കൊച്ചി: സിനിമാ തിരക്കുകളിൽ നിന്നുമാറി മമ്മൂട്ടി കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ അവധി ആഘോഷിക്കുമ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിൽ അദ്ദേഹത്തിനെതിരെ വ്യാജവാര്‍ത്ത. കഴിഞ്ഞാഴ്ചയാണ് മമ്മൂട്ടി കുടുംബത്തോടൊപ്പം ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിന് പോയത് . അവിടെ മലയാളി വ്യവസായിയും സുഹൃത്തുമായ രാജശേഖരനൊപ്പമാണ് മമ്മൂട്ടിയും കുടുംബവും. നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ ഓണ്‍ലൈന്‍ മാധ്യമം വ്യാജവാര്‍ത്ത ചമച്ചത്. വ്യാജവാര്‍ത്തക്കെതിരെ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ പ്രവര്‍ത്തകര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട് . നാളെ മമ്മൂട്ടി കൊച്ചിയില്‍ തിരിച്ചെത്തും .

