
ഉണ്ണി മുകുന്ദനെതിരെ മാനേജർ വിപിൻ കുമാർ പൊലീസിൽ നൽകിയ പരാതി പുറത്ത്. ആറ് വർഷമായി കൂടെ പ്രവർത്തിച്ച തന്നെ നടൻ മാനസികമായി പീഡിപ്പിക്കുകയും തേജോവധം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് വിപിൻ പറയുന്നത്. ‘മാർക്കോ’ സിനിമയ്ക്ക് ശേഷം എത്തിയ ‘ഗെറ്റ് സെറ്റ് ബേബി’ പരാജയമായതിനാൽ ഉണ്ണി മുകുന്ദൻ സിനിമയിലെ അണിയറപ്രവർത്തകരോടും നായികയോടും അസ്വാരസത്തിലാണ്. സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്നും ശ്രീഗോകുലം മൂവീസ് പിന്മാറിയത് നടന് ഷോക്ക് ആയിരുന്നു. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിുന് പിന്നാലെ തന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ച് അപായപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന് ശത്രുതയുള്ള മറ്റൊരു നടൻ തന്ന തന്റെ കൂളിങ് ഗ്ലാസ് എറിഞ്ഞുടച്ചു. ക്രൂരമായി മർദ്ദിച്ചു. കൊന്ന് കളയുമെന്ന് ഭീഷണി പെടുത്തി എന്നൊക്കയാണ് വിപിൻ പരാതിയിൽ പറയുന്നത്.
വിപിൻ കുമാറിന്റെ പരാതി
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണി മുകുന്ദന്റെ പ്രഫഷനൽ മാനേജരായി ജോലി ചെയ്ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടെയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തു വരികയാണ്. ഉണ്ണി മുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപ്പിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിന് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്ന് ുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്‌നങ്ങൾ പ്രഫഷനലായി എന്നേയും ബാധിച്ചിട്ടുണ്ട്.
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം സംവിധാനം ചെയ്യുന്ന വലിയൊരു ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ അന്നൗൻസ് ചെയ്തിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിൽ നിന്നും പിൻമാറി. അത് അദ്ദേഹത്തിന് വലിയ ഷോക്ക് ആയി മാറി. കൂടാതെ ഒരു പ്രമുഖ താരം അനൗൺസ് ചെയ്ത ചിത്രീകരണം ആരംഭിക്കാനിരുന്ന മറ്റൊരു ചിത്രം ഉണ്ണി മുകുന്ദൻ അതിന്റെ പ്രൊഡ്യൂസറോട് നിശ്ചയിച്ചിരിക്കുന്ന താരത്തെ ഒഴിവാക്കി തന്നെ വച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ആ പ്രൊഡ്യൂസറോട് സംസാരിക്കാൻ എന്നെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് നടക്കാതെ വന്നതിലുള്ള അമർഷം ആ പ്രൊഡ്യൂസറെയും എന്നെയും ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞാണ് തീർത്തത്.
Unnimukundan Manager case

