ശബരിമല ദർശനത്തിനായി വീണ്ടും യുവതികൾ എത്തി

ശബരിമല ദർശനത്തിനായി യുവതികൾ കൊച്ചിയിൽ എത്തിയതായി റിപ്പോർട്ടുകൾ. പുലർച്ചെ 4 മണിയോടെയാണ് ഇവർ കൊച്ചിയിൽ എത്തിയത്. മലബാറിൽ നിന്നുള്ള യുവതികളാണ് മലകയറാൻ എത്തിയിരിക്കുന്നത്. യുവതികൾ ഇപ്പോൾ കൊച്ചിയിൽ ഒരു രഹസ്യകേന്ദ്രത്തിലാണ് ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ.

മലബാറിൽ നിന്ന് ട്രെയിനിലാണ് ഇവർ കൊച്ചിയിലെത്തിയത്. യുവതികൾ ഇപ്പോൾ പോലീസ് നിരീക്ഷണത്തിൽ ആണ്. ഇവർ എത്തിയതുമുതൽ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവർ ആക്ടിവിസ്റ്റുകളാണോ അതോ യഥാർത്ഥ ഭക്തരാണോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

admin:
Related Post