HomeNewsയു.എസ് വിമാനവാഹിനിക്കപ്പൽ ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക; 'മിസൈലുകൾ അടുത്തെങ്ങും എത്തിയിട്ടില്ല'

യു.എസ് വിമാനവാഹിനിക്കപ്പൽ ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക; ‘മിസൈലുകൾ അടുത്തെങ്ങും എത്തിയിട്ടില്ല’

അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ (USS Abraham Lincoln) ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം പൂർണ്ണമായും തള്ളി അമേരിക്കൻ സൈന്യം. കപ്പലിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നും ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ കപ്പലിന്റെ അടുത്തെങ്ങും എത്തിയിട്ടില്ലെന്നും അമേരിക്കൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.

“എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടിട്ടില്ല. വിക്ഷേപിച്ച മിസൈലുകൾ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ല,” എന്ന് യു.എസ് സൈന്യം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനും ഇറാൻ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണികൾ ഇല്ലാതാക്കുന്നതിനുമുള്ള നിരന്തരമായ പോരാട്ടത്തിന്റെ ഭാഗമായി യു.എസ്.എസ് എബ്രഹാം ലിങ്കണിൽ നിന്ന് ഇപ്പോഴും പോർവിമാനങ്ങൾ ദൗത്യങ്ങൾക്കായി പറന്നുയരുന്നുണ്ടെന്നും സൈന്യം കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular