HomeNewsഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനത്തിന് ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനത്തിന് ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുഖകരമായ ദർശനം ഉറപ്പാക്കുന്നതിനുമായി ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് വെർച്വൽ ക്യൂ വഴി ദർശന സൗകര്യം ഒരുക്കാൻ തീരുമാനിച്ചത്.

പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് തുടക്കത്തിൽ ഈ ദർശന സൗകര്യം ലഭ്യമാകുക.

ബുക്കിങ് എങ്ങനെ നടത്താം?

  • ഭക്തജനങ്ങൾക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ guruvayurdevaswom.in സന്ദർശിച്ച് Free Darshan എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് ദർശനത്തിനായി സമയം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ഓൺലൈൻ വഴി സമയം ബുക്ക് ചെയ്തു വരുന്നവർക്ക് കൂടുതൽ സമയനഷ്ടമില്ലാതെ വേഗത്തിൽ ദർശനം നടത്താൻ ഈ സംവിധാനം സഹായിക്കും.

guruvayur virtual queue booking

RELATED ARTICLES
- Advertisment -
Google search engine

Most Popular