HomeNewsകെ.എസ്.യു കരിങ്കൊടി പ്രതിഷേധം: മന്ത്രി വീണാ ജോർജിന്റെ കഴുത്തിനും കൈക്കും പരിക്ക്

കെ.എസ്.യു കരിങ്കൊടി പ്രതിഷേധം: മന്ത്രി വീണാ ജോർജിന്റെ കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. തുടർന്ന് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വന്ദേഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യാനായി റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്തുവെച്ചാണ് പ്രതിഷേധം ഉണ്ടായത്. പൊലീസിന്റെ സുരക്ഷാ വലയം ഭേദിച്ചെത്തിയ പ്രതിഷേധക്കാർ മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതേത്തുടർന്ന് മന്ത്രിയുടെ യാത്ര റദ്ദാക്കി.

സംഭവം നടക്കുമ്പോൾ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആരോഗ്യമന്ത്രിയെ ആക്രമിച്ചത് തികച്ചും അപലപനീയമാണെന്നും, സമരക്കാരെ യു.ഡി.എഫ് നേതൃത്വം തള്ളിപ്പറയണമെന്നും സ്പീക്കർ ഷംസീർ പ്രതികരിച്ചു. സംഭവം തികച്ചും പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും വ്യക്തമാക്കി. അദ്ദേഹമടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിൽ വിവിധയിടങ്ങളിൽ മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular