HomeNewsവിലാപയാത്ര ആലപ്പുഴ ജില്ലയിൽ കടന്നുപോകുന്ന വഴികൾ

വിലാപയാത്ര ആലപ്പുഴ ജില്ലയിൽ കടന്നുപോകുന്ന വഴികൾ

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് രാത്രി ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും. ദേശീയപാത വഴി എത്തുന്ന യാത്ര കുറവൻതോട് നിന്ന് തിരിഞ്ഞ് പഴയ നടക്കാവ് റോഡ് വഴി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രവേശിക്കും.

ബുധനാഴ്ച രാവിലെ, ഭൗതികദേഹം പഴയ നടക്കാവ്, കൈതവന, പഴവീട് എന്നിവിടങ്ങളിലൂടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന്, തിരുവമ്പാടി, ജനറൽ ഹോസ്പിറ്റൽ, കളക്ടറേറ്റ്, ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലേക്ക് എത്തും.

ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിനു ശേഷം, വിലാപയാത്ര സി.സി.എസ്.ബി റോഡ്, കണ്ണൻവർക്കി പാലം, കളക്ടറേറ്റ്, വലിയകുളം, പുലയൻ വഴി, തിരുവമ്പാടി എന്നിവിടങ്ങളിലൂടെ കടന്നുപോയി വലിയ ചുടുകാട്ടിൽ എത്തിച്ചേരും.

RELATED ARTICLES
- Advertisment -
Google search engine

Most Popular