തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് ആക്കാന്‍ നീക്കം : വ്യാപക പ്രതിഷേധം

തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ എല്ലായിടത്തും വ്യാപക പ്രതിഷേധം. എം.ഡി.എം.കെ പ്രവര്‍ത്തകര്‍ സംസ്ഥാനമൊട്ടുക്കും ധര്‍ണ നടത്തി. ഡി.എം.കെ, ഇടത്, കോണ്‍ഗ്രസ് കക്ഷികളും മറ്റു തമിഴ് സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. തമിഴക പടിഞ്ഞാറന്‍ ജില്ലകളായ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി ജില്ലകള്‍ ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്.

പത്രവാര്‍ത്തകള്‍ക്ക് പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി തമിഴ്‌നാട് ഉപാധ്യക്ഷന്‍ കാരൂര്‍ നാഗരാജന്‍ രംഗത്തെത്തി. കോയമ്പത്തൂരും, ചെന്നൈയും തലസ്ഥാനങ്ങളാക്കി രണ്ട് സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്ണാ ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള ഇടമാണ് കൊങ്കുമേഖല. നിലവില്‍ പത്തു ലോക്സഭ, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാന്‍ ചര്‍ച്ച നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

English Summary: Move to divide Tamil Nadu and make it Konkunad

admin:
Related Post