മൂന്നംഗംസമിതിയെ നിയോഗിച്ചതിനെതിരെ സർക്കാർ

ശബരിമലയിൽ ഹൈക്കോടതി മൂന്നംഗം സമിതിയെ  നിയോഗിച്ചതിനെതിരെ സർക്കാർ.നടപടി ഭരണഘടന വിരുദ്ധമെന്ന് കാണിച്ച് സുപ്രീം കോടതിയെ സമീപിക്കും. വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്നും ആവശ്യമെങ്കിൽ സുപ്രീംകോടതി സമിതിയെ നിയോഗിക്കട്ടെ എന്ന് സർക്കാർ. സമിതിയെ നിയോഗിച്ചതിൽ നിയമ പ്രശ്നമാകും സർക്കാർ ചൂണ്ടിക്കാണിക്കുക. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചേക്കും.സർക്കാരോ ദേവസ്വം ബോർഡോ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചേക്കില്ല. പോലീസാകും സുപ്രീം കോടതിയെ സമീപിക്കുക.

thoufeeq:
Related Post