ബോളിവുഡ് സംഗീതത്തെ ഭരിക്കുന്നത് രണ്ട് മാഫിയകള്‍; വെളിപ്പെടുത്തലുമായി സോനു നിഗം

നടന്‍ സുശാന്തിന്റെ മരണത്തിന് ശേഷം വരുന്ന വാര്‍ത്തകള്‍ ബോളിവുഡിലെ മറ്റൊരു ലോകത്തെ വെളിപ്പെടുത്തുന്നതാണ്. ബോളിവുഡിലെ സ്വജനപക്ഷവാദത്തെ കുറിച്ചും ബോളിവുഡ് ഭരിക്കുന്ന പ്രത്യേക സംഘത്തെ കുറിച്ചുമുള്ള വെളിപ്പെടുത്തലുകള്‍ ഓരോ ദിവസം വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് ഗായകനാനായ സോനു നിഗം ബോളിവുഡ് സംഗീതത്തെ ഭരിക്കുന്ന മാഫിയകളെ കുറിച്ച് പറയുകയാണ്.

ഭാവിയില്‍ സംഗീതമേഖലയില്‍ നിന്നുമൊരു ആത്മഹത്യയെക്കുറിച്ച് ജനങ്ങള്‍ കേള്‍ക്കും. പ്രധാനമായും ബോളിവുഡില്‍ രണ്ട് മാഫിയകളാണ് എല്ലാം തീരുമാനിക്കുന്നത്. അവര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ ഉണ്ടെന്നും അവരുടെ സ്വാധീനവുമുപയോഗിച്ച് ആരൊക്കെ പാടണം പാടരുത് എന്ന് നിശ്ചയിക്കും എന്നും സോനു പറയുന്നു. അവരുടെ ലക്ഷ്യം പണം മാത്രമാണ് ഗായകരുടെ കഴിവ് അവര്‍ക്ക് വിഷമയല്ല. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഗായകനായി വന്നതിനാല്‍ അധികം മത്സരങ്ങളൊന്നും ഇല്ലാതെ തനിക്ക് തുടരാന്‍ സാധിച്ചു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു അദ്ദേഹം പറയുന്നു.

ഗായകന്‍ അര്‍ജിത്ത് സിങ്ങിന് ഉണ്ടായ ദുരനുഭവമാണ് സോനു നിഗം ഈ വിഷയത്തില്‍ ഉദാഹരണമായി ഉന്നയിക്കുന്നത്. സല്‍മാന്‍ അഭിനയിച്ച സുല്‍ത്താന്‍ എന്ന സിനിമയില്‍ അര്‍ജിത്ത് ആലപിച്ച ഗാനം മാറ്റം സംഗീത സംവിധായകന് മേല്‍ സമ്മര്‍ദ്ദമുണ്ടായി എന്നാണ് സോനു ഉന്നയിക്കുന്ന ആരോപണം. അതിന് പിന്നില്‍ ആരുടെയെങ്കിലും പേര് പറയാതെയാണ് സോനു ആരോപണം ഉന്നയിക്കുന്നത്. അനുഭവസമ്ബത്തുള്ള ഗായകരുടെ അനുഭവം ഇതാണെങ്കില്‍ പുതുമുഖങ്ങളുടെ അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ എന്നും അദ്ദേഹം പറയുന്നു.

ബോളിവുഡ് സിനിമകളില്‍ പാടുന്നതിന് പ്രതിഫലം കിട്ടാറില്ല എന്ന വെളിപ്പെടുത്തലുമായി നേഹ കക്കര്‍ എന്ന ബോളിവുഡ് ഗായിക രംഗത്ത് വന്നിരുന്നു. പാട്ട് ഹിറ്റായാല്‍ പിന്നീട് ഗായകര്‍ക്ക് ഷോയില്‍ പാടാന്‍ അവസരങ്ങള്‍ ലഭിക്കും.അവിടെ നിന്നും പണം സമ്ബാദിക്കാമല്ലോ എന്ന നിലപാടാണ് ബോളിവുഡിലെന്നും ഗായിക വ്യക്തമാക്കിയിരുന്നു.

English summary : Two mafias rule Bollywood music; Sonu Nigam with revelation

admin:
Related Post