HomeNewsട്രംപിന്റെ കാശ്മീരിൽ മധ്യസ്ഥനാകാം എന്ന വാക്കുകൾക്ക് പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് രാഹുൽ

ട്രംപിന്റെ കാശ്മീരിൽ മധ്യസ്ഥനാകാം എന്ന വാക്കുകൾക്ക് പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് രാഹുൽ

കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിന് മധ്യസ്ഥനാകാം എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം എന്ന് രാഹുൽ ഗാന്ധി. ട്രംപുമായി നടത്തിയ കൂടി കാഴ്ചയുടെ പൂർണവിവരം പ്രധാനമന്ത്രി പുറത്തുവിടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ സൈന്യത്തെ വിശ്വാസമില്ലാത്തതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായതെന്നും അത് ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും രാഹുൽ പറഞ്ഞു.

എന്നാൽ ഇന്ത്യക്ക് കാശ്മീർ പ്രശ്നത്തിൽ ഒരു മൂന്നാം സഖ്യത്തിന്റെ ആവശ്യമില്ലെന്നും മധ്യസ്ഥനാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular