങളും സൃഷ്ടിക്കുന്ന കോളജ് പയ്യന്‍മാര്‍ പ്രിസന്‍സിപ്പലിന് തലവേദനയാകുന്നു. ക്യാംപസിന്റെ  അവസ്ഥ പ്രിന്‍സിപ്പലിന് അത്ര സമാധാനം നല്‍കുന്നതല്ല. ക്യാംപസിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍  വലിയൊരു റിബല്‍ ക്യാംപസിലേക്ക് എത്തണം. അതിനുള്ള പ്രിന്‍സിപ്പലിന്റെ ചോയിസാണ് എഡ്ഡി. എഡ്ഡിയെ ക്യാംപസിലേക്ക് പ്രിന്‍സിപ്പല്‍ പ്രത്യേക താത്പര്യാര്‍ഥം ക്ഷണിച്ച് വരുത്തുന്നതാണ്. ക്യാംപസ് ജനറേഷന്‍ സകല സ്‌റ്റൈലുകളും ജാഡകളും തകര്‍ത്ത് കൊണ്ട് അവരേക്കാള്‍ ചെറുപ്പമായിട്ടാണ് എഡ്ഡിയുടെ ക്യാംപസിലേക്കുള്ള മാസ് എന്‍ട്രി. തുടര്‍ന്നുള്ള സംഭവങ്ങളാണ് മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ പറയുന്നത്.

ക്യാംപസ് ചിത്രം എന്നതിലുപരിയായി കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധമാണ് ചിത്രത്തിന്റെ കഥ. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. മക്ബൂല്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, വരലക്ഷമി ശരത്കുമാര്‍, ദിവ്യദര്‍ശന്‍, കൈലാഷ്, പൂനംബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സന്തോഷ്‌പണ്ഡിറ്റ്‌ പ്യുണ്‍ ന്‍റെ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നത്.

admin:
Related Post