HomeNewsടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനില്‍ അബദ്ധത്തില്‍ കൈ തട്ടി; കോഴിക്കോട് കൗമാരക്കാരിക്ക് ദാരുണാന്ത്യം

ടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനില്‍ അബദ്ധത്തില്‍ കൈ തട്ടി; കോഴിക്കോട് കൗമാരക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് : വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. കൊടുവള്ളി കച്ചേരിമുക്കില്‍ കച്ചേരിമുക്ക് കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തന്‍ഹ(12) ആണ് മരിച്ചത്. വീടിന്റെ ടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനില്‍ അബദ്ധത്തില്‍ കൈ തട്ടി.

പഴയ വീടിന് സമീപത്തൂടെ ലൈന്‍ ഏറെ അകലത്തിലായിരുന്നു കടന്നു പോയത് എന്നാല്‍ പുതയതായി വെച്ച വീടിന് സമീപമായിരുന്നു വൈദ്യൂതിലൈന്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

അപകടം നടന്ന ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ നിര്‍മ്മിച്ച പുതിയ വീട് വൈദ്യുതി ലൈനിനോട് ചേര്‍ന്നായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്.

young died at kozhikode

RELATED ARTICLES
- Advertisment -

Most Popular