HomeNewsസുജിത്തിന് വിട

സുജിത്തിന് വിട

തമിഴ്‌നാട്ടിൽ കുഴൽക്കിണറിൽ അകപ്പെട്ട സുജിത് എന്ന കുട്ടി മരണത്തിന് കീഴടങ്ങി. കിണറിൽനിന്നും ദുർഗന്ധം വന്നതോടെയാണ് മരണം സ്ഥിതീകരിച്ചത്. അഴുകിത്തുടങ്ങിയിരുന്ന ശരീരം കിണറിൽകൂടിത്തന്നെ പുറത്തെടുക്കുകയായിരുന്നു. രാജ്യം ഒന്നാകെ പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ദിനങ്ങൾക്ക് അന്ത്യമായി.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുജിത് കുഴൽക്കിണറിൽ വീഴുന്നത്. ആദ്യം 25 അടി താഴ്ചയിൽ വീണസുജിത്ത് പിന്നീട് 85 അടിയോളം താഴ്ചയിലേക്ക് പോയി. കുട്ടിയെ രക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്തു എന്ന് അധികൃതർ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular