കെ.സുരേന്ദ്രനെ റിമാൻഡ് ചെയ്തു

ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി  കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിൽ എത്തിച്ചു. പോലീസിനെ ജോലി തടസപ്പെടുത്തി, ശബരിമലയിൽ പ്രകോപനങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു എന്നീ കരണത്താലാണ് ഇന്നലെ നിലയ്ക്കലിൽ വെച്ച് കെ.സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ ഇത് സർക്കാർ പ്രതികാര നടപടിയാണെന്നും അയ്യപ്പന് വേണ്ടി ജയിലിൽ പോകുന്നതിന് മടിയില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

thoufeeq:
Related Post