തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂഇയർ ബംപർ ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണത്തെ ക്രിസ്മസ്-ന്യൂഇയർ ബംപർ ഭാഗ്യക്കുറിയിലുള്ളത്. ടിക്കറ്റ് വിൽപന ശനിയാഴ്ച ആരംഭിക്കും.
ഭാഗ്യക്കുറി വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം ക്ഷേമ പ്രവർത്തനങ്ങൾക്കും സാമൂഹ്യസുരക്ഷാ പദ്ധതികൾക്കും വിവിധ വികസന പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന പ്രധാന സ്രോതസ്സാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാഗ്യക്കുറി മേഖലയെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


